Just In
- 46 min ago
'ഇവിടെ ഒരു പ്രശ്നമേയുള്ളൂ, അത് ഇതാണ്'; കിടിലം ഫിറോസിനെ കുറിച്ച് റിതു മന്ത്ര
- 2 hrs ago
ഇനി ബിഗ് ബോസ് ഹൗസിൽ ദേവാസുര പോരാട്ടം,ചിരിപ്പിക്കാൻ ഫിറോസും ചിരിക്കില്ലെന്ന് ഉറച്ച് നോബിയും...
- 12 hrs ago
റിതുവിനെ ഒറ്റപ്പെടുത്തി സഹതാരങ്ങള്‍; ഗ്രൂപ്പീസമെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് റംസാനും അഡോണിയും
- 12 hrs ago
യുദ്ധം അവസാനിക്കാതെ ബിഗ് ബോസ് വീട്; ഡിംപലിന്റേത് നുണ കഥയാണെന്ന് ആവര്‍ത്തിച്ച് മിഷേല്‍, തെളിവുണ്ടെന്നും താരം
Don't Miss!
- News
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെടിവച്ചു കൊന്നു; പിന്നില്‍ ബിജെപിയെന്ന് ആരോപണം
- Sports
IND vs ENG: 'ആ റെക്കോഡ് മറികടക്കുക എന്നത് എനിക്ക് വലിയ കാര്യമല്ല'- വിരാട് കോലി
- Travel
മൂന്നാറില്‍ ഒരുദിവസം കൊണ്ടു കാണുവാന്‍ പറ്റുന്ന ഏഴ് സ്ഥലങ്ങള്‍
- Automobiles
വില്പനയുടെ 10 ശതമാനം സംഭാവന ചെയ്യുന്നത് സിഎന്‍ജി കാറുകളെന്ന് മാരുതി
- Lifestyle
കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഉരുളക്കിഴങ്ങ് പ്രയോഗം
- Finance
സംസ്ഥാനത്ത് പെട്രോള്‍ വില 93 കടന്നു; അറിയാം ഇന്നത്തെ ഇന്ധന നിരക്കുകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തനിക്കെതിരെ ഇത്രയും പേര് വോട്ട് ചെയ്തത് കാണാന്‍ ഭംഗിയുള്ളത് കൊണ്ട്: റിതു മന്ത്ര
ബിഗ് ബോസ് മലയാളം സീസണ് 3യുടെ ആദ്യ വാരം പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ നാടകീയമായ രംഗങ്ങള്‍ക്ക് ബിഗ് ബോസ് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. രസകരമായ ധാരാളം മുഹൂര്‍ത്തങ്ങളുമുണ്ടായി. പുതിയ മത്സരാര്‍ത്ഥികള്‍ കൂടി വന്നതോടെ ബിഗ് ബോസ് രസകരമായി മാറിയിരിക്കുകയാണ്. ആദ്യ ആഴ്ചയില്‍ തന്നെ പലരും പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പുകളും തന്ത്രങ്ങളുമെല്ലാം പലരും പയറ്റിത്തുടങ്ങിയിട്ടുമുണ്ട്. പൊട്ടിത്തെറികള്‍ക്കും ബിഗ് ബോസ് സാക്ഷിയായി.
ചൂടുപിടിപ്പിച്ച് രൂഹിക; ഗ്ലാമറസ് ചിത്രങ്ങള്‍
ഇതിനിടെ ഇന്നലെ ബിഗ് ബോസില്‍ എലിമിനേഷനിലേക്കുള്ള നോമിഷേനും നടന്നു. ഏറ്റവും കൂടുതല്‍ പേര് നോമിനേറ്റ് ചെയ്തത് റിതു മന്ത്രയുടെ പേരായിരുന്നു. ഏഴ് പേരാണ് റിതുവിനെതിരെ വോട്ട് ചെയ്തത്. വീട്ടിലെ മറ്റുള്ളവരുമായി റിതു അടുക്കുന്നില്ലെന്നും പലപ്പോഴും ഒറ്റപ്പെട്ട് നില്‍ക്കുകയാണെന്നുമായിരുന്നു വോട്ട് ചെയ്തവര്‍ പറഞ്ഞ കാരണം.

താന്‍ എന്തായാലും പുറത്താക്കാനുള്ളവരുടെ പട്ടികയില്‍ ഉണ്ടാകുമെന്ന് അറിയാമായിരുന്നുവെന്നാണ് റിതു പറയുന്നത്. നോമിനേഷന് റിസല്‍ട്ടുകള്‍ വന്നതിന് ശേഷം അഡോണിയോട് സംസാരിക്കുകയായിരുന്നു റിതു. എന്നാല്‍ ഇത്രയും പേര് വോട്ട് ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും റിതു പറയുന്നു. എന്തുകൊണ്ടായിരിക്കും തനിക്കെതിരെ ഇത്രയും പേര് വോട്ട് ചെയ്തെന്നും റിതു പറയുന്നുണ്ട്.

തനിക്കെതിരെ വോട്ട് ചെയ്തവര്‍ കൂടുതലും സ്ത്രീകളാണെന്നാണ് റിതു പറയുന്നത്. ഇതിനുള്ള കാരണമായി റിതു പറയുന്നത് കുശുമ്പാണ്. റിതുവിന്റെ ഈ വാദത്തെ അഡോണി അംഗീകരിക്കുകയും ചെയ്തു. സ്ത്രീ മത്സരാര്‍ത്ഥികളെ കുറയ്ക്കുകയാണ് ലക്ഷ്യമെന്നാണ് അഡോണി പറയുന്നത്. ചേച്ചിയെ കാണാന്‍ ലുക്കുണ്ട്. ഒരുപാട് ആരാധകരുണ്ടാകുമെന്നും അഡോണി പറഞ്ഞു.

ഇത് സമ്മതിച്ചു കൊണ്ട് റിതുവും സംസാരിക്കുന്നുണ്ടായിരുന്നു. നല്ല ആള്‍ക്കാരും ഭംഗിയുള്ളവരും ആകുമ്പോള്‍ ഒഴിവാക്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കുമെന്ന് റിതു പറയുന്നു. കഴിഞ്ഞ ദിവസം നമ്മള് ഇവിടെ പാട്ടൊക്കെ പാടി തകര്ത്തല്ലോയെന്നും റിതു ചോദിക്കുന്നുണ്ട്. പിന്നീട് വീട്ടിന് ഉള്ളില്‍ വച്ച് അനൂപ്, റംസാന് എന്നിവരോട് സംസാരിക്കുമ്പോഴും ഇതേക്കുറിച്ച് റിതു പറയുന്നുണ്ട്.

തന്നെ നോമിനേറ്റ് ചെയ്തത് ആരൊക്കെയാണെന്ന് അറിയാമെന്നാണ് റിതു പറയുന്നത്. കഴിഞ്ഞ ദിവസം പാട്ടൊക്കെ പാടി രംഗം കൊഴുപ്പിച്ചിരുന്നു. അപ്പോള്‍ തന്നെ താന്‍ ഉറപ്പിച്ചിരുന്നുവെന്നും റിതു പറയുന്നു. ഇതോടെ താന്‍ കൂടുതല്‍ കരുത്തോടെ തന്റെ ശക്തികാണിച്ചു കൊടുക്കുമെന്നും റിതു പറഞ്ഞു. അതേസമയം നോമിനേറ്റ് ചെയ്യപ്പെട്ടതില്‍ ടെന്‍ഷനില്ലെന്നും റിതു പറയുന്നു. മോഡലിങ് രംഗത്ത് ഇതുപോലെയുള്ള കാര്യങ്ങള്‍ നേരിട്ടിട്ടുള്ളതാണെന്ന് റിതു പറയുന്നു.

എലിമിനേഷനുള്ള വോട്ടിങ്ങില്‍ റിതുവിന് കൂടുതല്‍ വോട്ട് ലഭിച്ചപ്പോള്‍ കിടിലം ഫിറോസ്, ലക്ഷ്മി ജയന്, ഡിംപല്‍, സന്ധ്യ മനോജ്, സായ് വിഷ്ണു, അഡോണി, ഭാഗ്യലക്ഷ്മി എന്നിവരും നോമിനേറ്റ് ചെയ്യപ്പെട്ടു. മറ്റുള്ളവര്‍ ഈ ആഴ്ച സുരക്ഷിതരാണ്. എന്തൊക്കെയായിരിക്കും എലിമിനേഷന് മുന്നോടിയായി ബിഗ് ബോസില്‍ നടക്കുക എന്നത് കണ്ടു തന്നെ അറിയേണ്ടതാണ്.
ഫിറോസ് ഖാന്, ഭാര്യ സജ്ന, അഡാര്‍ ലവ് താരം മിഷേല്‍ എന്നിവര്‍ കൂടി ബിഗ് ബോസിലെത്തിയിരിക്കുകയാണ്. ഇതോടെ രംഗങ്ങള്‍ കൂടുതല്‍ രസകരമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മിഷേല്‍ ഡിംപലിനെതിരെ രംഗത്ത് എത്തിയിരുന്നു.