സിംപതി പിടിച്ചു പറ്റുകയാണ് പുള്ളിയുടെ സ്ട്രാറ്റജി; ഫിറോസിനെ കുറിച്ച് സായ്
തുടക്കത്തിലെ പരിചയപ്പെടലുകള്‍ക്കും മറ്റും ശേഷം ബിഗ് ബോസ് മലയാളം സീസണ്‍ 3 പൊട്ടിത്തെറികള്‍ക്കും ഗെയിം തന്ത്രങ്ങള്‍ക്കുമെല്ലാം സാക്ഷ്യം വഹിക്കുകയാണ്. പൊട്ടിത്തെറികളുടെ എപ്പിസോഡായിരുന്നു ഇന്നലെ അരങ്ങേറിയത്. പുതുതായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ ഫിറോസ് ഖാന്റെ പെരുമാറ്റത്തെ ചൊല്ലിയായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടിലെ അടികളുണ്ടായത്. ഇതേ തുടര്‍ന്ന് അനൂപ് കൃഷ്ണന്‍, ഭാഗ്യലക്ഷ്മി എന്നിവര്‍ ഫിറോസിനെതിരെ രംഗത്ത് എത്തുകയും ചെയ്തു.
കാടും മലയും കയറിയിറങ്ങി ഷാന്‍വി; ചിത്രങ്ങള്‍
ഫിറോസിനെ കുറിച്ച് ബിഗ് ബോസിലെ ജനപ്രീയ മത്സരാര്‍ത്ഥികളിലൊരാളായ സായ് വിഷ്ണു നടത്തിയ വിലയിരുത്തല്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഫിറോസിനെ കുറിച്ച് പുറത്തിരുന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ സംസാരിക്കുമ്പോഴായിരുന്നു സംഭവം. കിടിലം ഫിറോസ്, അനൂപ് കൃഷ്ണന്‍, ഭാഗ്യലക്ഷ്മി, റംസാന്‍, മജിസിയ, അഡോണി, സന്ധ്യ, മിഷേല്‍ എന്നിവര്‍ ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോഴായിരുന്നു സായ് തന്റെ അഭിപ്രായം പറയുന്നത്.

ഫിറോസിന്റെ തന്ത്രത്തെ കുറിച്ചായിരുന്നു സായിയുടെ വിലയിരുത്തല്‍. സിംപതി പിടിച്ചു പറ്റുക എന്നതാണ് ഫിറോസിന്റെ സ്ട്രാറ്റജി എന്നാണ് സായ് നടത്തിയ വിലയിരുത്തല്‍. പുള്ളിയെ ഒറ്റയ്ക്ക് നിര്‍ത്തുമ്പോള്‍ പുറത്ത് സിംപതി വര്‍ക്കൗട്ടാകുമെന്നാണ് സായ് പറയുന്നത്. സായ് പറഞ്ഞ വാക്കുകളെ അവിടെയുണ്ടായിരുന്ന മറ്റുള്ളവരും അംഗീകരിച്ചു. തങ്ങളെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുകയാണെന്ന വാദം നേരത്തെ ഫിറോസും സജ്‌നയും ഉയര്‍ത്തുകയും ചെയ്തിരുന്നു.

അതേസമയം ഫിറോസിനും സജ്‌നയ്ക്കും ബിഗ് ബോസ് താക്കീത് നല്‍കുന്നതിനും ഇന്നലെ സാക്ഷ്യം വഹിച്ചു. അനൂപും ഭാഗ്യലക്ഷ്മിയുമായുള്ള തര്‍ക്കത്തിന് ശേഷമായിരുന്നു സംഭവം. സജ്ന ആത്മഹത്യ ഭീഷണി മുഴക്കിയെന്നും ആത്മഹത്യ പ്രവണതയുള്ള ആളാണെന്നും അറിഞ്ഞതോടെ വിഷയം അനൂപ് ബിഗ് ബോസിനോട് അവതരിപ്പിക്കുകയായിരുന്നു. സജ്ന ഭീഷണി മുഴക്കുകയാണെന്നും ഉടനെ എന്തെങ്കിലും ചെയ്യണമെന്നും തങ്ങള്‍ക്ക് റിസ്‌ക് എടുക്കാനാകില്ലെന്നും അനൂപ് ബിഗ് ബോസിനെ അറിയിച്ചു.

ഇതേത്തുടര്‍ന്ന് ബിഗ് ബോസ് ഫിറോസിനേയും സജ്നയേയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കുകയായിരുന്നു. ഇവിടെ തുടരണമെങ്കില്‍ ഇവിടുത്തെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ബിഗ് ബോസ് ഇരുവരേയും അറിയിച്ചു. നിങ്ങള്‍ ഈ രീതി ആവര്‍ത്തിച്ചാല്‍ വീട്ടില്‍ നിന്നും ഇനിയൊരു മുന്നറിയിപ്പില്ലാതെ തന്നെ പുറത്താക്കുകയും സ്വന്തം വീട്ടിലേക്ക് അയക്കുമെന്നും ബിഗ് ബോസ് വ്യക്തമാക്കി.

താന്‍ അറിയാതെ പറഞ്ഞു പോയതാണെന്നും ഇനി അങ്ങനെ സംഭവിക്കില്ലെന്നും ഒരുപാട് ആഗ്രഹിച്ചാണ് ബിഗ് ബോസിലെത്തിയതെന്നും സജ്ന പറഞ്ഞു. സജ്നയുടെ മാപ്പ് അംഗീകരിച്ച ബിഗ് ബോസ് വീട്ടിലെ എല്ലാവരുടേയും ജീവന്‍ പ്രധാനപ്പെട്ടതാണെന്നും സമ്മര്‍ദ്ദങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വഴി തിരഞ്ഞെടുക്കാമെന്നും അറിയിച്ചു.
Recommended Video

അതേസമയം, ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലേക്ക് ജയില്‍ വരികയാണ് ഇന്നത്തെ എപ്പിസോഡില്‍. പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള ടാസ്‌ക്കിനായുള്ളവരെ തിരഞ്ഞെടുക്കുന്നതിനും അടുത്ത എപ്പിസോഡ് സാക്ഷ്യം വഹിക്കും. മോശം പ്രകടനം കാഴ്ചവച്ചവരെ ജയലിലടക്കുകയും ചെയ്യും. ബിഗ് ബോസ് സംഭവബഹുലമായ എപ്പിസോഡുകളിലേക്ക് കടക്കുകയാണെന്ന് പറയാം. കഴിഞ്ഞ ദിവസം തങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ഫിറോസും സജ്‌നയും എങ്ങനെ നേരിടുമെന്നതും കണ്ടറിയേണ്ടതാണ്.


Click it and Unblock the Notifications