'ഫിറോസ് കാണിച്ചത് നിയമലംഘനം'; ബിഗ് ബോസിനോട് സായ്, സജ്‌നയെ തല്ലിയത് ഓര്‍മ്മിപ്പിച്ച് പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3 സംഭവബഹുലമായി മാറിയിരിക്കുകയാണ്. വീക്കിലി ടാസ്‌ക്കില്‍ വീട്ടിലെ ഓരോ താരങ്ങളും തകര്‍ത്താടിയപ്പോല്‍ വന്‍ പൊട്ടിത്തെറികള്‍ക്കും ബിഗ് ബോസ് വീട് സാക്ഷിയായി. സായ് വിഷ്ണുവും ഫിറോസ് ഖാനും തമ്മിലായിരുന്നു വഴക്കുണ്ടായത്. രാവിലെ ആരംഭിച്ച ചര്‍ച്ചയില്‍ നിന്നും ആരംഭിച്ച പ്രശ്‌നം വലിയ പൊട്ടിത്തെറിയായി മാറിയിരിക്കുകയാണ്.

കടലോളം അഴകുള്ളൊരു പെണ്ണ്; ബോള്‍ഡ് ലുക്കില്‍ സണ്ണി ലിയോണി

സായ് തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഫിറോസ് രംഗത്ത് എത്തിയത്. ഇത്രയും പ്രായമായിട്ടും വീടിനൊരു കൊളുത്ത് വാങ്ങാന്‍ സാധിക്കാത്ത സായ് സ്വന്തം ജീവിതം അടിച്ചു പൊളിച്ചു ജീവിക്കുന്നവെന്നായിരുന്നു ഫിറോസ് പറഞ്ഞത്. എന്നാല്‍ താന്‍ പണിയെടുത്താണ് ജീവിക്കുന്നതെന്നും വീട് നോക്കുന്നുണ്ടെന്നും സായ് പറഞ്ഞു. ഇത് വലിയ പൊട്ടിത്തെറിയ്ക്ക് വഴിവെച്ചു. ഫിറോസിന് നേരെ കയറി വന്ന സായിയെ റംസാനും അഡോണിയും പിടിച്ചു മാറ്റുകയായിരുന്നു.

നിയമലംഘനം

പിന്നാലെ ബിഗ് ബോസിന് മുന്നില്‍ അഭ്യര്‍ത്ഥനയുമായി സായ് വിഷ്ണു എത്തിയിരിക്കുകയാണ്. ഫിറോസ് നടത്തിയത് നിയമലംഘനം ആണെന്നും നടപടിയെടുക്കണമെന്നുമാണ് സായ് പറയുന്നത്. ക്യാമറയ്ക്ക് മുന്നിലെത്തിയായിരുന്നു സായ് തന്റെ ആവശ്യം അറിയിച്ചത്.

'ഒരു മനുഷ്യന്‍ അവന്റെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടി ജിമ്മില്‍ പോകുന്നത്, 20 അല്ല നാല്‍പ്പത് മുട്ട വരെ കഴിച്ചെന്ന് വരാം അതൊരു തെറ്റാണോ? എന്റെ വീട്ടുകാരെ നോക്കുന്നുണ്ട് ഞാന്‍. അതിനൊപ്പം എന്റെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് എന്റ ജീവിതം. ഇതൊക്കെ ആര്‍ക്ക് വേണമെങ്കിലും തിരക്കാവുന്നതാണ്. എന്റെ വീടും വീട്ടുകാരും അവിടെ തന്നെയുണ്ട്' സായ് വിഷ്ണു പറയുന്നു.

നിയമനടപടിയെടുക്കണം

'പിന്നെ കുറ്റിയില്ല എന്നല്ല, കുറച്ചുകൂടി സേഫ്റ്റിയ്ക്ക് വേണ്ടി ചെയ്യുമെന്നാണ്. എന്റെ വീടിന്റെ അവസ്ഥയൊന്നും മറ്റാര്‍ക്കും മനസിലാകില്ല. ഇത് നിയമലംഘനം തന്നെയാണ് ബിഗ് ബോസ്. എനിക്കിതില്‍ പരാതിയുണ്ട്. എവിടുന്നാണ് വെളിയില്‍ നിന്നും എപ്പിസോഡ് കണ്ടിട്ട് വന്ന് പറയുന്നത്. അതൊക്കെ ഞാന്‍ അന്നത്തെ എപ്പിസോഡില്‍ പറഞ്ഞതാണ്. ഇത് നിയമലംഘനാണ്. നിയമനടപടിയെടുക്കണം. ഞാനൊരു മത്സരാര്‍ത്ഥിയാണ് എന്റെ ആവശ്യമാണ്'.

കമന്റുകളുമായി സോഷ്യല്‍ മീഡിയ

അവര്‍ നടത്തിയത് നിയമലംഘനമാണ്. നേരത്തെ തന്നെ അവസാന വാണിംഗ് കൊടുത്തതാണ്. നേരത്തെ ഞാന്‍ ലൈഫ് സ്റ്റോറി എന്ന ടാസ്‌ക്കില്‍ പറഞ്ഞ കാര്യം കണ്ടു വന്നതാണ് അവര്‍. ബിഗ് ബോസ് ഇത് നിയമലംഘനമാണെന്ന് ആവര്‍ത്തിക്കുകയായിരുന്നു സായ് വിഷ്ണു. പിന്നാലെ കമന്റുകളുമായി സോഷ്യല്‍ മീഡിയയുമെത്തി. നേരത്തെ സായ് വിഷ്ണും സജ്‌നയും തമ്മിലുണ്ടായ പ്രശ്‌നമടക്കം സോഷ്യല്‍ മീഡിയയും പ്രേക്ഷകരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

Recommended Video

Bigg Boss Malayalam : സായ്-ഡിമ്പൽ പ്രശ്‌നത്തിൽ ന്യായം ആരുടെ ഭാഗത്ത്? | FilmiBeat Malayalam
എന്ത് നിയമലംഘനം?

എന്ത് നിയമലംഘനം? സായി ബിഗ് ബോസിന് ഉള്ളില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പൊളി ഫിറോസ് ചോദിച്ചത്. ഇവന് പെണ്ണുങ്ങളെ ഇടിക്കുന്നതില്‍ ഒരു നിയമ ലംഘനവും ഇല്ല. ദാരിദ്ര്യം പറഞ്ഞു കിട്ടിയ അവസരം പോലും നേരെ മുതലാക്കാതെ വല്ല്യ ബര്‍ത്തമാനം പറയുന്നു. സ്വന്തം അവസ്ഥ മനസ്സിലാക്കി ബിഗ് ബോസ്സില്‍ കിട്ടിയ അവസരം മുതലാക്കുക പകയല്ല കളിയാണ് വേണ്ടത്. ഞാന്‍ ഫിറോസിനെ സപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്നത്തെ ഷോ വളരെ ഓവര്‍ ആയി പോയി എന്നാണ് എന്റെ അഭിപ്രായം. പേര്‍സണല്‍ ആയി ഹരാസ് ചെയ്താല്‍ സായി അല്ല ആരാണെലും പ്രതികരിക്കും. കിട്ടിയ അവസരം ഉപയോഗിച്ച് ടാസ്‌ക് നന്നായി ചെയ്താല്‍ സായി രക്ഷപെടും. അല്ലെങ്കില്‍ ആരുടെയും സപ്പോര്‍ട്ട് ഉണ്ടാവില്ല. ഇങ്ങനെ പോകുന്നു കമന്റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X