എന്റെ ഫാദറിനെ പറ്റി നീ പറയണ്ടെന്ന് റിതു, ശരീരത്തെ പറ്റി പറയരുതെന്ന് സായ്; സംഘര്‍ഷ ഭരിതം!
ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരസ്പരം നേര്‍ക്കുനേര്‍ വരുന്നവരാണ് റിതു മന്ത്രയും സായ് വിഷ്ണുവും. പലപ്പോഴും പരസ്പരം വിമര്‍ശിച്ചിട്ടുണ്ട് ഇരുവരും. കഴിഞ്ഞ ദിവസം മോഹന്‍ലാലിന് മുന്നില്‍ വച്ചും റിതു സായിക്കെതിരെ രംഗത്ത് എത്തിയിരുന്നു. ഈ പ്രശ്‌നം ഇന്ന് വഴക്കിലേക്ക് വഴിമാറുമെന്നാണ് മനസിലാകുന്നത്.
ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പ്രൊമോ വീഡിയോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുകയാണ്. ഇരുവരും തമ്മില്‍ ശക്തമായ് വാഗ്വാദമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം സായിയുടെ കൈവിറയ്ക്കുന്നതിനെ കുറിച്ച് റിതു നടത്തിയ പരാമര്‍ശമാണ് വഴക്കിന്റെ കാരണമെന്നാണ് വ്യക്തമാകുന്നത്. ഇതിനെതിരെ ഇന്നലെ തന്നെ സായ് റിതുവിനെതിരെ രംഗത്ത് എത്തിയിരുന്നു.

ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനാണ് റിതു മന്ത്ര. ക്യാപ്റ്റനായ റിതുവും സായിയും തമ്മില്‍ നടക്കുന്ന പോരാണ് വീഡിയോയില്‍ കാണുന്നത്. റിതു എന്തിനാണ് ശരീരത്തിന്റെ കാര്യം എപ്പോഴും എപ്പോഴും എടുത്തിടുന്നത്. ഫിസിക്കല്‍ കണ്ടീഷനെ എന്തിനാണ് ഗെയിമാക്കുന്നത്. എന്നാണ് സായ് വീഡിയോയില്‍ ചോദിക്കുന്നത്. തന്റെ കൈ വിറയ്ക്കുന്നതിനെ കുറിച്ചുള്ള റിതുവിന്റെ പരാമര്‍ശത്തെയാണ് സായ് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
നീയാണ് പറഞ്ഞത് ഗെയിം ആക്കുന്നുവെന്നതെന്നായിരുന്നു റിതുവിന്റെ മറുപടി. പിന്നാലെ അങ്ങനെയാണെങ്കില്‍ നീ പറഞ്ഞ എല്ലാത്തിനും ഞാന്‍ മറുപടി അങ്ങോട്ട് പറഞ്ഞു തരാം എന്നു സായ് പറയുന്നു. എന്റെ ഫിസിക്കല്‍ കണ്ടീഷനെ നീ പറയുമോ എന്നും സായ് ചോദിക്കുന്നുണ്ട്. എന്റെ ഫാദറിനെ അതിലേക്ക് എടുത്തിടുന്നുവെന്നും സായ് നുണകള്‍ക്ക് മേല്‍ നുണ പറയുകയാണെന്നും റിതു പറയുന്നുണ്ട്.
വിശ്വം മയങ്ങിയ സൗന്ദര്യം; വിശ്വസുന്ദരി ആന്‍ഡ്രിയ മേസിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍
Recommended Video
എന്റെ ഫിസിക്കല്‍ കണ്ടീഷനെ പറ്റി റിതുവിന് സംസാരിക്കാനുള്ള അവകാശമില്ലെന്ന് സായ് പറയുന്നതും കാണാം.എന്റെ പേഴ്‌സണല്‍ ലൈഫിനെ പറ്റി നീ പറയണ്ട എന്ന് റിതു സായിക്ക് താക്കീത് നല്‍കുന്നുണ്ട്. മുഖത്ത് നോക്കി സംസാരിക്കാന്‍ പഠിക്ക് എന്ന റിതുവിന്റെ വാദത്തോട് മുഖത്ത് തന്നെയാണ് നോക്കുന്നതെന്ന് തിരിച്ചടിച്ചു കൊണ്ട് പ്രതികരിക്കുന്ന സായിയേയും കാണാം. ഒടുവില്‍ എന്റെ ഫാദറിനെ പറ്റി നീ പറയണ്ടെന്ന് പറഞ്ഞു കൊണ്ട് റിതു എഴുന്നേറ്റ് പോകുന്നതും കാണാം.


Click it and Unblock the Notifications