മാലപ്പടക്കം പൊട്ടുന്ന പോലെ അടികള്‍; അലക്കുകമ്പനി ടാസ്‌ക് നിര്‍ത്തി വെക്കുമോ?
പോയ ആഴ്ചയിലെ ശാന്തതയ്ക്ക് ശേഷം ബിഗ് ബോസ് വീട് വീണ്ടും ഉണര്‍ന്നിരിക്കുകയാണ്. മോഹന്‍ലാല്‍ വന്ന എപ്പിസോഡിലെ മാന്ത്രികകസേര ടാസ്‌ക്കിന് പിന്നാലെ ഇതുവരെ ആക്ടീവ് അല്ലാതിരുന്നവരെല്ലാം സട കുടഞ്ഞ് എഴുന്നേറ്റിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനം എന്ന വണ്ണം ഇതുവരെയുണ്ടായിരുന്ന ഗ്രൂപ്പുകളും സമവാക്യങ്ങളുമെല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. ഇന്നലെ ആരംഭിച്ച വീക്കിലി ടാസ്‌ക്കിലും ഇതിന്റെ പ്രതിഫലനം കാണാം.
കടല്‍ കടന്ന് വന്ന സുന്ദരി; സോഷ്യല്‍ മീഡിയ ഇളക്കിമറിച്ച് ശ്രീലങ്കന്‍ നടി
അലക്കുകമ്പനി എന്ന ടാസ്‌ക്ക് തുടങ്ങിയത് തന്നെ അടിയോടെയായിരുന്നു. ആദ്യം കോര്‍ത്തത് കിടിലം ഫിറോസും റംസാനുമായിരുന്നു. ഇരുവരും കയ്യാങ്കളിയിലേക്ക് എത്തിയതോടെ ബിഗ് ബോസ് രണ്ടു പേരേയും വിളിപ്പിക്കുകയും താക്കീത് നല്‍കുകയും ചെയ്തു. എന്നാല്‍ പുറത്ത് വന്നപ്പോഴേക്കും റംസാന്‍ ഭാഗ്യലക്ഷ്മിയുമായി പ്രശ്‌നമുണ്ടാക്കി.

മാലപ്പടക്കത്തിന് തിരികൊളുത്തിയത് പോലെയായിരുന്നു ടാസ്‌ക്കിനിടെ അടിയുണ്ടായത്. തന്റെ ടീമിലെ റംസാന്റെ കൈ മുറിഞ്ഞത് ചോദിക്കാന്‍ വന്ന പൊളി ഫിറോസിനെ അനൂപ് പിടിച്ചു തള്ളി. അനൂപ് തന്റെ നെഞ്ചില്‍ ഇടിച്ചുവെന്ന് ഫിറോസ് പറയുന്നുണ്ട്. ഇതിനിടെ അനൂപ് സായിയുമായും വഴക്കുണ്ടാക്കി. രണ്ടു പേരും പരസ്പരം പിടിച്ചു തള്ളുകയായിരുന്നു. റാംപില്‍ നിന്നും തുണിയെടുത്തു കൊണ്ടിരുന്ന മണിക്കുട്ടനെ വലിച്ചിടുന്നതും ടാസ്‌ക്കിനിടെ കണ്ടു.
അടുത്ത കൂട്ടുകാരായിരുന്ന അഡോണിയും സായ് വിഷ്ണവും തമ്മിലും പ്രശ്‌നമുണ്ടായി. തന്റെ മുണ്ട് ആരോ എടുത്തു എന്നാരോപിച്ചായിരുന്നു സായ് വന്നത്. ഇതിന് തൊട്ടുപിന്നാലെ സ്വന്തം ടീമിലെ അംഗമായ റംസാനുമായും സായ് കോര്‍ത്തു. അസഭ്യ പരാമര്‍ശവും സായ് നടത്തി. ഇരുവരേയും റിതു ആണ് ശാന്തരാക്കിയത്. മറ്റൊരു ഘട്ടത്തില്‍ ഡിംപലും സജ്‌നയും തമ്മിലും വാക് പോര് നടന്നിരുന്നു.

പൊതുവെ ശാന്തസ്വഭാവക്കാരിയായിരുന്ന സൂര്യ റിതുവിനോടും സജ്‌നയോടും കയര്‍ക്കുന്നതും ഇന്നലെ കണ്ടു. അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത അത്ര അടികളാണ് ഇന്നലെ മാത്രം ബിഗ് ബോസ് വീട്ടില്‍ നടന്നത്. ഇതുവരെയുണ്ടായ എല്ലാ ശാന്തതയും മാന്ത്രികക്കസേരയിറക്കി ബിഗ് ബോസ് തകര്‍ത്തുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നാളെ അനൂപും പൊളി ഫിറോസും തമ്മില്‍ അടിയുണ്ടാകുന്നുവെന്നാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്.

ഇതിനിടെ മണിക്കുട്ടനും സന്ധ്യയും തമ്മിലും വാക് പോരുണ്ടാകുന്നതായും പ്രൊമോ വീഡിയോ പറയുന്നുണ്ട്. ക്വാളിറ്റി ഇന്‍സ്‌പെക്ടറായ സന്ധ്യ തങ്ങള്‍ കൊണ്ടു വന്ന തുണി ചുരുട്ടി വലിച്ചെറിഞ്ഞുവെന്നാണ് മണിക്കുട്ടന്‍ ആരോപിക്കുന്നുണ്ട്. തന്നെ ചോദ്യം ചെയ്യാനുള്ള അധികാരം ആര്‍ക്കുമില്ലെന്നും ഇറങ്ങി പോടാ എന്നും സന്ധ്യയും പറയുന്നുണ്ട്. അങ്ങനെ ഇതുവരെ ശാന്തനായിരുന്ന മണിക്കുട്ടനും പൊട്ടിത്തെറിക്കുകയാണെന്ന് സാരം.
Recommended Video

എന്നാല്‍ ഈ സംഘര്‍ഷങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്കൊരു തിരിച്ചടിയായി മാറുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. മുമ്പ് ടാസ്‌ക്കിനിടെ ശാരീരകമായ അതിക്രമം നടന്നുവെന്ന് കണ്ടെത്തയതിനെ തുടര്‍ന്ന് വീക്കിലെ ടാസ്‌ക് തന്നെ നിര്‍ത്തി വച്ചിരുന്നു. സമാനായ രീതിയയില്‍ ടാസ്‌ക് തന്നെ നിര്‍ത്തി വെക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുമോ എന്ന ആശങ്കയാണ് ആരാധകര്‍ പങ്കുവെക്കുന്നത്. ശാരീരികമായി ആക്രമിക്കരുതെന്ന നിയമം ലംഘിക്കപ്പെടുന്നുണ്ടെന്നത് വ്യക്തമായ സാഹചര്യത്തിലാണ് പ്രേക്ഷകര്‍ ഇങ്ങനൊരു സംശയം ഉന്നയിക്കുന്നത്.


Click it and Unblock the Notifications