'മണിക്കുട്ടന്‍ ഓരു ലോലന്‍ ആണ്'; റിതുവിനോട് സായ് വിഷ്ണു

പാതി ദൂരം പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. ഇതിനോടകം തന്നെ പല മത്സരാര്‍ത്ഥികളും കരുത്തു തെളിയിക്കുകയും ചിലരുടെ മുഖംമൂടികള്‍ വീണുടയുകയുമൊക്കെ ചെയ്തിട്ടുണ്ട്. തുടക്കത്തിലുണ്ടായിരുന്ന പല ഗ്രൂപ്പുകളും തകരുകയും പുതിയ ഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയ കീഴടക്കിയ സ്ലിം ബ്യൂട്ടി; സഞ്ജീത ഷെയ്ഖിന്റെ പുത്തന്‍ ചിത്രങ്ങള്‍

തുടക്കം മുതല്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ജനപ്രീയ മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ആദ്യ ആഴ്ച കാലിലെ പരുക്കു കാരണം മാത്രം മാറി നിന്ന മണിക്കുട്ടന്‍ പിന്നീടങ്ങോട്ട് ബിഗ് ബോസിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയായി മാറുകയായിരുന്നു. സൈക്കിള്‍ ലൂയിസ്, മീശ മാധവന്‍ തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് മണിക്കുട്ടന്‍ പ്രേക്ഷകരുടെ കൈയ്യടി നേടുന്നത്.

രണ്ടാമതും ക്യാപ്റ്റന്‍

ഇപ്പോള്‍ രണ്ടാമതും ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് മണിക്കുട്ടന്‍. റംസാനേയും ഫിറോസ് സജ്‌നയേയും പരാജയപ്പെടുത്തിയാണ് മണിക്കുട്ടന്‍ ക്യാപ്റ്റനായത്. ഇതിനിടെ മണിക്കുട്ടന്‍ തെല്ലൊന്ന് പിന്നോട്ട് പോയിട്ടുണ്ടോ എന്നൊരു സംശയം പ്രേക്ഷകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. സൂര്യയുടെ പ്രണയം തന്നില്‍ ഭയമുണ്ടാക്കുന്നതായി മണിക്കുട്ടനും പറഞ്ഞിരുന്നു.

മണിക്കുട്ടന്‍ ലോലന്‍ ആയി

ഇപ്പോഴിതാ മണിക്കുട്ടനെ കുറിച്ചുള്ള മുന്‍ ക്യാപ്റ്റന്‍ സായ് വിഷ്ണു നടത്തിയ പരാമര്‍ശം ശ്രദ്ധിക്കപ്പെടുകയാണ്. റിതു മന്ത്രയോട് സംസാരിക്കുകയായിരുന്നു സായ് വിഷ്ണു. മണിക്കുട്ടന്‍ ലോലന്‍ ആയിപ്പോയല്ലോ എന്നാണ് സായ് റിതുവിനോട് പറയുന്നത്. ലോല ഹൃദയന്‍ മണിക്കുട്ടന്‍ എന്ന് പറഞ്ഞ് റിതുവും സായിയുടെ വാക്കുകള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. തുടക്കത്തിലുണ്ടായിരുന്ന നിലപാടുകളോ അഭിപ്രായ പ്രകടനങ്ങളോ ഇപ്പോള്‍ ഇല്ലെന്നാണ് ഇരുവരും പറയുന്നത്.

വ്യക്തമായ ബോധ്യം

പിന്നാലെ നിരവധി പേര്‍ മണിക്കുട്ടന് പിന്തുണയുമായി എത്തിയിട്ടുണ്ട്. മണിക്കുട്ടന്‍ ആവശ്യം ഉള്ളിടത്തു മാത്രം ഇടപെടുന്നു. ലോലന്‍ ആയിക്കോട്ടെ എപ്പോ എന്ത് പറയണം എന്നുള്ള വ്യക്തമായ ബോധ്യം ഉള്ള ആളാണ്. അല്ലാണ്ട് ചുമ്മാ അലക്കാറില്ലന്നു മാത്രം. ലോല ഹൃദയന്‍ ആയിരിക്കാം മണിക്കുട്ടന്‍ പക്ഷെ നിലപാട് പറയണ്ടടത്തു മണിക്കുട്ടന്‍ പറയുന്നുണ്ട്. വേണ്ട കാര്യങ്ങളില്‍ ഇടപെടുന്നുമുണ്ട്. ആദ്യം മുതല്‍ വേണ്ടിടത്ത് മാത്രം പ്രതികരിക്കുകയും ടാസ്‌കുകള്‍ എല്ലാം ഭംഗിയായി ചെയ്ത ആളാണ് മണിക്കുട്ടന്‍. സായി കഴിഞ്ഞ ഒരാഴ്ച മാത്രം ഭേദപ്പെട്ട പ്രകടനം നടത്തിയ ആളാണ്. വരും ദിവസങ്ങളില്‍ സായി എങ്ങനെ കളിക്കുന്നു എന്ന് കൂടി നോക്കി വിലയിരുത്താം. എന്നിങ്ങനെയാണ് പ്രേക്ഷകരുടെ കമന്റുകള്‍.

റിതുവും സായിയും അടുക്കുന്നു

അതേസമയം റിതുവും സായിയും ഈയ്യിടെ അടുത്തിട്ടുണ്ടെന്നും പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. തന്റെ സംഘത്തില്‍ നിന്നും സായ് പതിയെ പിന്മാറുകയാണെന്നും റിതുവുമായി കൂടുതല്‍ അടുക്കുകയാണെന്നും പ്രേക്ഷകര്‍ പറയുന്നു. സായ് മാറി നടക്കുന്നത് കിടിലം ഫിറോസും ചൂണ്ടിക്കാണിച്ചിരുന്നു. ഇതാണ് സായ് വിഷ്ണുവിനെ നോമിനേഷനിലേക്ക് എത്തിച്ചത്. റിതുവും നോമിനേഷനെ നേരിടുന്ന മത്സരാര്‍ത്ഥിയാണ്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
നോമിനേഷനിലെ സർപ്രെെസ്

പതിവു പോലെ തന്നെ സജ്‌നയും ഫിറോസും ഇത്തവണ എവിക്ഷനെ നേരിടുന്നുണ്ട്. ഏഴ് വോട്ടുകളായിരുന്നു ദമ്പതികള്‍ക്ക് ലഭിച്ചത്. അത്ര തന്നെ വോട്ട് സായ് വിഷ്ണുവിനും ലഭിച്ചു. അഡോണി, സന്ധ്യ എന്നിവരും ഇത്തവണ നോമിനേഷന്‍ പട്ടികയിലുണ്ട്. എന്നാല്‍ ആരൊക്കെയാണ് പട്ടികയിലുള്ളതെന്ന് ബിഗ് ബോസ് താരങ്ങളോട് പറഞ്ഞിട്ടില്ല. അതൊരു സര്‍പ്രൈസ് ആയിരിക്കട്ടെ എന്നാണ് ബിഗ് ബോസ് അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X