ഉറങ്ങുമ്പോള്‍ വിളിച്ചു, ബക്കറ്റില്‍ തുണി, അടിവസ്ത്രം എടുത്തു; സജ്‌നയുടെ പരാതികളില്‍ വലഞ്ഞ് മത്സരാര്‍ത്ഥികള്‍

വൈല്‍ഡ് കാര്‍ഡിലൂടെ ഫിറോസ് ഖാന്‍-സജ്‌ന ദമ്പതികളും മിഷേലും കടന്നു വന്നതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 3 കടന്നു പോകുന്നത് സംഭവബഹുലമായ രംഗങ്ങളിലൂടെയാണ്. ഇതിനോടകം തന്നെ പൊട്ടിത്തെറികള്‍ക്കും ബിഗ് ബോസ് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ദിവസം ഫിറോസിനും സജ്‌നയ്ക്കുമെതിരെ അനൂപും ഭാഗ്യലക്ഷ്മിയും രംഗത്ത് എത്തിയിരുന്നു. പിന്നാലെ മിഷേല്‍ കൂടി ദമ്പതികള്‍ക്കെതിരെ തിരിഞ്ഞു. ഇന്നലെയും ബിഗ് ബോസിലെ പ്രധാന ചര്‍ച്ചാവിഷയം സജ്‌നയായിരുന്നു.

സെക്‌സി ലുക്കില്‍ എമി ജാക്‌സണ്‍; ഹോട്ട് ചിത്രങ്ങള്‍ കാണാം

പരാതികള്‍ കൊണ്ട് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് തലവേദന സൃഷ്ടിക്കുകയായിരുന്നു ഇന്നലെ സജ്‌ന. സൂര്യ, മജിസിയ ഭാനു, എന്നീ പൊതുവെ ശാന്തരായ മത്സരാര്‍ത്ഥികള്‍ക്കെതിരെ വരെ സജ്‌ന പരാതിയുമായെത്തി. പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മണിക്കുട്ടന് പിന്നാലെ പരാതികളുമായി സജ്‌ന നടക്കുകയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ പൊറുതിമുട്ടുകയായിരുന്നു മത്സരാര്‍ത്ഥികള്‍.

വിളിച്ചെഴുന്നേല്‍പ്പിച്ചു

പോയ വാരത്തിലെ ക്യാപ്റ്റനായിരുന്നു സൂര്യ. കിച്ചണ്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സജ്‌നയെ രാവിലെ വിളിച്ചെഴുന്നേല്‍പ്പിച്ചു എന്നാണ് സൂര്യയ്‌ക്കെതിരെ സജ്‌ന ഉയര്‍ത്തിയ പരാതി. ഇനി ഇത് ആവര്‍ത്തിക്കരുതെന്നും ഉറങ്ങുന്നവരെ ശല്യപ്പെടുത്തരുതെന്നും സജ്‌ന സൂര്യയോട് പറഞ്ഞു. എന്നാല്‍ കിച്ചണ്‍ ഡ്യൂട്ടിയിലുള്ളതിനാലാണ് ആദ്യം വിളിച്ചത്. പിന്നീട് വിളിക്കുന്നത് ഫിറോസ് ഖാന്‍ ആവശ്യപ്പെട്ടതു കൊണ്ട് മാത്രമാണെന്നും സൂര്യ മറുപടി നല്‍കി. എന്നാല്‍ സൂര്യയുടെ വാക്കുകള്‍ കേള്‍ക്കാന്‍ സജ്‌ന കൂട്ടാക്കിയില്ല. ഉറക്കത്തില്‍ നിന്നും ഇങ്ങനെ വിളിക്കരുതെന്ന് സജ്‌ന ആവര്‍ത്തിച്ചു.

ഫിറോസ് പറഞ്ഞതുകൊണ്ട്

ഉറങ്ങുന്നവരെ ശല്യപ്പെടുത്താന്‍ തനിക്കും ഇഷ്ടമില്ല. സജ്‌നയുടെ ഭര്‍ത്താവായ ഫിറോസ് പറഞ്ഞതുകൊണ്ട് മാത്രമാണ് വിളിച്ചതെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും സൂര്യ മറുപടി നല്‍കി. പിന്നീട് പുറത്ത് വന്ന സൂര്യ ഇതേക്കുറിച്ച് ഭാഗ്യലക്ഷ്മി, ഫിറോസ് എന്നിവരോട് പരാതിപ്പെടുന്നതും കണ്ടു. സജ്‌നയുടെ അടുത്ത പരാതി മജിസിയയ്ക്ക് എതിരെ ആയിരുന്നു. രാത്രിയോടെയായിരുന്നു ഈ രംഗം അരങ്ങേറിയത്.

മണിക്കുട്ടന്റെ അരികിലേക്ക്

ബക്കറ്റില്‍ നിന്നും അലക്കാന്‍ ഇട്ട വസ്ത്രങ്ങള്‍ മാറ്റിത്തരണമെന്നായിരുന്നു സജ്‌നയുടെ ആവശ്യം. ജയിലിലുള്ളവരോട് സംസാരിക്കുകയായിരുന്നു ഈ സമയം സജ്‌ന. അതിനാല്‍ കുറച്ച് നേരം കാത്തു നില്‍ക്കുമോ എന്ന് മജിസിയ ചോദിച്ചു. എന്നാല്‍ ഉടനെ ചെയ്യണമെന്നായി സജ്‌ന. മജിസിയയുടെ ശബ്ദം കനത്തതോടെ ക്യാപ്റ്റന്‍ മണിക്കുട്ടന്റെ അരികിലേക്ക് പരാതിയുമായി സജ്‌ന എത്തി. ഇതോടെ മണിക്കുട്ടന്‍ ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

ഗ്രൂപ്പിസത്തെ കുറിച്ചും

കുളികഴിഞ്ഞെത്തിയ സജ്‌ന മജിസിയയോട് സോറി പറയുന്നതിനും ബിഗ് ബോസ് വീട് സാക്ഷിയായി. എപ്പിസോഡിന്റെ തുടക്കത്തില്‍ സജ്‌ന അടുക്കളയില്‍ വച്ച് മജിസിയയെ കളിയാക്കിയിരുന്നു. അതേതുടര്‍ന്ന് വിഷമിച്ചിരുന്ന മജിസിയയെ സന്ധ്യയും കിടിലന്‍ ഫിറോസും ചേര്‍ന്നാണ് ആശ്വസിപ്പിച്ചത്.

നേരത്തെ തന്റെ അടി വസ്ത്രം എല്ലാവരും കാണുന്ന തരത്തില്‍ വച്ചുവെന്ന് ആരോപിച്ചും സജ്‌ന പരാതിയുയര്‍ത്തിയിരുന്നു. ഇതിനിടെ മണിക്കുട്ടന് അരികില്‍ ഗ്രൂപ്പിസത്തെ കുറിച്ചും പരാതിയുമായി സജ്‌നയും ഫിറോസുമെത്തി. കഴിഞ്ഞ ദിവസത്തെ ചിരിപ്പിക്കല്‍ ടാസ്‌ക്കുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരുടേയും പരാതി.

Recommended Video

Bigg Boss Malayalam : Sajna firoz cant handle her angry
ലാലേട്ടന്‍

എന്നാല്‍ വാരാന്ത്യത്തില്‍ ലാലേട്ടന്‍ വരുമെന്നും അവിടെ നിഷ്പക്ഷമായി തന്നെ സംസാരിക്കുമെന്നുമായിരുന്നു മണിക്കുട്ടന്‍ നല്‍കിയ മറുപടി. രസകരമായ എപ്പിസോഡായിരുന്നു ഇന്നലെ അരങ്ങേറിയത്. മണിക്കുട്ടന്‍, നോബി, ലക്ഷ്മി ജയന്‍ എന്നിവര്‍ തമ്മില്‍ നടന്ന മത്സരത്തില്‍ ജയിച്ച മണിക്കുട്ടന്‍ പുതിയ ക്യാപ്റ്റനായി മാറി. അതേസമയം മോശം പ്രകടനം കാഴ്ചവച്ച സായ് വിഷ്ണു, കിടിലം ഫിറോസ് എന്നിവര്‍ ജയിലില്‍ അടക്കപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X