'ഇവിടെ ഒരു പ്രശ്‌നമേയുള്ളൂ, അത് ഇതാണ്'; കിടിലം ഫിറോസിനെ കുറിച്ച് റിതു മന്ത്ര

രണ്ടാം വാരത്തിലേക്ക് കടന്നപ്പോഴേക്കും ബിഗ് ബോസ് മലയാളം സീസണ്‍ 3 സംഭവ ബഹുലമായി മാറിയിരിക്കുകയാണ്. ആരോപണങ്ങളും പൊട്ടിത്തെറികളുമൊക്കെ തുടങ്ങിക്കഴിഞ്ഞു. ഗ്രൂപ്പ് കളികളും ഗെയിം പ്ലാനുകളുമൊക്കെ പതുക്കെ സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം മിഷേലും ഡിംപലും തമ്മിലുള്ള പ്രശ്‌നം ഇന്നലെ പൊട്ടിത്തെറിയായി മാറിയിരുന്നു. പിന്നാലെ റിതുവും റംസാനും തമ്മിലും വാക്ക് പോരുണ്ടായി.

തനി നാടന്‍ സുന്ദരിയായി ആതിരയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

ഇതിനിടെ ബിഗ് ബോസിലെ മുതിര്‍ന്ന മത്സരാര്‍ത്ഥികളിലൊരാളായ കിടിലം ഫിറോസിനെ കുറിച്ചുള്ള ചര്‍ച്ച കൗതുകമുണര്‍ത്തുന്നതായിരുന്നു. കഴിഞ്ഞ ദിവസം ഡിംപലും മിഷേലും തമ്മിലുണ്ടായ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കുകയായിരുന്ന മണിക്കുട്ടനും റിതുവുമാണ് ഇങ്ങനൊരു അഭിപ്രായ പ്രകടനം നടത്തുന്നത്. രസകരമായ നിമിഷമായിരുന്നു ഇത് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

ഒരു പ്രശ്‌നമേയുള്ളൂ

ഇവിടെ ഒരു പ്രശ്‌നമേയുള്ളൂ, അത് ഈ പോകുന്ന കിടിലം ഫിറോസ് ആണെന്നായിരുന്നു റിതു പറഞ്ഞത്. ഈ സമയം ഫിറോസ് പിന്നിലൂടെ നടന്നു പോകുന്നുണ്ടായിരുന്നു. ആരോടും പറയരുതെന്ന് പറഞ്ഞ് മിഷേല്‍ ഡിംപലിനെ കുറിച്ച് പറഞ്ഞ കാര്യം ഫിറോസ് പരസ്യമാക്കിയതിനെ കുറിച്ചായിരുന്നു റിതുവിന്റെ പ്രതികരണം. ഇത് മണിക്കുട്ടന്‍ അംഗീകരിക്കുന്നതായും കാണാന്‍ സാധിച്ചു.

റംസാനും റിതുവും

ഡിംപല്‍-മിഷേല്‍ പൊട്ടിത്തെറിയ്ക്ക് പിന്നാലെ റംസാനും റിതുവും തമ്മിലുള്ള വാക്‌പോരിനും ബിഗ് ബോസ് വീട് ഇന്നലെ സാക്ഷിയായി. ക്ലീനിങ് ടീമിലുണ്ടായിരുന്ന റിതുവിനെ മറ്റൊരു ഗ്രൂപ്പിനെ സഹായിക്കാനായി ക്യാപ്റ്റന്‍ നിയോഗിച്ചതിനെ തുടര്‍ന്നായിരുന്നു പ്രശ്‌നങ്ങളുണ്ടാകുന്നത്. ടീം മാറിയെന്നാണ് റിതു പറഞ്ഞതെന്ന് റംസാന്‍ ആരോപിക്കുകയും എന്നാല്‍ അങ്ങനെയല്ലെന്ന് റിതുവും സൂര്യയും പറയുകയായിരുന്നു.

മത്സരാര്‍ഥികള്‍ ഇടപ്പെട്ടു

ഭക്ഷണം കഴിച്ചോണ്ട് ഇരുന്നപ്പോള്‍ സംസാരിച്ച് തുടങ്ങിയ പ്രശ്നത്തില്‍ മത്സരാര്‍ഥികള്‍ എല്ലാവരും തന്നെ ഇടപ്പെട്ടു. ഇടയില്‍ കയറി സംസാരിച്ച ലക്ഷ്മിയ്ക്ക് മാപ്പ് പറയേണ്ടി വന്നു. റിതുവിനെ കുറ്റപ്പെടുത്തി ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കിയത് റംസാനും അഡോണിയുമായിരുന്നു. കഴിഞ്ഞ ദിവസം വരെ മൂവരും ഒന്നിച്ചാണ് സംസാരിച്ചതും പ്രവര്‍ത്തിച്ചിരുന്നതും. റംസാന്‍ കാര്യങ്ങള്‍ മനസിലാക്കാതെ അനാവശ്യമായി ചൂടാവുകയാണെന്നാണ് റിതു പറയുന്നത്.

സംസാരിച്ച് അവസാനിപ്പിച്ചു

തുടര്‍ന്ന് ഇരുവരും തമ്മില്‍ വന്‍ തോതിലുള്ള വാക് പോര് തന്നെ നടന്നു. ദേഷ്യം പിടിച്ച റംസാന്‍ അവിടെ നിന്നും ഇറങ്ങി പോവുകയും ചെയ്തു. ക്യാപ്റ്റനായ സൂര്യ ഇടപെട്ടെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചില്ല. പിന്നീടും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. എന്നാല്‍ എപ്പിസോഡ് അവസാനിക്കുന്നതിന് മുന്നോടിയായി റിതുവിന് അരികിലെത്തി റംസാന്‍ പ്രശ്‌നം സംസാരിച്ച് അവസാനിപ്പിച്ചു. റിതു കരയുകയായിരുന്നു ആ സമയം.

Recommended Video

Bigg Boss Malayalam : ഡിമ്പൽ പാവമാണ്..അവളെ വെറുതെ വിടൂ.. | Filmibeat Malayalam
മിഷേലും ഡിംപലും

അതേസമയം, മിഷേലും ഡിംപലും തമ്മില്‍ വീണ്ടും കോര്‍ക്കുന്നതിനും കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് സാക്ഷിയായി. പുറത്ത് വച്ച് ഡിംപലുമായി സൗഹൃദമുണ്ടായിരുന്നുവെന്നും അതിനാലാണ് അവളുടെ വാക്കുകളില്‍ സംശയമെന്നുമാണ് മിഷേല്‍ പറഞ്ഞത്. പുറത്ത് വച്ച് കണ്ടിട്ടും സംസാരിച്ചുട്ടുമുണ്ട് എന്നാല്‍ അടുത്ത പരിചയമില്ലെന്നും രണ്ട് വര്‍ഷമായി കണ്ടിട്ടെന്നുമാണ് ഡിംപല്‍ പറഞ്ഞത്. നിന്നെ പോലെയുള്ള കുറേ പേരെ കണ്ടിട്ടുണ്ടെന്നും പറഞ്ഞാണ് ഡിംപല്‍ മിഷേലിന്റെ അരികില്‍ നിന്നും പോയത്.


അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 3 ആദ്യത്തെ എലിമിനേഷനിലേക്ക് അടുക്കുകയാണ്. നോമിനേറ്റ് ചെയ്യപ്പെട്ടവരില്‍ മുന്നിലുള്ളത് റിതു മന്ത്രയാണ്. ഏഴ് പേരാണ് റിതുവിനതിരെ വോട്ട് ചെയ്തത്. പിന്നാലെ നാല് വോട്ടുകളുമായി കിടിലം ഫിറോസുമുണ്ട്. ഭാഗ്യലക്ഷ്മി, സായ് വിഷ്ണു, സന്ധ്യ മനോജ്, ലക്ഷ്മി മനോജ് എന്നിവരും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ആരുമായി അടുക്കുന്നില്ലെന്നതാണ് റിതുവിനെതിരെ വോട്ട് ചെയ്യാന്‍ മിക്കവരും പറഞ്ഞ കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X