വീണ്ടും പൊട്ടിത്തെറി; ഡിംപലും സായ് വിഷ്ണുവും നേര്‍ക്കുനേര്‍, പിടിച്ചു നിര്‍ത്താനാകാതെ മറ്റുള്ളവരും!

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തരായ മത്സരാര്‍ത്ഥികളാണ് ഡിംപ്ല്‍ ഭാലും സായ് വിഷ്ണുവും. ഇരുവരും തമ്മില്‍ തുടക്കം മുതല്‍ തന്നെ ഉരസലുകളും പൊട്ടിത്തെറികളുമുണ്ടായിട്ടുണ്ട്. ഡിംപല്‍ ഫേക്ക് ആണെന്ന് സായ് വാദിക്കുമ്പോള്‍ സായ് പെരുമാറുന്നത് മോശമായിട്ടാണെന്ന് ഡിംപലും പറയുന്നു. ചെറിയൊരു ശാന്തതയ്ക്ക് ശേഷം ഡിംപലും സായ് വിഷ്ണുവും തമ്മില്‍ കൊമ്പ് കോര്‍ക്കുകയാണ്. ഡിംപലുമായുള്ള വിയോജിപ്പാണ് സായ്-മണിക്കുട്ടന്‍ തര്‍ക്കത്തിലേക്ക് വരെ നയിച്ചത്.

ഫിറ്റാണ്, ഹിറ്റാണ് ജാക്വിലിന്‍; ഗ്ലാമറസായി ബോളിവുഡ് സുന്ദരി

ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ച പുതിയ പ്രൊമോയിലാണ് സായ് വിഷ്ണുവും ഡിംപലും തമ്മില്‍ കോര്‍ക്കുന്നത്. രണ്ടു പേരും ഒരു ഗ്രൂപ്പിലുള്ളവരാണ്. ഇരുവര്‍ക്കുമിടയില്‍ തുടങ്ങുന്ന സംസാരം പിന്നീട് വലിയ അടിയായി മാറുകയാണ്. സായിയുടേത് പോസിറ്റീവ് ആറ്റിട്ട്യൂഡ് അല്ലെന്ന് ഡിംപല്‍ പറയുന്നുണ്ട്. നിങ്ങള്‍ കേള്‍ക്കുക മാത്രമാണ് ചെയ്യുന്നത് ശ്രദ്ധിക്കുന്നില്ലെന്നും ഡിംപല്‍ പറയുന്നു.

എല്ലാ ആക്ടിവിറ്റിയും കുളമാക്കുന്നത്

ഈ ആറ്റിട്ട്യൂഡില്‍ എന്നോട് സംസാരിക്കരുതെന്ന് ഡിംപല്‍ സായിയോട് പറയുന്നു. നിങ്ങളെന്തിനാണ് ഇറിറ്റേഡ് ആകുന്നതെന്ന് സായ് ഡിംപലിനോട് പറയുന്നുണ്ട്. ഡിംപല്‍ ഭാലിനോട് സംസാരിക്കാന്‍ നിനക്ക് യോഗ്യതയില്ലെന്ന് പറഞ്ഞ് ഡിംപല്‍ എഴുന്നേറ്റ് പോവുന്നതും പോടാ എന്നു വിളിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട് ഇതിന് ഡിംപല്‍ സോറി പറയുന്നുമുണ്ട്. എല്ലാ ആക്ടിവിറ്റിയും കുളമാക്കുന്നത് സായ് ആണെന്നും ഡിംപല്‍ പറയുന്നുണ്ട്.

നീയാരാണ്

നീയാരാണ് എന്നെ പഠിപ്പിക്കാന്‍ എന്നു പറഞ്ഞു കൊണ്ട് ഡിംപലിന് നേരെ ചെല്ലുന്ന സായിയെ റംസാനും അഡോണിയും സന്ധ്യയും ചേര്‍ന്നു പിടിച്ചു വെക്കുന്നതും കാണാം. ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദം നടക്കുന്നതായാണ് വീഡിയോയില്‍ വ്യക്തമാക്കുന്നത്. എന്തിന്റെ പേരിലാണ് ഡിംപലും സായിയും തമ്മില്‍ അടിയുണ്ടാകുന്നതെന്ന് വ്യക്തമായിട്ടില്ല. ഡിംപലും സായിയും തമ്മില്‍ അടിയുണ്ടാക്കുമ്പോള്‍ അരികില്‍ ജോലിയെടുക്കുന്ന ഭാഗ്യലക്ഷ്മിയേയും വീഡിയോയില്‍ കാണാം.

ഗ്രൂപ്പ് തിരിച്ചത്


വീഡിയോയ്ക്ക് കമന്റുകളുമായി ആരാധകരുമെത്തിയിട്ടുണ്ട്. എല്ലായിടത്തും അടി ഉണ്ടാക്കാന്‍ പാകത്തിനാണ് റംസാന്‍ ഗ്രൂപ്പ് തിരിച്ചത്. സായിയും ഡിബലും ഒരു ഗ്രൂപ്പില്‍ ആയാല്‍ അടി ഉറപ്പാണ്. റംസാന്‍ ഇന്നലെ ഗ്രൂപ്പ് തിരിച്ചപ്പോഴേ വിചാരിച്ചു എന്തെങ്കിലും ഒക്കെ നടക്കും. അടി ഉണ്ടാക്കാന്‍ വേണ്ടി മനപ്പൂര്‍വം ഡിമ്പലിനെയും സായിയെയും റംസാന്‍ ഒരേ ഗ്രുപ്പില്‍ ആക്കിയത് എന്ന് തോന്നുന്നു. സായിയുടെ പെരുമാറ്റം ശരിയല്ല. തല്ലാനെന്ന പോലെയാണ് എന്നെല്ലാമാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍. ഇരുവരും അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്.

Recommended Video

Bigg Boss Malayalam : പൊളി ഫിറോസിന്റെ ഫാൻസെ..ചെയ്തത് ചെറ്റത്തരമാണ് | FilmiBeat Malayalam
നോമിനേഷന്‍

അതേസമയം ഈ ആഴ്ചത്തെ നോമിനേഷനുകള്‍ക്കും ഇന്നത്തെ എപ്പിസോഡ് സാക്ഷ്യം വഹിക്കും. ഇന്നലെ എയ്ഞ്ചല്‍ തോമസാണ് ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ബിഗ് ബോസ് വീടിനുള്ളിലെ സമവാക്യങ്ങള്‍ മാറി മറയുന്നതായി കണ്ടിരുന്നു. അനൂപ് ഡിംപലും ഭാനുവുമായി അകലുന്നതിനും ഇന്നലെ ബിഗ് ബോസ് വീട് സാക്ഷിയായിരുന്നു. ഡിംപലിനെതിരെ ഭാഗ്യലക്ഷ്മി അനൂപിനോട് സംസാരിക്കുന്നതും കണ്ടു. നോബിക്കെതിരെ ഉയര്‍ന്ന ഗ്രൂപ്പിസം ആരോപണവും ഇന്നലെ ചര്‍ച്ചയായിരുന്നു. ഇതെല്ലാം നോമിനേഷനെ ബാധിക്കുമോ എന്നത് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X