മറ്റൊരാളുടെ സ്വപ്‌നങ്ങളെ പുച്ഛിക്കരുത്; റംസാന് കൊടുത്ത എട്ടിന്റെ പണിയെ കുറിച്ച് സായ്!

രസകരമായൊരു എപ്പിസോഡായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. പാവക്കൂത്ത് ടാസ്‌കിനിടെയുണ്ടായത് വളരെ രസകരമായ രംഗങ്ങളായിരുന്നു. ടാസ്‌ക്കിന്റെ ഭാഗമായി സായിയുടെ പാവയായി മാറിയത് റംസാനായിരുന്നു. നേരത്തെ തന്നെ സായിയും റംസാനും തമ്മില്‍ ശക്തമായ ഭിന്നിപ്പുണ്ട്. അത് ടാസ്‌ക്കിലും വ്യക്തമായിരുന്നു.

മേക്കപ്പില്ലാതെ എത്തി മനസ് കവര്‍ന്ന് തമന്ന; എന്തൊരഴക്!

ടാസ്‌ക്കിനിടെ തന്റെ സ്വപ്‌നമായ ഓസ്‌കാറിനെ റംസാനെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിക്കുകയായിരുന്നു സായ് വിഷ്ണു ചെയ്തത്. അതോടൊപ്പം തന്നെ ബിഗ് ബോസ് വീട്ടിലെ ഓരോരുത്തരോടും സോറി പറയപ്പിക്കുകയും ചെയ്തു. നേരത്തെ പലരേയും റംസാന്‍ പോടാ പോടി എന്നു വിളിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നു ഇങ്ങനൊരു പണി സായ് നല്‍കിയത്. ടാസ്‌ക്ക് അവസാനിച്ച ശേഷം തന്റെ പ്രവര്‍ത്തികള്‍ക്ക് സായ് വിശദീകരണം നല്‍കി.

സ്വപ്‌നങ്ങളെ പുച്ഛിക്കും

രമ്യയോടായിരുന്നു സായ് മനസ് തുറന്നത്. റംസാനെ കൊണ്ട് സല്യൂട്ട് അടിപ്പിച്ചതിന് പിന്നിലെ കാരണമാണ് സായ് വെളിപ്പെടുത്തിയത്. ആരുടേയും സ്വപ്നത്തെ പുച്ഛിക്കരുതെന്ന സന്ദേശമാണ് താന്‍ നല്‍കിയതെന്നും ബിഗ് ബോസ് വീട്ടിലെ ഓരോരുത്തര്‍ക്കും വേണ്ടിയാണ് താനിത് ചെയ്തതെന്നും സായ് പറയുന്നു. സായിയുടെ വാക്കുകളിലേക്ക്.

എന്തൊക്കെ സംഭവിച്ചാലും, പുറമെ എന്തൊക്കെ പറഞ്ഞാലും ഉള്ളിലെ മനസാക്ഷിയോട് ചോദിച്ചാല്‍ അവിടെ ഒരു ശരിയും തെറ്റും കാണില്ലേ. അത് പുറത്ത് പറയണം എന്നില്ല. ഇന്ന് ചെയ്യിപ്പിച്ചത് എന്താണെന്ന് അറിയോ? എനിക്ക് ഭയങ്കര ഫീലായൊരു കാര്യമാണ്. അവന്‍ പലപ്പോഴും, എന്റെ കാര്യങ്ങള്‍ പറയുമ്പോള്‍ എന്റെ സ്വപ്‌നങ്ങള്‍ സഹതാപമാണ് അല്ലെങ്കില്‍ സ്വപ്‌നങ്ങളില്‍ നിന്നും തോന്നിയ സഹതാപമാണ് എന്നൊക്കെ എന്റെ സ്വപ്‌നങ്ങളെ പുച്ഛിക്കും. എന്റെ സ്വപ്‌നങ്ങള്‍ക്ക് വില തരില്ല. സായ് പറയുന്നു.

ഞാന്‍ ചെയ്തത്

''ഞാന്‍ ചെയ്തത് എന്താണെന്ന് അറിയുമോ? ഞാന്‍ ഇരിക്കുന്ന അവിടെ ഓസ്‌കാര്‍ എന്നെഴുതി വച്ചു. എന്നിട്ട് അവനെ കൊണ്ട് എടുപ്പിച്ചു. എന്നിട്ടത് ബെഞ്ചില്‍ വെപ്പിച്ചിട്ട് സല്യൂട് ചെയ്യാന്‍ പറഞ്ഞു. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്, ഒരിക്കലും ഒരാളുടേയും സ്വപ്നത്തെ ചെറുതാക്കരുത്. എന്റെ സ്വപ്‌നം മാത്രമല്ല ഇവിടെയുള്ള ബാക്കി എട്ടു പേരേയും പ്രതിനിധീകരിച്ചാണ് ഞാനത് ചെയ്തത്''. സായ് പറഞ്ഞു.

പേഴ്‌സണല്‍ കാര്യം പറഞ്ഞിട്ടില്ല

''ഒരിക്കലും സ്വപ്‌നം കാണുന്നവരെ പുച്ഛിക്കരുത്. ഞാന്‍ നിന്നോട് എത്ര പ്രാവശ്യം എന്റെ വീട്ടുകാരെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഞാനിവിടെ ആരോടും എന്റെ പേഴ്‌സണല്‍ കാര്യം പറഞ്ഞിട്ടില്ല. എന്നിട്ട് വീട്ടിലെ കാര്യ എടുത്തിടുക, സ്വപ്നത്തെ കളിയാക്കുക ഒക്കെയാണ്. അതുകൊണ്ടാണ് ഞാനങ്ങനെ ചെയ്തത്''. സായ് വിഷ്ണു കൂട്ടിച്ചേര്‍ത്തു. ടാസ്‌കില്‍ റംസാന്‍ ആയിട്ടായിരുന്നു സായ് എത്തിയത്. റംസാന്റെ മനസാക്ഷിയെന്ന പാവയായി റംസാനുമെത്തി. പിന്നീടായിരുന്നു മറ്റുള്ളവരെ പോടാ പോടിയെന്ന് വിളിച്ചത് ശരിയായില്ലെന്നും അതിന് എല്ലാവരേയും മാപ്പ് ചോദിക്കണമെന്നും സായ് റംസാനോട് ആവശ്യപ്പെട്ടത്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
ഡിംപലിന്റെ തിരിച്ചുവരവ്

അതേസമയം ഡിംപലിന്റെ തിരിച്ചുവരവിന് ഇന്ന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കും. തന്റെ പപ്പയുടെ മരണത്തിന് പിന്നാലെയായിരുന്നു ഡിംപല്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പോയത്. താരത്തിന്റെ തിരിച്ചുവരവിനായി പ്രേക്ഷകരും താരങ്ങളും ഒരുപോലെ കാത്തിരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X