'ആകപ്പാടെയുള്ള ഒരിടത്ത് മൊബൈല് കുത്തി ഇട്ടിരിക്കുവാ'; സായ് പറഞ്ഞ വാക്കുകള്‍ക്ക് പിന്നിലെ സത്യം
രസകരമായ സംഭവവികാസങ്ങളിലൂടെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 കടന്നു പോകുന്നത്. പുതിയ മത്സരാര്‍ത്ഥികളുടെ കടന്നുവരവും പൊട്ടിത്തെറികളുമൊക്കെയായി ബിഗ് ബോസ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ആദ്യത്തെ എലിമിനേഷനിലേക്ക് അടുക്കുകയാണ് ഇപ്പോള്‍. ഇതിന് മുന്നോടിയായി പുതിയ ക്യാപ്റ്റനെ കണ്ടെത്തുകയും മോശം പ്രകടനം കാഴ്ച്ചവച്ചവരെ ജയിലില്‍ അടയ്ക്കുകയും ചെയ്തു.
ഭാവിയിലെ സൂപ്പര്‍ നായിക റെഡി; കിടിലന്‍ ഫോട്ടോഷൂട്ടുമായി അനിഖ
കിടിലം ഫിറോസും സായ് വിഷ്ണുവുമാണ് ജയിലില്‍ പോയവര്‍. കിടിലം സ്വയം ജയില്‍ വാസം സ്വീകരിക്കുകയായിരുന്നു. സായ് വിഷ്ണുവിനെ മറ്റ് മത്സരാര്‍ത്ഥികളുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ജയിലില്‍ അടച്ചത്. പാട്ടുപാടിയും നൃത്തം ചെയ്തുമൊക്കെ ആരവമുണ്ടാക്കിയാണ് ഇരുവരേയും മറ്റുള്ളവര്‍ ജയിലില്‍ അയച്ചത്. രസകരമായ നിമിഷങ്ങളായിരുന്നു ഇത് സമ്മാനിച്ചത്.

ഇതിനിടെ സായ് നടത്തിയ ഒരു പരാമര്‍ശം പിന്നീട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ജയിലിന് പുറത്തുള്ള മത്സരാര്‍ത്ഥികളോട് സംസാരിക്കുമ്പോഴായിരുന്നു സായിയുടെ പരാമര്‍ശം. ആകപ്പാടെയുള്ള ഒരിടത്ത് മൊബൈല്‍ കുത്തിയിട്ടിരിക്കുവാ എന്നായിരുന്നു സായ് നടത്തിയ പരാമര്‍ശം. ഇതിന്റെ വീഡിയോയും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

പുറം ലോകവുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ലാതെയാണ് മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് വീട്ടില്‍ കഴിയുന്നത്. അങ്ങനെയിരിക്കെ സായ് മൊബൈലിനെ കുറിച്ച് പറഞ്ഞത് സംശയത്തിന് ഇടയാക്കിയിരുന്നു. ഷോ സ്‌ക്രിപ്റ്റഡ് ആണോ എന്നടക്കം പ്രേക്ഷകര്‍ക്കിടയില്‍ സംശയം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ ഈ സംശയം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി ചാനല്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ബിഗ് ബോസ് മത്സരത്തെ വിലയിരുത്തുകയും പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ വായിക്കുകയും ചെയ്യുന്ന ബിബി കഫേ എന്ന പരിപാടിയിലാണ് പ്രതികരണം. സായ് പറഞ്ഞത് മറ്റേതോ കാര്യത്തെ കുറിച്ചായിരിക്കാമെന്നും ഒരു തരത്തിലും സംശയിക്കേണ്ടതില്ലെന്നുമാണ് ബിബി കഫേയുടെ പ്രതികരണം. സായ് നടത്തിയതൊരു നാട്ടിന്‍പുറത്തെ സ്ലാങ് ആകാമെന്നും ബിബി കഫേയിലെ അവതാരകന്‍ പറയുന്നു.

ബിഗ് ബോസ് വീട്ടിനുള്ള മൊബൈല്‍ ഫോണ്‍ കൊണ്ടു പോകാന്‍ അനുവദിക്കില്ല. അതല്ല ഷോ സ്‌ക്രിപ്റ്റഡ് ആണെങ്കില്‍ ഇങ്ങനൊരു സംഭാഷണം പുറത്ത് വരാതെ എഡിറ്റ് ചെയ്യുമായിരുന്നില്ലേയെന്നും അവതാരകന്‍ ചോദിക്കുന്നു. യാതൊരു തരത്തിലുള്ള സംശയവും ചിന്തിക്കേണ്ടെന്നും അദ്ദേഹം പറയുന്നു. ചാനലിന്റെ ഭാഗത്തു നിന്നുമുള്ള ഈ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

അതേസമയം, സായ് വിഷ്ണുവിന്റെ പിറന്നാള്‍ ആഘോഷത്തിനും ബിഗ് ബോസ് വീട് സാക്ഷിയായി. കിടിലന്‍ സര്‍പ്രൈസ് ഒരുക്കിയാണ് ബിഗ് ബോസ് സായ് വിഷ്ണുവിന് പിറന്നാള്‍ ആശംസ അറിയിച്ചത്. മുറ്റത്തുനിന്ന് സംസാരിക്കുന്നതിനിടെ ആണ് പെട്ടെന്ന് മൈക്കിലൂടെ സായിയുടെ സഹോദരിയുടെ ശബ്ദം വന്നത്.
സായിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുളള വീഡിയോ ആണ് സഹോദരിയുടെതായി വന്നത്. വീഡിയോ പ്ലേ ചെയ്യുന്നുണ്ടോ എന്ന് സുഹൃത്തുക്കളില്‍ ചിലര്‍ പോയി നോക്കുകയും ചെയ്തു. എല്‍ഇഡി ടിവിയിലെ വീഡിയോയിലൂടെയാണ് സായിക്ക് കുടുംബത്തിന്റെ പിറന്നാള്‍ ആശംസ എത്തിയത്. സഹോദരിക്ക് പിന്നാലെ സായിയുടെ അച്ഛനും അമ്മയും മകന് ആശംസ നേര്‍ന്നു.


Click it and Unblock the Notifications