'പുറത്തായിരുന്നുവെങ്കില്‍ വെച്ച് കീറിയേനെ'; ഡിംപലിന് മുന്നില്‍ സായിയുടെ ഡാന്‍സ്, വീണ്ടും തര്‍ക്കം

ഒരാള്‍ കൂടി ബിഗ് ബോസ് മലയാളം സീസണ്‍ 3യോട് വിട പറഞ്ഞിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസ് വീട്ടിലെത്തിയ രമ്യ പണിക്കരാണ് പുറത്തായിരിക്കുന്നത്. സംഭവബഹുലമായൊരു എലിമിനേഷന്‍ എപ്പോസിഡായിരുന്നു പോയ ദിവസം നടന്നത്. കഴിഞ്ഞ ദിവസത്തെ അടികള്‍ പരിഹരിക്കാന്‍ മോഹന്‍ലാല്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഡിംപലും സായ് വിഷ്ണുവും തമ്മിലുള്ള പ്രശ്‌നം മോഹന്‍ലാലിന് മുന്നില്‍ പോലും പരിഹരിക്കാന്‍ സാധിച്ചില്ല.

അള്‍ട്രാ ഗ്ലാമറസായി പായല്‍ രജ്പുത്; ഹോട്ട് ചിത്രങ്ങള്‍

പോയ വാരത്തിലെ ഓരോ പ്രശ്‌നങ്ങളെ കുറിച്ചും അവതാരകനായ മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളോടായി ചോദിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം സായിയോടും ഡിംപലിനോടും ചോദിച്ചു. മോണിംഗ് ആക്ടിവിയില്‍ നടന്ന സംഭവും തുടര്‍ന്നുണ്ടായ പ്രശ്‌നവുമെല്ലാം സായ് വിശദീകരിച്ചു. ഡിംപല്‍ താന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്നും സായ് പറഞ്ഞു. പിന്നാലെ മോഹന്‍ലാല്‍ ഡിംപലിനോട് ചോദിക്കുകയായിരുന്നു.

മാനസികനില

ഡിംപല്‍ സായിയുടെ മാനസിക നില ശരിയല്ലെന്നും ഇങ്ങനെത്തെ ഒരാളെ ആണോ ഇങ്ങോട്ട് കൊണ്ടു വരുന്നതെന്ന് ചോദിച്ചതിനെ കുറിച്ചായിരുന്നു മോഹന്‍ലാലിന് അറിയേണ്ടിയിരുന്നത്. രണ്ടു പേരുടേയും മാനസികനില പരിശോധിച്ചതാണെന്നും രണ്ടു പേരും നോര്‍മല്‍ ആണെന്നുമാണ് ഡോക്ടര്‍ പറഞ്ഞതെന്നും അങ്ങനെയൊന്നും പറയാന്‍ പാടില്ലെന്നും അദ്ദേഹം ഡിംപലിനോട് പറഞ്ഞു. തന്റെ പദ പ്രയോഗം ശരിയായിരുന്നില്ലെന്ന് ഡിംപലും ഏറ്റുപറഞ്ഞു. ഇതിനിടെ സായിയുടെ പാട്ട് കേള്‍ക്കുകയും സായ് സേഫ് ആണെന്ന് വ്യക്താവുകയും ചെയ്തു.

സായിയുടെ ഡാന്‍സ്

എന്നാല്‍ തന്റെ പാട്ടു കേട്ടതോടെ സായ് നൃത്തം ചെയ്യാന്‍ ആരംഭിച്ചു. നിന്നിടത്തു നിന്നും ഡിംപലിന് അരികിലേക്ക് വന്നായിരുന്നു സായിയുടെ ഡാന്‍സ്. ഇതോടെ ഡിംപല്‍ എഴുന്നേറ്റ് നിന്ന് പ്രതികരിച്ചു. ഈ കാണിച്ചത് എന്താണെന്നും ഇത് പ്രകോപിപ്പിക്കല്‍ അല്ലേയെന്നും ഡിംപല്‍ ചോദിച്ചു. പുറത്തായിരുന്നുവെങ്കില്‍ വച്ച് കീറിയേനെ എന്നും ഡിംപല്‍ പറഞ്ഞു. ഇതിന് എന്താണ് പറയാനുള്ളതെന്ന് ഡിംപല്‍ മോഹന്‍ലാലിനോട് ചോദിച്ചു.

സന്തോഷത്തില്‍ കളിച്ചതല്ലേ

എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു കൊണ്ട് മോഹന്‍ലാല്‍ വീണ്ടും ഇടപെട്ടു. സായ് സന്തോഷത്തില്‍ കളിച്ചതല്ലേ എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. സായിയോട് പ്രകോപിപ്പിക്കാന്‍ ചെയ്തതാണോ എന്നും മോഹന്‍ലാല്‍ ചോദിച്ചു. എന്നാല്‍ അല്ലെന്നായിരുന്നു സായിയുടെ മറുപടി. പിന്നാലെ സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സായ് ചെയ്തത് മനപ്പൂര്‍വ്വം ആണെന്നും വളരെ മോശം പെരുമാറ്റമാണ് സായിയുടേത് എന്നുമാണ് ഉയരുന്ന വിമര്‍ശനങ്ങള്‍. സായിയെ പിന്തുണക്കുന്നവരുമുണ്ട്.

Recommended Video

അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല
ഇറിറ്റേറ്റിങ് ക്യാരക്റ്റര്‍

എന്തൊരു ഇറിറ്റേറ്റിങ് ക്യാരക്റ്റര്‍ ആണ് സായ്.
ഏറ്റവുമധികം ആഗ്രഹങ്ങളുമായി ബിഗ് ബോസ്സില്‍ എത്തിയിട്ട് അത് നേടിയെടുക്കാന്‍ യാതൊരു രീതിയിലും ശ്രമിക്കാത്ത ഒരു മത്സരാര്‍ത്ഥി അതാണ് സായ്.ഇന്നലെ ഈ കാട്ടിക്കൂട്ടിയത് തന്നെ ഉദാഹരണം. സായിയ്ക്ക് സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ല. പൊട്ടിത്തെറികള്‍ മാത്രമാണ് സായ് ചെയ്യുന്ന ആക്ടിവിറ്റികള്‍. തല്ലാനെന്ന പോലെ നെഞ്ചത്തോട്ട് കയറുന്നത് ശരിയല്ല. അതൊന്നും ചോദിക്കാന്‍ ആരുമില്ലേ എന്നാണ് സായ് നേരിടുന്ന വിമര്‍ശനങ്ങള്‍. അതേസമയം ഡിംപല്‍ പറഞ്ഞത് തെറ്റാണെന്നും അതിനുള്ള സായിയുടെ മറുപടിയായിരുന്നു ഡാന്‍സെന്ന് സായ് അനുകൂലികളും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X