ഇവരെന്താ കലിപ്പനും കാന്താരിയുമാണോ? റംസാന്‍ റിതുവിനെ ഭരിക്കുന്നുവെന്ന് പ്രേക്ഷകര്‍

ത്രില്ലിംഗ് വീക്കിലി ടാസ്‌ക്കായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ അരങ്ങേറിയത്. കുഴല്‍പ്പന്ത് കളിയുടെ തുടക്കത്തിലുണ്ടായിരുന്ന പരസ്പര സ്‌നേഹവും സഹകരണവുമെല്ലാം ഗ്രൂപ്പായി മാറിയതോടെ വാശിയ്ക്കും കുതന്ത്രങ്ങള്‍ക്കും വഴിമാറുകയായിരുന്നു. ഉന്തും തള്ളും അടിയും വരെയായി മാറി ടാസ്‌ക്.

കിടിലന്‍ മേക്കോവറുമായി എസ്തർ; നായികയായി കാണാന്‍ കാത്തിരിക്കുകയാണെന്ന് ആരാധകർ

പൊതുവെ ബിഗ് ബോസ് വീട്ടിലെ സമാധാന പ്രിയരായ റിതു മന്ത്ര, മജിസിയ ഭാനു, സന്ധ്യ മനോജ്, അഡോണി എന്നിവര്‍ പൊട്ടിത്തെറിക്കുന്നതും അടിക്കാന്‍ തയ്യാറാകുന്നതിനും വരെ ബിഗ് ബോസ് വീട് ഇന്നലെ സാക്ഷ്യം വഹിച്ചു. ഡിംപലിനോടും ഭാനുവിനോടുമായിരുന്നു റിതുവിന്റെ വഴക്ക്. ടാസ്‌ക്കിനിടെ റിതു മാന്തിയെന്ന് ആരോപിച്ച് ഡിംപലാണ് ആദ്യം രംഗത്ത് എത്തിയത്. പിന്നാലെ റിതു തന്നെ തല്ലിയെന്ന് ഭാനുവും ആരോപിച്ചു.

നിയന്ത്രണം വിട്ട് റിതു

ഇതേതുടര്‍ന്ന് വലിയ അടിക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. വാക്കു തര്‍ക്കത്തിനിടെ ഭാനുവും റിതുവും തമ്മില്‍ അടിയായി. റിതു ടാസ്‌ക്കിനിടെ തല്ലിയെന്ന് ആരോപിച്ചായിരുന്നു ഡിംപലും ഭാനുവും കയര്‍ത്തിയത്. നിയന്ത്രണം വിട്ട് പെരുമാറിയ റിതുവിനെ റംസാന്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഏറെ പാടുപെട്ടാണ് റിതുവിനെ പിന്തിരിപ്പിച്ചത്. പിന്നീട് അഡോണിയും റംസാനും ചേര്‍ന്ന് റിതുവിനെ ഉപദേശിച്ചു.

റിതുവിന് റംസാന്റെ തല്ല്

റിതു ചെയ്തത് ശരിയായില്ലെന്നും ഇങ്ങനെ സംസാരിച്ചാല്‍ ആരും നിന്റെ കൂടെ നില്‍ക്കില്ലെന്നും റംസാന്‍ പറഞ്ഞു. സംസാരിക്കുന്നതിനിടെ റംസാന്‍ റിതുവിനെ അടിച്ചു. റിതുവിന് നന്നായി വേദനയെടുത്തതായി മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു. പിന്നാലെ എന്തുകൊണ്ടാണ് താന്‍ ദേഷ്യപ്പെട്ടതെന്ന് റംസാന്‍ റിതുവിന് പറഞ്ഞു കൊടുത്തു. ടാസ്‌ക്കിന് ശേഷം റംസാനും റിതുവും പരസ്പരം ഒരുമിച്ചിരുന്ന് പ്രശ്‌നം പരിഹരിച്ചു.

ഇത്രയ്ക്ക് ദേഷ്യം വരുമോ നിനക്ക്. കൈയ്യിലാണ് തല്ലിയതെന്നത് മാത്രമാണ് ഞാന്‍ പരിഗണിച്ചത്. ഇല്ലെങ്കില്‍ കാണാമായിരുന്നുവെന്ന് റിതു തമാശരൂപേണ പറഞ്ഞു. നിനക്കൊരെണ്ണം കിട്ടേണ്ടതുണ്ടായിരുന്നുവെന്നായിരുന്നു റംസാന്റെ മറുപടി. നിനക്കെന്നോട് അങ്ങനെയാണെങ്കില്‍ പിന്നെന്തിനാണ് എല്ലാവരേയും റിതു റിതു എന്നു വിളിക്കുന്നത്. ഇന്ന് രാവിലേയും ഡിംപലിനെ റിതു എന്നു വിളിച്ചുവെന്ന് റിതു പറഞ്ഞു. അത് ഇവിടെ തനിക്ക് കൂടുതല്‍ സൗഹൃദമുള്ള പെണ്‍കുട്ടി നീയാണെന്നും അതുകൊണ്ട് വിളിച്ചു പോവുന്നതാണെന്നും റംസാന്‍ പറഞ്ഞു.

ആരേയും ദേഷ്യത്തില്‍ തല്ലരുത്

തുടര്‍ന്ന് എന്നെ എന്നല്ല ആരേയും ദേഷ്യത്തില്‍ തല്ലരുതെന്ന് റിതു പറഞ്ഞു. എന്നാല്‍ റിതുവിന്റെ വാക്കുകള്‍ ഉള്‍ക്കൊള്ളാതെ ഞാന്‍ ചെയ്തത് തെറ്റാണെന്നും നീ പറയുന്നത് കേള്‍ക്കാനും പറയാനും താല്‍പര്യമില്ലെന്നും റംസാന്‍ പറഞ്ഞു. നീ കാര്യങ്ങള്‍ വളച്ചൊടിക്കുമെന്നും റംസാന്‍ പറഞ്ഞു. നീ ചെയ്തത് തെറ്റല്ലെന്നും പക്ഷെ വേറൊരാളോട് ഇങ്ങനെ ചെയ്യരുതെന്നും റിതു വീണ്ടും വ്യക്തമാക്കി. പിന്നാലെ ഇരുവര്‍ക്കുമിടയിലെ പിണക്കവും ഇണക്കവുമെല്ലാം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കുകയാണ്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
കലിപ്പനും കാന്താരിയും

റിതുവിനോടുള്ള റംസാന്റെ പെരുമാറ്റം ശരിയല്ലെന്നും റിതു കാണിക്കുന്ന സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും അത്രയില്ല റംസാന് തിരികെ എന്നും റംസാന്‍ പലപ്പോഴും റിതുവിനോട് മോശമായി പെരുമാറുന്നുണ്ട്. റംസാന്റേത് അഹങ്കാരമാണെന്നും കമന്റുകള്‍ പറയുന്നു. ഇത്ര ടോക്‌സിക് ആയ സൗഹൃദത്തില്‍ എന്തിനാണ് റിതു തുടരുന്നതെന്നും ചിലര്‍ പറയുന്നു. അതേസമയം സംഭവം റിതു വോട്ടിന് വേണ്ടി റംസാന് പിന്നാലെ കൂടിയതാണെന്ന് മറ്റു ചിലര്‍ പറയുന്നു. ബിഗ് ബോസിലെ കലിപ്പനും കാന്താരിയുമായി റിതുവും റംസാനും മാറുകയാണോ എന്നും ചിലര്‍ തമാശരൂപേണ ചോദിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X