റംസാന് സംഭവിക്കാന്‍ പോകുന്നത്; റംസാനെ സായ് പുറത്താക്കും; നോമിനേഷന്‍ ഫ്രീ കാര്‍ഡില്‍ പറ്റിയ മണ്ടത്തരം!
ബിഗ് ബോസ് മലയാളം സീസണ്‍ 3 കൂടുതല്‍ സംഭവബഹുലമായി മാറിയിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി പരമാവധി ദിവസം ബിഗ് ബോസ് വീടിനുള്ളില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടെ എലിമിനേഷനെ നേരിടാതിരിക്കാനുള്ള ഇരട്ട അവസരം ലഭിച്ച താരമാണ് റംസാന്‍. ക്യാപ്റ്റന്‍ ആയതിന് പിന്നാലെ തന്നെ ബിഗ് ബോസ് അവാര്‍ഡില്‍ സിംഹം ആയോതോടെ റംസാന്‍ വീണ്ടും സേഫ് ആവുകയായിരുന്നു.
കടല്‍ത്തിരയില്‍ കളിച്ചുല്ലസിച്ച് റിച്ച ഛദ്ദ; ഗ്ലാമര്‍ ചിത്രങ്ങള്‍
നേരത്തെ റംസാന് ലഭിച്ച നോമിനേഷന്‍ കാര്‍ഡ് ഉപയോഗിക്കാതെ തന്നെയാണ് റംസാന്‍ ഇത്രനാളും സുരക്ഷിതനായത്. എന്നാല്‍ കഴിഞ്ഞ ദിവസമായിരുന്നു നോമിനേഷന്‍ ഫ്രീ കാര്‍ഡിന്റെ കാലാവധി അവസാനിക്കുന്നത്. ആര്‍ക്കെങ്കിലും തന്റെ കാര്‍ഡ് നല്‍കാന്‍ താല്‍പര്യമുണ്ടോ എന്ന് ബിഗ് ബോസ് റംസാനോട് ചോദിച്ചിരുന്നു. പക്ഷെ റംസാന്‍ ആര്‍ക്കും കൊടുക്കാന്‍ കൂട്ടാക്കിയില്ല.

താന്‍ കളിച്ച് നേടിയതാണെന്നും അതിനാല്‍ മറ്റാര്‍ക്കും നല്‍കുന്നില്ലെന്നും റംസാന്‍ പറയുകയായിരുന്നു. റംസാനുമായി അടുത്ത സൗഹൃദമുള്ള റിതു എവിക്ഷന്‍ പട്ടികയിലുണ്ടായിരുന്നു. റിതുവിന് റംസാന്‍ കാര്‍ഡ് നല്‍കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ റംസാന്‍ നല്‍കിയില്ല. അനൂപ്, സായ്, ഡിംപല്‍, സൂര്യ, സന്ധ്യ എന്നിവരാണ് നോമിനേഷനെ നേരിടുന്ന മറ്റുള്ളവര്‍.

ഇതിനിടെ നോമിനേഷന്‍ ഫ്രീ കാര്‍ഡ് ആര്‍ക്കും നല്‍കാതിരിക്കാനുള്ള റംസാന്റെ തന്ത്രം ബുദ്ധിമോശമായിരുന്നുവെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ഒരു കുറിപ്പ്. കാര്‍ഡ് മറ്റൊരാള്‍ക്ക് നല്‍കി തന്ത്രപൂര്‍വം കളിക്കാനുള്ള അവസരമാണ് റംസാന്‍ നശിപ്പിച്ചതെന്ന് കുറിപ്പ് പറയുന്നു. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ ആനന്ദ് രാജ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം.

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്നാണ് കുറിപ്പില്‍ പറയുന്നത്. ''റംസാന്റെ കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യം ഇതാണ്. റംസാന്‍ അവന് കിട്ടിയ അവസരം (നോമിനേഷന്‍ കാര്‍ഡ്) ബുദ്ധിപൂര്‍വ്വം അല്ല ഉപയോഗിച്ചത്. ഇതൊരു ജന്‍ഡര്‍ ഗെയിം അല്ല എങ്കില്‍പോലും ഒരു സ്ത്രീ പുരുഷ അനുപാതം ഉണ്ട്. അത് ബാലന്‍സ് ചെയ്‌തേ മതിയാകൂ. അതിനാല്‍ തന്നെ എന്നെ ഈ ആഴ്ചയില്‍ എവിക്റ്റ് ആകുന്നത് അത് ഒരു സ്ത്രീയും ഒരു പുരുഷനും ആയിരിക്കും''. കുറിപ്പില്‍ പറയുന്നു.

''സായിയെയും റംസാനും വച്ചു നോക്കുകയാണെങ്കില്‍ എങ്കില്‍ അനൂപ് ഒരു ദുര്‍ബലന്‍ ആയിട്ടുള്ള ഉള്ള പ്ലെയറാണ്. ഇന്ന് റംസാന്‍ ആ കാര്‍ഡ് അനൂപിന് നല്‍കുകയാണെങ്കില്‍ ഈ വീക്കിലെ നോമിനേഷന്‍ ലിസ്റ്റില്‍ സായി മാത്രമായിരിക്കും പുരുഷകേസരി ആയി നില്‍ക്കുന്നത്. അതിനാല്‍ തന്നെ എന്നെ സായ് ഔട്ട് ആയി മാറും. അനൂപ് ഫൈനലിനു മുമ്പ് എന്തായാലും ഔട്ടാകും. അപ്പോള്‍ ഫലത്തില്‍ റംസാന് തന്റെ എതിരാളികള്‍ ആയിട്ടുള്ള മൂന്നുപേരെ ഈസി ആയിട്ട് ഈ മത്സരത്തില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കുമായിരുന്നു''.
Recommended Video

ആ ഒരു അവസരമാണ് റംസാന്‍ കളഞ്ഞു കുളിച്ചത്. ഈ ആഴ്ചയില്‍ ഔട്ട് ആകുന്നത് ഏറെക്കുറെ അനൂപ് തന്നെയായിരിക്കും. ഇനി വരുന്ന ആഴ്ചയില്‍ സായി ആയിരിക്കും റംസാനെ ഈ ഗെയിമില്‍ നിന്ന് ഔട്ട് ആകുന്നത്. അനൂപ് നല്‍കിയ ദാനമാണ് റംസാന്‍ കിട്ടിയ നോമിനേഷന്‍ കാര്‍ഡ്. അതിപ്പോള്‍ അനുപിന് തന്നെ തിരിച്ചു കൊടുത്തിരുന്നെങ്കില്‍ റംസാന് ഫൈനല്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമായിരുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications