Just In
- 28 min ago
എങ്ങനെ വീട്ടിൽ ചെന്ന് കയറും, മക്കളൊക്കെ ഇല്ലേ, ബിഗ് ബോസിന്റെ നിലപാട് ഹൗസിൽ ചർച്ചയാകുന്നു...
- 43 min ago
പുറത്താക്കിയവര്‍ തിരിച്ച് വരുമോ? ഫിറോസ് ഖാനും സജ്നയും കേക്കും വാങ്ങി വരുമോ എന്ന ആശങ്കയില്‍ സൂര്യ
- 9 hrs ago
കേശുവായുളള മേക്കോവറില്‍ ഞെട്ടിച്ച് ദിലീപ്, ട്രെന്‍ഡിംഗായി പുതിയ പോസ്റ്റര്‍
- 9 hrs ago
കാളിദാസ് ജയറാമിന്റെ നായികയായി നമിത, രജനി ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
Don't Miss!
- Lifestyle
മേടമാസം നക്ഷത്രഫലം: ഈ നാളുകാര്‍ക്ക് വിജയം അനുകൂലമാകുന്ന കാലം
- News
അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറുന്നു; പ്രഖ്യാപനവുമായി ജോ ബൈഡന്
- Automobiles
2025 ഓടെ 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കാന്‍ പദ്ധതിയിട്ട് മഹീന്ദ്ര
- Sports
IPL 2021: വിക്കറ്റ് പോയി, കട്ടക്കലിപ്പില്‍ കസേര തട്ടിയിട്ട് കോലി, താക്കീത് നല്കി ബിസിസിഐ
- Finance
ഫോറെക്സ് ട്രേഡിംഗ്; എന്ത്? എങ്ങനെ?
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫേക്ക്..ഫേക്ക് കരഞ്ഞാലും പറയും; സജ്നയുടെ വാക്കുകളില്‍ തകര്‍ന്നടിഞ്ഞ് സൂര്യ
ബിഗ് ബോസ് മലയാളം സീസണ് 3യില്‍ ഏറ്റവും കൂടുതല്‍ തവണ എവിക്ഷനെ നേരിട്ട മത്സരാര്‍ത്ഥിയാണ് സൂര്യ. തുടക്കം മുതല്‍ തന്നെ ബിഗ് ബോസ് വീടിനുള്ളിലെ പാവം പെണ്‍കുട്ടി ഇമേജുള്ള സൂര്യയുടെ ടാസ്ക്കുകളിലെ പ്രകടനം മോശമാണെന്ന് ചൂണ്ടിക്കാണിച്ച് രണ്ട് തവണ ജയിലില്‍ പോവുകയും ചെയ്തിരുന്നു. ഇതിനിടെ സൂര്യയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഫിറോസും സജ്നയും രംഗത്ത് എത്തിയിരുന്നു.
മേക്കപ്പ് ഇല്ലാതേയും സുന്ദരിയായി ഹെബ പട്ടേല്‍
ബിഗ് ബോസ് വീട്ടിലെ കരുത്തനായ മത്സരാര്‍ത്ഥിയായ മണിക്കുട്ടനോട് പ്രണയമുണ്ടെന്ന് തുറന്നു പറഞ്ഞ വ്യക്തിയാണ് സൂര്യ. എന്നാല്‍ സൂര്യയുടെ പ്രണയം ഫേക്കാണെന്നാണ് ബിഗ് ബോസ് വീട്ടിലെ മിക്കവരും പ്രേക്ഷകരും പറയുന്നത്. സൂര്യ അഭിനയിക്കുകയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. സൂര്യയെ നേരത്തെ തന്നെ പരിചയമുള്ള കിടിലം ഫിറോസും പൊളി ഫിറോസും സൂര്യ നടത്തുന്നത് നാടകമാണെന്ന് പലപ്പോഴായി അഭിപ്രായപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം റിതുവുമായുണ്ടായ തര്‍ക്കത്തിനിടെ തന്നെ വിമര്‍ശിച്ച സൂര്യയെ നേരിടാനായി സൂര്യ അഭിനയിക്കുകയാണെന്ന് ഫിറോസ് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ സൂര്യയ്ക്കെതിരെ സജ്ന രംഗത്ത് എത്തുന്നതായാണ് പുതിയ പ്രൊമോ വീഡിയോ പറയുന്നത്. മോണിംഗ് ആക്ടിവിറ്റിക്കിടെയാണ് സജ്ന സൂര്യയ്ക്കെതിരെ രംഗത്ത് എത്തുന്നത്. ഫിറോസ് പറഞ്ഞ അതേ വാദമാണ് സജ്നയും ഉയര്‍ത്തുന്നത്.

ഗെയിമിന് വേണ്ടി എന്ത് ചെയ്യണമെന്ന് വ്യക്തമായി അറിയാവുന്ന വ്യക്തിയാണ് സൂര്യയെന്ന് സജ്ന പറയുന്നു. ആദ്യം ശരി ശരി എന്ന് പറഞ്ഞ് സൂര്യ പ്രതിരോധിക്കുന്നുണ്ട്. എന്നാല്‍ ഗെയിമിന് വേണ്ടി സൂര്യ എന്തും ചെയ്യുമെന്നും സജ്ന പറയുന്നു. കരഞ്ഞാലും ഞാന്‍ പറയും സൂര്യ ഫേക്കാണെന്ന് സജ്ന ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഇതോടെ സൂര്യ പൊട്ടിക്കരയുകയാണ്. മറ്റ് മത്സരാര്‍ത്ഥികള്‍ ചേര്‍ന്ന് സൂര്യയെ ആശ്വസിപ്പിക്കുന്നതാണ് കാണുന്നത്. കരയരുതെന്ന് ലാലേട്ടന് പറഞ്ഞിട്ടില്ലേയെന്ന് മണിക്കുട്ടന് സൂര്യയെ ആശ്വസിപ്പിക്കുന്നതും കാണാം.

സൂര്യ നോമിനേഷനില്‍ വരാത്തതിന്റെ വിഷമം തീര്‍ത്തതാണ് സജ്ന. ഭാര്യയും ഭര്‍ത്താവും വലിയ വ്യത്യാസം ഒന്നും ഇല്ല. ഇന്ന് മണിക്ക് റെസ്റ്റില്ലല്ലോ. ഋതു വിനെ ആശ്വസിപ്പിക്കണം പിന്നെ സൂര്യയെ. ഓന്തിനെക്കാളും എളുപ്പത്തില്‍ നിറം മാറുന്ന സജ്നയെക്കാള് എനിക്ക് ഇഷ്ടം സൂര്യയെ ആണ്.
അവിടെ എല്ലാവരും ഒറ്റപെടുത്തിട്ടും സ്നേഹിക്കുന്ന ആള് പോലും അവോയ്ഡ് ചെയ്തിട്ടും ഇത്രയും നാള് ആരെയും വേദനിപ്പിക്കാതെ നിന്ന സൂര്യ. ഇത്രയും ദിവസം ഇതുപോലെ ഫേക്ക് ആയി നിക്കാന്‍ കഴിയുമെങ്കില്‍ അത് സൂര്യയുടെ കഴിവല്ലേ.. സജ്നയും സജ്നയുടെ ഭര്‍ത്താവും മാത്രമേ ജെനുവിന് ആയിട്ടുള്ളു. ഭാര്യയും ഭര്‍ത്താവും കൊള്ളാം തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

അതേസമയം ബിഗ് ബോസ് വീട്ടിലെ തന്റെ സ്പീഡ് ബ്രേക്കറാണ് സൂര്യയുടെ പ്രണയമെന്ന് മണിക്കുട്ടന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൂര്യയുടെ വിഷയത്തില്‍ ബിഗ് ബോസിന് അരികിലും മണിക്കുട്ടന് എത്തിയിരുന്നു. മണിക്കുട്ടനില്‍ നിന്നും അകലാന്‍ ശ്രമിക്കുമെന്ന് സൂര്യ സ്വയം തീരുമാനം എടുക്കുകയും ചെയ്തിരുന്നു. സജ്നയുടെ വാക്കുകളോട് മണിക്കുട്ടന്റെ പ്രതികരണം എന്താണെന്ന് അറിയാനുള്ള ആകാംഷയും ആരാധകര്‍ക്കിടയിലുണ്ട്.