ശത്രുത മറന്ന് കെട്ടിപ്പിടിച്ച് സജ്‌നയും സായ് വിഷ്ണുവും; മണിക്കുട്ടനോട് 'സംതിംഗ് മോര്‍' എന്ന് സൂര്യ!
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയവരായിരുന്നു ഫിറോസ് ഖാനും ഭാര്യ സജ്‌നയും. ഇരവരും വന്നത് മുതല്‍ ബിഗ് ബോസിലെ പ്രധാന ചര്‍ച്ചയാണ്. വന്ന വരവില്‍ തന്നെ ഡിംപലുമായി നടന്ന വഴക്കു മുതല്‍ ഇരുവരും ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ സായ് വിഷ്ണുവുമായുള്ള പ്രശ്‌നത്തിന്റെ പേരിലും ഇരുവരും ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ടാസ്‌ക്കിനിടെ സജ്‌നയെ സായ് തല്ലിയതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.
എന്തൊരു കരിഷ്മ ആണ്! കിടിലന്‍ ചിത്രങ്ങളുമായി കരിഷ്മ ശര്‍മ
ഒരിക്കല്‍ ബിഗ് ബോസ് ഇടപെട്ട് പരിഹരിച്ച വിഷയം പക്ഷെ കെട്ടടങ്ങിയിട്ടില്ല എന്നാണ് ഇന്നലത്തെ എപ്പിസോഡ് വ്യക്തമാക്കിയത്. മോണിംഗ് ടാസ്‌ക്കിനിടെ സായ് വിഷ്ണു തന്നെ പ്രകോപിപ്പിച്ചുവെന്ന് ആരോപിച്ചു കൊണ്ട് സജ്‌നയും ഫിറോസും ബിഗ് ബോസിന് മുന്നില്‍ പരാതിയുമായി എത്തിയിരുന്നു. എന്നാല്‍ താക്കീത് നല്‍കിയാണ് ബിഗ് ബോസ് ഇരുവരേയും തിരിച്ചയത്.

പരാതിയുമായി തനിക്ക് മുന്നിലെത്തിയ ദമ്പതികളോട് വീട്ടിനുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ തന്നെ പരിഹാരം കണ്ടെത്തണമെന്നായിരുന്നു ബിഗ് ബോസ് നല്‍കിയ മറുപടി. ഇതിന് പിന്നാലെ പുറത്തു വന്ന ഫിറോസ് ഖാന്‍ പൊട്ടിത്തെറിക്കുന്നതും ഇന്നലെ കണ്ടു. ഇവിടെ വേണ്ടത് കണ്ണീരല്ലെന്നും കരുത്തല്ലെന്നുമായിരുന്നു ഫിറോസ് സജ്‌നയോട് പറഞ്ഞത്. എന്തായാലും ബിഗ് ബോസിന്റെ വാക്കുകള്‍ ഇരുവരും സ്വീകരിച്ചതായാണ് വ്യക്തമാകുന്നത്.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന പ്രൊമോ വീഡിയോയാണ് ഇത്തരത്തിലൊരു വിലയിരുത്തലുകളിലേക്ക് എത്തിക്കുന്നത്. മോണിംഗ് ടാസ്‌ക്കിനിടെയുള്ള രംഗങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോയില്‍ മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് വീടിനുള്ളിലെ തങ്ങളുടെ സൗഹൃദങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ്. എല്ലാവരും പരസ്പരമുള്ള മത്സരം മറന്ന് സൗഹൃദം പങ്കുവെക്കുന്ന മനോഹരമായ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്.

ഇന്നലെ വരെ അടിയുണ്ടാക്കിയ സജ്‌നയും സായിയും കെട്ടിപ്പിടിക്കുന്ന രംഗങ്ങളാണ് ഹൈലൈറ്റ്. ഇവിടെ എന്തോ ആയിക്കോട്ടെ. ഇവിടെ നിന്നും ഇറങ്ങുന്ന സമയത്ത് സായി നല്ലൊരു കൂട്ടായിട്ട് ഞാന്‍ ആ സമയത്ത് കണ്ടു എന്നാണ് സജ്‌ന പറയുന്നത്. പിന്നാലെ സായിയും സജ്‌നയും കെട്ടിപ്പിടിക്കുകയാണ്. ഫിറോസിനേയും സായി കെട്ടിപ്പിടിക്കുന്നുണ്ട്. ഇതോടെ ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
വീഡിയോയില്‍ സൂര്യ മണിക്കുട്ടനെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെടുന്നത്. മണിക്കുട്ടന്‍ തനിക്ക് ഫ്രണ്ടാണ്. സംതിംഗ് മോര്‍ ആണെന്നാണ് സൂര്യ പറയുന്നത്. ഇതോടെ പ്രേക്ഷകര്‍ക്കിടയിലെ കഥാകാരന്മാര്‍ ഉണര്‍ന്നിട്ടുണ്ട്. ഇനി പ്രതീക്ഷകള്‍ തകര്‍ത്ത് മണിക്കുട്ടനും സൂര്യയും തമ്മില്‍ പ്രണയമാകുമോ എന്നാണ് അവര്‍ ചോദിക്കുന്നത്. സംതിംഗ് ഫിഷി എന്നവര്‍ പറയുന്നു. മജിസിയയെ കുറിച്ച് ഡിംപലും റംസാനേയും അഡോണിയേയും എയ്ഞ്ചലിനേയും കുറിച്ച് അഡോണിയും മനസ് തുറക്കുന്നുണ്ട്.
Recommended Video

കഴിഞ്ഞ ദിവസം രാവിലെ മോണിംഗ് ടാസ്‌ക്കിനിടെ തന്നെ സായ് വിഷ്ണു സജ്‌നയേയും ഫിറോസിനേയും പ്രകോപിപ്പിച്ചിരുന്നു. ടാസ്‌ക്കിനിടെ ഓവര്‍ ആക്ട് ചെയ്തുകൊണ്ട് ബിഗ് ബോസിനോട് ഇവനെന്നെ വേദനിപ്പിച്ചുവെന്നായിരുന്നു സായ് പറഞ്ഞത്. പിന്നാലെ താന്‍ ആരെയെങ്കിലും ഇതുവരെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടോയെന്നും സായ് ചോദിച്ചു. ഒടുവില്‍ ക്യാപ്റ്റനായ മണിക്കുട്ടന്‍ ഇടപെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് സജ്‌നയും ഫിറോസും ബിഗ് ബോസിന് അരികില്‍ പരാതിയുമായെത്തിയത്.


Click it and Unblock the Notifications