ഗെയിം ഗെയിമായിട്ട് കളിക്കാന്‍ ആണത്തം വേണം; മീറ്റിംഗില്‍ നിന്നും പൊട്ടിത്തെറിച്ച് ഇറങ്ങിപ്പോയി സന്ധ്യ
കഴിഞ്ഞ ദിവസം വീക്കിലി ടാസ്‌ക്കിനിടെ സന്ധ്യ മണിക്കുട്ടന്‍, റംസാന്‍, പൊളി ഫിറോസ് എന്നിവരുമായി കയര്‍ത്തിരുന്നു. ക്വാളിറ്റി ഇന്‍സ്‌പെക്ടറായ സന്ധ്യ അനീതി കാണിച്ചുവെന്ന് ആരോപിച്ചായിരുന്നു മൂവരും ദേഷ്യപ്പെട്ടത്. സന്ധ്യ തുണി ചുരുട്ടിയെറിഞ്ഞത് ശരിയായില്ലെന്നും തങ്ങള്‍ സംസാരിക്കുന്നത് തൊഴിലാളികളുടെ അ്‌വകാശത്തെ കുറിച്ചാണെന്നുമായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്.
കടല്‍ കടന്ന് വന്ന സുന്ദരി; സോഷ്യല്‍ മീഡിയ ഇളക്കിമറിച്ച് ശ്രീലങ്കന്‍ നടി
ഇതിനിടെ സന്ധ്യയെ റംസാന്‍ പോടി എന്നു വിളിച്ചത് സംഘര്‍ഷത്തിന്റെ മോഡ് മാറ്റുകയായിരുന്നു. ഇതോടെ താന്‍ എല്ലാ തുണിയും റിജക്ട് ചെയ്യുകയാണെന്ന് സന്ധ്യ അറിയിച്ചു. ടാസ്‌ക്കില്‍ മണിക്കുട്ടനും സംഘവും ജയിച്ചുവെങ്കിലും വലിയ അടി നടന്നിരുന്നു. രാത്രി മീറ്റിംഗില്‍ തന്റെ പെരുമാറ്റത്തിന് പിന്നിലെ കാരണം സന്ധ്യ എല്ലാവര്‍ക്കും മുന്നില്‍ അവതരിപ്പിച്ചു.

''ഇവിടെ ഒരു ടാസ്‌ക്കില്‍ അല്ലാത്ത സമയത്താണ് നമ്മുടെ പേഴ്‌സണലാറ്റി. ഒരു ടാസ്‌ക്കിലാകുമ്പോള്‍, ഇവിടെ മിക്കവരും അഭിനേതാക്കളും പെര്‍ഫോമേഴ്‌സുമാണ്. ഞാനുമൊരു സ്‌റ്റേജ് പെര്‍ഫോമറാണ്. ഒരു വില്ലന്‍ കഥാപാത്രം തരുമ്പോള്‍ നമ്മള്‍ അതാകുന്നില്ല. അത് കഴിയുമ്പോള്‍ നമ്മള്‍ ഇറങ്ങും. ഇപ്പോള്‍ ഉദാഹരണത്തിന് സ്‌റ്റേജില്‍ ഞാന്‍ രാവണനെ അവതരിപ്പിക്കുമ്പോള്‍ ഞാന്‍ രാവണനാകുന്നില്ല. രാവണന്റെ കുറേ സ്വഭാവം കാണിച്ച് ആ സമയത്തേക്ക് രാവണനാകുന്നുവെന്നേയുള്ളൂ. അത് കഴിയുമ്പോള്‍ ഞാന്‍ സന്ധ്യ മനോജാണ്'' സന്ധ്യ പറയുന്നു.

'ഒരു കഥാപാത്രം തരുമ്പോള്‍ അതിലെ ലൂപ്പ് ഹോള്‍ കണ്ടെത്തുക. ഈ പറഞ്ഞ പ്രവോക്ക് ചെയ്യുന്നത്, മറ്റൊരാളെ പ്രോവോക്ക്ഡ് ആക്കുന്നതാണ് കഴിവ്. തമാശ കാണിക്കുമ്പോ തമാശയായി നമ്മള്‍ എടുക്കാറില്ലേ. ഞാന്‍ ഇന്‍സ്‌പെക്ടറായി വന്നു. ആദ്യത്തെ പീസില്‍ തെറ്റ് കണ്ടു പിടിച്ചു. അത് സന്ധ്യ അല്ല അവിടെ ഇരിക്കുന്ന ക്വാളിറ്റി ഇന്‍സ്‌പെക്ടറാണ്. ഞാന്‍ അവിടെ ഇരിക്കുമ്പോള്‍ എടുത്തത് ആ ക്യാരക്ടറിന്റെ ബോഡി ലാംഗ്വേജാണ്. എന്റെ ബോഡി ലാഗ്വേജും നോബിയുടെ ബോഡി ലാഗ്വേജും വ്യത്യസ്തമാകും, രണ്ട് രീതികളാകും. കാരണം നമ്മുക്കൊരു കൃത്യമായ നിര്‍ദ്ദേശം തന്നിട്ടില്ല''.

''ഇവിടെ ഒരു ഗെയിമില്‍ ചെയ്യുന്ന കാര്യങ്ങള്‍ വ്യക്തിഹത്യക്ക് ഉപയോഗിക്കരുതെന്നൊരു അപേക്ഷയുണ്ട്. അല്ലാതെ ചെയ്യുന്ന കാര്യങ്ങളും പറയുന്ന കാര്യങ്ങളും എടുക്കാം. ഒരു ഗെയിമാകുമ്പോള്‍ അതില്‍ ടാക്റ്റിക്‌സ് ഉണ്ട്, തമാശയുണ്ട്. അത് നമ്മള്‍ ആ ക്യാരക്ടറായി നിന്ന് ചെയ്യുന്നതാണ്. പ്രൊവോക്ക് ചെയ്യുക എന്നത് എന്റെ ഗെയിം തന്ത്രമായിരുന്നു. നിങ്ങള്‍ വരുന്നതിനെ മുമ്പേ ഞാനത് തീരുമാനിച്ചിരുന്നു. നിങ്ങള്‍ പ്രൊവോക്ക്ഡ് ആയിട്ടുണ്ടെങ്കില്‍ അത് ശരിയായി തന്നെ വന്നുവെന്ന് പറയാനാകും'' സന്ധ്യ കൂട്ടിച്ചേര്‍ത്തു.
എന്റെ ചോദ്യത്തിന് ഞാന്‍ കണ്ട അതേ ഉത്തരം തന്നെയാണ് നിങ്ങള്‍ തന്നത്. നിങ്ങള്‍ക്കും നോബിയ്ക്കും കിട്ടിയത് ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍ എന്നതാണ്. അതില്‍ നിങ്ങള്‍ രാവണനായപ്പോള്‍ നോബി രാമനായെന്നും പൊളി ഫിറോസ് പറഞ്ഞു. എന്നാല്‍ ഫിറോസ് പറയുന്നത് മണ്ടത്തരമാണെന്ന് സന്ധ്യ പറഞ്ഞു. ഒരു മേലധികാരിയോട് പറയാവുന്ന ഭാഷയും രീതിയുമല്ല തന്റെ മുന്നില്‍ വന്നവര്‍ പ്രയോഗിച്ചതെന്ന് സന്ധ്യ തിരിച്ചടിച്ചു. റംസാന്‍ പോടി എന്ന് വിളിച്ചുവെന്ന് സന്ധ്യ ചൂണ്ടിക്കാണിച്ചു.

പോടാ മോനെ എന്നു വിളിച്ചപ്പോഴാണ് പോടിയെന്ന് വിളിച്ചതെന്ന് റംസാന്‍. തങ്ങള്‍ മൂന്ന് പേരും വന്നപ്പോള്‍ മണിക്കുട്ടന്‍ മാത്രമാണ് സംസാരിച്ചതെന്നും പ്രവോക്ക്ഡ് ആയപ്പോള്‍ മാത്രമാണ് താനും റംസാനും സംസാരിച്ചതെന്നും ഫിറോസ് പറഞ്ഞു. പറയുന്നതില്‍ മിനിമം ക്വാളിറ്റി പാലിക്കണമെന്നും ഫിറോസ് പറഞ്ഞു. ഇവിടെ പ്രായ വ്യത്യാസമില്ലെന്നാണ് എല്ലാവരും പറയുന്നത്. എന്നെ ഇങ്ങോട്ട് വരുന്ന കാര്യങ്ങള്‍ ഞാന്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കണമോ, ഇവിടെ പറയുന്നതെല്ലാം കേട്ടിരുന്നോളാം എന്ന് വീട്ടില്‍ പറഞ്ഞിട്ടല്ല ഞാന്‍ ഇങ്ങോട്ട് വന്നതെന്ന് റംസാനും പറഞ്ഞു.
Recommended Video

പിന്നീട് സന്ധ്യ മീറ്റിങ്ങില്‍ നിന്നും ഇറങ്ങി പോയി. പുറകെ കുറേ പേര്‍ക്ക് ഒരു വിചാരമുണ്ട് വാ തുറന്ന് കുറേ ബഹളമുണ്ടാക്കിയാല്‍ അത് സത്യമാകുമെന്ന്. കൂതറത്തരമല്ലേ വിളിച്ചു പറയുന്നതെന്ന് സന്ധ്യ പിന്നീട് അനൂപിനോടും റിതുവിനോടും പറഞ്ഞു. ഗെയിം ഗെയിമായിട്ട് കളിക്കണമെങ്കില്‍ ആണത്തം വേണമെന്നും സന്ധ്യ പറഞ്ഞു. അപ്പോഴേക്കും സായ് അവിടെ എത്തി. അവന്‍ കുറച്ചുകൂടി പ്രോവ്ക്ക് ചെയ്യട്ടെ അടുത്ത തവണ ലാല്‍ സാര്‍ വരുമ്പോ പറയാനല്ലേ. ഇത്രയേയുള്ളൂ അവന്റെ നിലവാരമെന്നും സന്ധ്യ സായ് വിഷ്ണുവിനോട് പറഞ്ഞു.


Click it and Unblock the Notifications