ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍

രസകരമായൊരു എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ അരങ്ങേറിയത്. മത്സരാര്‍ത്ഥികള്‍ ദേവന്മാരും അസുരന്മാരുമായി തിരിഞ്ഞ് നടത്തിയ മത്സരവും രസകരമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. ടാസ്‌കില്‍ ദേവന്മാരെ ചിരിപ്പിക്കുക എന്നതായിരുന്നു അസുരന്മാര്‍ക്ക് ലഭിച്ച വെല്ലുവിളി. ദേവന്മാരുടെ ടീമില്‍ നിന്നും നോബിയെ മാത്രമാണ് അസുരന്മാര്‍ക്ക് ചിരിപ്പിക്കാനായത്. മറ്റുള്ളവരെല്ലാം കട്ടയ്ക്ക് പിടിച്ചു നിന്നു.

നിധിയാണിവള്‍; നിധി അഗര്‍വാളിന്റെ പുതിയ ഫോട്ടോ ഷൂട്ട് കാണാം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് വീട്ടില്‍ ചില പൊട്ടിത്തെറികളുണ്ടായിരുന്നു. ഇതിന് പിന്നാലെ പലര്‍ക്കിടയിലും അകല്‍ച്ചയും ഉടലെടുത്തിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ അടുത്ത സുഹൃത്തുക്കളായി പ്രേക്ഷകര്‍ വിലയിരുത്തുന്നവരാണ് മജിസിയയും ഡിംപലും. എന്നാല്‍ ഇന്നലെയുണ്ടായ ചില സംഭവങ്ങള്‍ ഇവര്‍ക്കിടയിലെ സൗഹൃദത്തിന് വിള്ളല്‍ വീണിട്ടുണ്ടെന്നതിന്റെ തെളിവാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഡിംപലിന്റെ ചായ

ഡിംപലിന്റെ ചായ ഉണ്ടാക്കലിനെ ചൊല്ലിയായിരുന്നു കഴിഞ്ഞ ദിവസം രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഡിംപല്‍ ഇടയ്ക്കിടയ്ക്ക് ചായയുണ്ടാക്കുമെന്നും എല്ലാവര്‍ക്കും ഉണ്ടാക്കി നല്‍കുമെങ്കിലും അത് ക്ലീനിങ് ടീമിന് ഇരട്ടി ജോലിയാകുന്നുണ്ടെന്നും അതുപോലെ തന്നെ പാല് തീരുന്നുണ്ടെന്നുമായിരുന്നു ചിലരുടെ പരാതി. ഭാഗ്യലക്ഷ്മി, സന്ധ്യ, മജിസിയ എന്നിവരായിരുന്നു ഇതിനെ കുറിച്ച് ക്യാപ്റ്റനായ സൂര്യയോട് സംസാരിച്ചത്. ഇതേ തുടര്‍ന്ന് പ്രശ്‌നം അറിയിക്കാനായി സൂര്യ ക്യാപ്റ്റന്റെ അരികിലെത്തി.

വിശദീകരണവുമായി ഡിംപല്‍

എന്നാല്‍ ക്യാപ്റ്റന് ഡിംപല്‍ നല്‍കിയ മറുപടി താന്‍ സ്വന്തമായി ചായ ഇട്ടു കുടിക്കുകയല്ലെന്നും മജിസിയയ്ക്കും സന്ധ്യയ്ക്കും കൂടിയാണ് ചായ ഇടുന്നത് എന്നുമായിരുന്നു. മജിസിയയുടെ ആരോഗ്യം നോക്കേണ്ടത് പ്രധാനപ്പെട്ടതാണെന്നും അതിനാലാണ് താന്‍ കെയര്‍ ചെയ്യുന്നതെന്നുമായിരുന്നു ഡിംപല്‍ പറയുന്നത്. ലക്ഷ്മി ജയനും ഡിംപലിന് പിന്തുണയുമായി കൂടെയുണ്ടായിരുന്നു. പിന്നാലെ ഡിംപല്‍ വിശദീകരണവുമായി മജിസിയയ്ക്ക് അരികിലെത്തി.

കാര്യം മനസിലാകുന്നില്ല

ഡിംപല്‍ നല്‍കിയ ചായ കുടിച്ചു കൊണ്ട് തന്നെ മജിസിയ കൂടുതല്‍ ചര്‍ച്ചയ്ക്ക് നില്‍ക്കാതെ അവളെ ആശ്വസിപ്പിക്കുന്നതും കണ്ടു. എന്നാല്‍ പിന്നീട് ഭാഗ്യലക്ഷ്മി, സന്ധ്യ, സൂര്യ എന്നിവര്‍ക്ക് അരികിലെത്തിയ മജിസിയ തനിക്ക് ഡിംപലിന്റെ അരികിലേക്ക് പോകാന്‍ തന്നെ പേടിയാണെന്നും അവള്‍ എപ്പോള്‍ എങ്ങനെയാണ് നീ നിനക്ക് വേണ്ടി മാത്രം ചായയിട്ടാല്‍ മതിയെന്ന് പറഞ്ഞിട്ടും അവള്‍ക്ക് കാര്യം മനസിലാകുന്നില്ലെന്നും പറഞ്ഞു. ഇതോടെ രസകരമായ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

മജിസിയ ഡിംപലിനെ വഞ്ചിച്ചുവോ?

ആത്മാര്‍ത്ഥ സുഹൃത്തായ മജിസിയ തന്നെ ഡിംപലിനെ വഞ്ചിച്ചുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇതില്‍ ഇപ്പോള്‍ തന്നെ രണ്ട് പക്ഷം ഉടലെടുത്തു കഴിഞ്ഞു. മജിസിയ ഡിംപലിനെ ചതിച്ചിട്ടില്ലെന്നും ചതിച്ചെന്നും ഇരുകൂട്ടരും വാദിക്കുന്നുണ്ട്. തനിക്ക് വേണ്ടി ചായയുണ്ടാക്കി തന്ന ഡിംപലിനെ തന്നെ മജിസിയ വഞ്ചിച്ചുവെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. എന്നാല്‍ മറുഭാഗം ഇതിനെ എതിര്‍ക്കുന്നു.

ഭാനു ഇന്ന് വ്യക്തമായ ഒരു കാര്യം പറഞ്ഞു. ഡിപംലിന് അവളുടെ ഒരു ശരി ഉണ്ട് അത് മാത്രമാണ് ശരി. അതില്‍ തെറ്റുണ്ടെങ്കില്‍ അത് കാണിച്ച് അവളെ മനസ്സിലാക്കിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. എന്തിന് തര്‍ക്കിക്കണം എന്നോര്‍ത്ത് അവര്‍ മിണ്ടാതിരിക്കുന്നു എന്നാണ് ഒരാളുടെ കമന്റ്.

മജിസിയയെ ഡിംപല്‍ കവചമായി ഉപയോഗിക്കുകയാണെന്നും അതേക്കുറിച്ച് മജിസിയ ബോധവതിയാണെന്നും നിലവിലെ സാഹചര്യത്തില്‍ ഡിംപല്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതിനാലാണ് പ്രതികരിക്കാത്തതെന്നും ചിലര്‍ പറയുന്നു.

Recommended Video

Bigg Boss Malayalam : Majisiya bhanu's inspirational story
വരാനിരിക്കുന്ന എപ്പിസോഡുകള്‍

ഇതോടെ രസകരമായിരിക്കും വരാനിരിക്കുന്ന എപ്പിസോഡുകള്‍ എന്നുറപ്പായിരിക്കുകയാണ്. ഇതുവരെ അടുത്ത സുഹൃത്തുക്കളായിരുന്ന ഡിംപലും മജിസിയയും തമ്മിലൊരു സ്വരചേര്‍ച്ചയില്ലാതെ വരികയാണെങ്കില്‍ അത് ഡിംപലിന്റെ മുന്നോട്ടുള്ള യാത്രയില്‍ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടത്. പ്രത്യേകിച്ച് ഭാഗ്യലക്ഷ്മിയെ പോലുള്ള കരുത്തര്‍ ഡിംപലിനെതിരെ കളികള്‍ ശക്തമാക്കുമ്പോള്‍. മിഷേലിന്റെ കടന്നു വരവോടെ ഡിംപലിന്റെ ശക്തി കുറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X