വായില്‍ നിന്നും വരുന്ന വാക്കുകള്‍ സൂക്ഷിക്കണം, വാക്കുകള്‍ക്ക് മൂല്യമുണ്ട്; ഫിറോസിനോട് സജ്‌ന

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ മറ്റൊരു എപ്പിസോഡ് കൂടി പിന്നിട്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ നോമിഷേന്‍ പ്രക്രിയ നടന്ന എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് ഫിറോസ്ജ-സജ്‌ന ദമ്പതികളായിരുന്നു. പോയവാരം ഇരുവരും പല പൊട്ടിത്തെറികള്‍ക്കും കാരണമായിരുന്നു. ഇതാണ് ഇവരെ നോമിനേഷിലേക്ക് എത്തിച്ചത്.

അന്യായ ചിരി; അനന്യയുടെ സുന്ദര ചിത്രങ്ങള്‍

അതേസമയം ഇന്നലെ രാത്രി ദമ്പതികള്‍ക്കിടയില്‍ നടന്ന ചര്‍ച്ചയും ശ്രദ്ധേയമാണ്. സൂര്യ, കിടിലം ഫിറോസ് തുടങ്ങിയവരെ കുറിച്ചായിരുന്നു ഇരുവരുടേയും ചര്‍ച്ച. സൂര്യയുടെ ഗെയിം വൃത്തിക്കെട്ടതാണെന്നായിരുന്നു ഫിറോസ് പറഞ്ഞത്. മണിക്കുട്ടനോട് തനിക്ക് ഇഷ്ടമുണ്ടെന്ന സൂര്യയുടെ തുറന്നു പറച്ചിലിനെ കുറിച്ചായിരുന്നു ഫിറോസിന്റെ പരാമര്‍ശം. സൂര്യ ഗെയിം കളിക്കുകയാണെന്ന അഭിപ്രായമാണ് ഫിറോസിനുള്ളത്.

സൂര്യ കളിക്കുന്നത് വൃത്തികെട്ട കളി

ഇവിടെ ഏറ്റവും നന്നായി ഗെയിം കളിക്കുന്ന വ്യക്തിയാണ് സൂര്യയെന്നും അവള്‍ കളിക്കുന്നത് വൃത്തികെട്ട കളിയാണെന്നും ഫിറോസ് പറഞ്ഞു. ഇതിനെ സജ്‌നയും അംഗീകരിക്കുന്നുണ്ട്. കുറച്ച് മുമ്പ് താനും ഭാനുവും സൂര്യയും തമ്മിലുണ്ടായ സംസാരത്തെ കുറിച്ചും സജ്‌ന മനസ് തുറന്നു. അവള്‍ ചുമ്മാ പറഞ്ഞതാണ് അതിലൊന്നുമില്ലെന്ന് ഭാനു പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും ക്യാമറ ഇരിക്കുന്നതല്ലേ നുണ പറയാനാകില്ലെന്ന സൂര്യയുടെ മറുപടി അവളുടെ തന്ത്രമാണെന്നാണ് സജ്‌ന പറയുന്നത്.

കിടിലം ഫിറോസിന്റെ ഉള്ളില്‍

പിന്നാലെ കിടിലം ഫിറോസിനെ വിശ്വസിക്കരുതെന്ന് ഫിറോസ് സജ്‌നയോട് പറഞ്ഞു. വനിതാ ദിന ആഘോഷ പരിപാടിയിലെ സ്‌നേഹം കണ്ട് മയങ്ങരുതെന്ന് ഫിറോസ് പറഞ്ഞു. അത് തനിക്കറിയാമെന്നും അതിന് ശേഷം വന്ന് കുത്തിയതോടെ വ്യക്തമായെന്നും സജ്‌ന അഭിപ്രായപ്പെട്ടു. താന്‍ കൂടെ പാട്ടു പാടിയെങ്കിലും കിടിലം ഫിറോസിന്റെ ഉള്ളില്‍ തന്നെ കടിച്ചു കീറാനുള്ള ദേഷ്യമുണ്ടെന്ന് അറിയാമെന്ന് ഫിറോസും പറഞ്ഞു.

വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം

എല്ലാവര്‍ക്കും ഇക്കാനോടാണ് പ്രശ്‌നമെന്നും ആ ഒമ്പതു പേരേും ഐ ഗ്രൂപ്പിലുള്ളവരാണെന്നും സജ്‌ന പറഞ്ഞു. പിന്നാലെ ഫിറോസിനെ ഉപദേശിക്കാനും സജ്‌ന തയ്യാറായി. ദേഷ്യം വരുന്നതില്‍ കുഴപ്പമില്ല. പക്ഷെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. ഇവിടെ വാക്കുകള്‍ക്ക് വലിയ മൂല്യമുള്ളതാണെന്നായിരുന്നു സജ്‌നയുടെ ഉപദേശം. വായില്‍ നിന്നു വരുന്ന വാക്കുകള്‍ ഭയങ്കരമാണ്. അത് നിയന്ത്രിക്കണം. വേറെ എന്തു വേണമെങ്കിലും ആയിക്കോളൂവെന്നും സജ്‌ന പറഞ്ഞു.

പ്രതികരിച്ചോളൂ പക്ഷെ

താന്‍ പരമാവധി നിയന്ത്രിക്കുന്നുണ്ടെന്നും പക്ഷെ ഇവരെല്ലാം പ്രകോപിപ്പിക്കുകയാണെന്നുമായിരുന്നു ഫിറോസിന്റെ മറുപടി. പ്രതികരിച്ചോളൂ പക്ഷെ വായില്‍ നിന്നും വരുന്ന ചില വാക്കുകള്‍ സൂക്ഷിക്കണമെന്നും അത് ചോദ്യം ചെയ്യപ്പെടുകയും ശിക്ഷ ലഭിക്കുമെന്നും സജ്‌ന മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തന്റെ വായില്‍ നിന്നും ഒരു വൃത്തികെട്ട വാക്കു പോലും വന്നിട്ടില്ലെന്നും ഫിറോസ് സജ്‌നയ്ക്ക് മറുപടി നല്‍കി.

Recommended Video

മിഷേലിനെ ബിഗ്‌ബോസ് മനപ്പൂർവം പുറത്തക്കിയതോ? | FilmiBeat Malayalam
നോമിനേഷനില്‍

ഈ ആഴ്ച നോമിനേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എയ്ഞ്ചല്‍, ഋതു, മണിക്കുട്ടന്‍, സൂര്യ , ഫിറോസ്- സ്ജന എന്നിവരാണ്. ഏറ്റവും കൂടുതല്‍ വോട്ട് സജ്‌ന-ഫിറോസിന് ആയിരുന്നു, 9 വോട്ടുകളാണ് ലഭിച്ചത്. ആറ് വോട്ടുകളാണ് സൂര്യ നേടിയത്. മണിക്കുട്ടന്‍ ആദ്യമായാണ് നോമിനേഷനിലേക്ക് കടന്നു വരുന്നത്. കഴിഞ്ഞ ആഴ്ച ഏറ്റവു കൂടുതല്‍ വോട്ട് നേടിയ ഡിംപല്‍ ഇത്തവണ സുരക്ഷിതയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X