റിതു ദുര്‍ബലയെന്ന് ഫിറോസ്; പിന്നാലെ ഫിറോസിനെ വളഞ്ഞ് റിതുവും മിഷേലും
പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനും ടാസ്‌കില്‍ മോശം പ്രകടനം നടത്തിയവരെ ജയിലില്‍ അയക്കാനുമുള്ള ദിവസമായിരുന്നു ഇന്നലെ. ക്യാ്പ്റ്റനാകാനുള്ള മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മൂന്ന് പേരായിരുന്നു. നോബി, മണിക്കുട്ടന്‍, ലക്ഷ്മി ജയന്‍ എന്നിവരായിരുന്നു മത്സരിച്ചത്. ഇവരില്‍ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ ജയിച്ചു കൊണ്ട് മണിക്കുട്ടന്‍ ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായി മാറി. പിന്നാലെ മോശം പ്രകടനം കാഴ്ചവച്ചവരെ ജയിലിലേക്ക് അയക്കുകയും ചെയ്തു.
ശ്രീമുഖിയുടെ ഹോട്ട് ചിത്രങ്ങള്‍ കാണാം
മോശം പ്രകടനം കാഴ്ചവച്ച രണ്ടു പേരെയായിരുന്നു ജയിലിലേക്ക് അയച്ചത്. ഇതില്‍ ഒന്ന് താനാകാമെന്ന് കിടിലം ഫിറോസ് സ്വയം അറിയിച്ചു മുന്നോട്ട് വന്നു. രണ്ടാമത്തെ ആളെ വോട്ടിങ്ങിലൂടെയാണ് തിരഞ്ഞെടുത്തത്. മിക്കവരും പറഞ്ഞത് സായ് വിഷ്ണുവിന്റെ പേരായിരുന്നു. ഇതോടെ സായ് വിഷ്ണുവും ഫിറോസും ജയിലിലേക്ക് അയക്കപ്പെട്ടു.

ഇതിനിടെ ഫിറോസ് ഖാന്‍ വീക്കായ മത്സരാര്‍ത്ഥിയായി നിര്‍ദ്ദേശിച്ച പേര് റിതു മന്ത്രയുടേതായിരുന്നു. ഫിറോസ് തന്റെ പേര് പറയുമ്പോള്‍ തന്നെ റിതുവിന്റെ മുഖത്ത് അമ്പരപ്പ് പ്രകടനമായിരുന്നു. ടാസ്‌ക്കില്‍ റിതുവിന്റെ ഭാഗത്തു നിന്നും നല്ല പ്രകടനമായിരുന്നുവെന്ന് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ഉയരുന്നതിനിടെയായിരുന്നു ഫിറോസിന്റെ നീക്കം. വോട്ടിങ്ങിന് ശേഷം ഇതേക്കുറിച്ച് റിതു, മിഷേല്‍ എന്നിവര്‍ ഫിറോസുമായി സംസാരിക്കുകയുണ്ടായി.

മൂവര്‍ക്കുമിടയിലെ സംസാരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. എന്തുകൊണ്ട് തന്റെ പേര് ഫിറോസ് പറഞ്ഞുവെന്നായിരുന്നു റിതുവിന് അറിയേണ്ടിയിരുന്നത്. അത് തന്റെ കാഴ്ചപ്പാടാണെന്നും താന്‍ റിതുവിനെ കണ്ടില്ലായിരുന്നുവെന്നുമാണ് ഫിറോസ് നല്‍കിയ മറുപടി. എന്നാല്‍ റിതുവും മിഷേലും ഇത് എതിര്‍ത്തു. പെര്‍ഫോം ചെയ്തിരുന്നുവെന്നും ഏറ്റവും കൂടുതല്‍ കണ്ടത് തന്നെയായിരിക്കുമെന്നും റിതു പറഞ്ഞു.

നിങ്ങള്‍ രണ്ടു പേരുണ്ടായിരുന്നതിനാല്‍ മാറി മാറി നില്‍ക്കുകയായിരുന്നുവെന്നും മിഷേലും റിതുവും പറഞ്ഞു. സാധാരണ ചളിയടിക്കുന്നവര്‍ പ്രെര്‍ഫോം ചെയ്യുമെന്ന് കരുതിയവരല്ല തങ്ങളാണ് ഗ്രൂപ്പിന് വേണ്ടി മരിച്ച് പെര്‍ഫോം ചെയ്തതെന്നും റിതു പറഞ്ഞു. ഇതിന് ഇവിടെ ചളി അടിച്ചിട്ട് കാര്യമില്ലെന്നായിരുന്നു ഫിറോസ് നല്‍കിയ മറുപടി. തന്റെ പ്രതീക്ഷയ്‌ക്കൊത്ത് വളര്‍ന്നില്ല എന്ന ഫിറോസിന്റെ അഭിപ്രായം ഫിറോസിന്റെ മാത്രം കാഴ്ചപ്പാടാണെന്നും അതിനെ എതിര്‍ക്കാനാകില്ലെന്നും റിതു പറഞ്ഞു.

അതേസമയം പരാതികളുമായി ഫിറോസിന്റെ പങ്കാളിയായ സജ്‌നയും ഇന്നലത്തെ എപ്പിസോഡില്‍ നിറഞ്ഞു നിന്നിരുന്നു. സജ്‌നയുടെ പരാതികള്‍ മറ്റ് മത്സരാര്‍ത്ഥികളെ അക്ഷരാര്‍ത്ഥത്തില്‍ പൊറുതിമുട്ടിക്കുന്നുണ്ട്. ഡിംപല്‍, മജിസിയ, സൂര്യ എന്നിവരുമായാണ് സജ്‌ന പോരിന് ശ്രമിച്ചത്. എന്നാല്‍ മൂന്ന് പേരും സജ്‌നയെ തന്ത്രപരമായി ഒഴിവാക്കി. ഇതിനിടെ പരാതിയുമായി ക്യാപ്റ്റ്‌നായ മണിക്കുട്ടനേയും സമീപിച്ചിരുന്നു.
Recommended Video

സജ്‌നയുടെ പരാതികളെ വേണ്ട രീതിയില്‍ തന്നെ മണിക്കുട്ടന്‍ പരിഹരിച്ചതോടെ അടിയുണ്ടാകാനുള്ള സാധ്യതയാണ് ഇന്നലെ ഇല്ലാതായത്. അതേസമയം, ബിഗ് ബോസ് വീട്ടില്‍ ഗ്രൂപ്പിസം ഉണ്ടെന്ന പരാതിയുമായും ഫിറോസും സജ്‌നയും മണിക്കുട്ടനെ സമീപിച്ചു. അടുത്ത ദിവസം മോഹന്‍ലാല്‍ വരുന്നുണ്ടെന്നും അദ്ദേഹം നിഷ്പക്ഷമായി സംസാരിക്കുമെന്നുമായിരുന്നു മണിക്കുട്ടന്‍ നല്‍കിയ മറുപടി.


Click it and Unblock the Notifications











