മോണിംഗ് ടാസ്‌ക്കിനിടെ കാലിന് വയ്യെന്ന് സായ്; 'നാടകത്തിന്' പിന്നാലെ ഇടഞ്ഞ് ഫിറോസും
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ജനപ്രീയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് സായി വിഷ്ണു. എന്നാല്‍ കഴിഞ്ഞ ദിവസം ടാസ്‌ക്കിനിടെ സജ്‌നയെ തല്ലുകയും പിന്നാലെ നടത്തിയ അസഭ്യ പരാമര്‍ശങ്ങളും സായിയെ വിവാദനായകനാക്കി മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ ബിഗ് ബോസ് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങള്‍ ബിഗ് ബോസ് വീടിനുള്ളിലെ പല സമവാക്യങ്ങളേയും മാറ്റിയെഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ബിഗ് ബോസ് ഇടപെട്ടിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് പുതിയ സംഭവങ്ങള്‍ പറയുന്നത്.
കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ആരംഭിച്ചത് മോണിംഗ് ടാസ്‌ക്കോടെയായിരുന്നു. ഇത്തവണ മോണിംഗ് ടാസ്‌ക് ലഭിച്ചത് അനൂപിനായിരുന്നു. സീരിയലിലേത് പോലെ ഓവര്‍ ആക്ടിങ് ചെയ്ത് മറ്റുള്ളവരെ കുങ്ഫു പഠിപ്പിക്കുക എന്നതായിരുന്നു അനൂപിന് ലഭിച്ച ടാസ്‌ക്. ഇതിന്റെ ഭാഗമായി അനൂപ് ഓരോരുത്തരെയായി കുങ്ഫു പഠിപ്പിച്ചിരുന്നു. ഇതുപോലൊരു അവസരം താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അനൂപ് പറഞ്ഞു.

നോബി, ഭാഗ്യലക്ഷ്മി, ഡിംപല്‍ എന്നിവര്‍ വളരെ രസകരമായി ടാസ്‌കില്‍ പങ്കെടുത്തു. പിന്നാലെ സായ് കടന്നു വരികയായിരുന്നു. തന്റെ കാലിന് വയ്യെന്നും എന്നാലും കുഴപ്പമില്ലെന്നും പറഞ്ഞു കൊണ്ടായിരുന്നു സായ് വന്നത്. പിന്നാലെ ടാസ്‌ക് ആരംഭിച്ചു. കാലുയര്‍ത്തി കിക്ക് ചെയ്യുന്നതായിരുന്നു അനൂപ് കാണിച്ചു കൊടുത്തത്. ഇത് ചെയ്യുന്നതിനിടെ കാല് ഉളുക്കിയെന്നും പറഞ്ഞ് സായ് നിലത്തിരുന്നു. പിന്നാലെ അനൂപിനെിതരെ സായ് രംഗത്ത് എത്തുകയായിരുന്നു.
ഇവനാണ് കാരണം. ഇവന്‍ മനപ്പൂര്‍വ്വം ഹര്‍ട്ട് ചെയ്തതാണെന്നുമായിരുന്നു അനൂപിനെതിരെ സായ് പറഞ്ഞത്. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ഇരുന്നവരോടായി താന്‍ ചെയ്തത് ഓവര്‍ ആക്ടിങ് ആണെന്ന് പറഞ്ഞു കൊണ്ട് സായ് എത്തുകയായിരുന്നു. ക്യാമറയില്‍ നോക്കി കൊണ്ടായിരുന്നു തന്നെ ഹര്‍ട്ട് ചെയ്‌തെന്ന് സായ് പറഞ്ഞത്. പിന്നാലെ താന്‍ ടാസ്‌ക്കിനിടെ ആരേയെങ്കിലും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടോയെന്ന് സായ് എല്ലാവരോടുമായി ചോദിച്ചു.
ഈ പ്രായത്തിലും എന്നാ ഒരിതാ; ജിം ലുക്കിൽ മലൈക
Recommended Video
ഇത് കേട്ടതും ഫിറോസ് ഖാന്‍ ചാടി എഴുന്നേല്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി സജ്‌നയെ പരിഹസിക്കുകയായിരുന്നു സായ് എന്ന് ഫിറോസ് പറഞ്ഞു. രംഗം വഷളാകുന്നുവെന്ന് ബോധ്യപ്പെട്ടതോടെ ക്യാപ്റ്റനായ മണിക്കുട്ടന്‍ ഇടപെടുകയും അനൂപ് ടാസ്‌ക് പൂര്‍ത്തിയാക്കുകയും ചെയ്തു. സായ് നടത്തിയ നാടകം ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കുന്നതായിരുന്നു.


Click it and Unblock the Notifications