സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് അഡോണിയും സന്ധ്യയും; ബിഗ് ബോസില്‍ അപ്രതീക്ഷിത എവിക്ഷന്‍?

സജ്‌ന ഫിറോസ് ദമ്പതികളുടെ പുറത്താകലിന് ശേഷം ആരാകും ബിഗ് ബോസ് വീടിന് പുറത്തേക്ക് പോവുക എന്നിറയാനുള്ള ആകാംഷയിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 പ്രേക്ഷകര്‍. പിന്നീട് ബിഗ് ബോസ് വീട്ടില്‍ നോമിനേഷന്‍ നടന്നിട്ടില്ല. അവസാനമായി എവിക്ഷനെ നേരിടാനുണ്ടായിരുന്ന സന്ധ്യ, അഡോണി, ഫിറോസ് സ്ജന, റിതു, സായ് വിഷ്ണു എന്നിവരില്‍ നിന്നുമാകും അടുത്ത എവിക്ഷന്‍ എന്നാണ് കരുതപ്പെടുന്നത്.

കടല്‍ത്തിരയില്‍ കളിച്ചുല്ലസിച്ച് റിച്ച ഛദ്ദ; ഗ്ലാമര്‍ ചിത്രങ്ങള്‍

ഇതിനിടെ ബിഗ് ബോസ് വീട്ടില്‍ ചര്‍ച്ചയായ കാര്യമായിരുന്നു സ്ത്രീകളോടുള്ള സമീപനം. ഇതുവരെ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായതെല്ലാം (ഫിറോസ് സജ്‌ന ഒഴികെ) സ്ത്രീകളാണെന്നും പുരുഷന്മാര്‍ സുരക്ഷിതരാണെന്നും സന്ധ്യ, റിതു, രമ്യ, ഡിംപല്‍, ഭാഗ്യലക്ഷ്മി തുടങ്ങിയവരെല്ലാം ചര്‍ച്ച ചെയ്തിരുന്നതാണ്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വന്നപ്പോഴും ഇതേക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു. എന്തുകൊണ്ടാണ് സ്ത്രീകള്‍ പരസ്പരം വോട്ട് ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

രണ്ടു പേര്‍ പുറത്തേക്ക്

ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോ ആരാധകരുടെ ആകാംഷ വര്‍ധിപ്പിക്കുന്നതാണ്. ബിഗ് ബോസ് വീട്ടില്‍ നിന്നും രണ്ടു പേര്‍ പുറത്തേക്ക് പോകുന്നതായാണ് വീഡിയോ കാണിക്കുന്നത്. അഡോണിയും സന്ധ്യയുമാണ് പുറത്തേക്ക് പോകുന്നത്. എല്ലാവരേയും കെട്ടിപ്പിടിച്ച് യാത്ര പറയുകയാണ് അഡോണിയും സന്ധ്യയും. അങ്ങനെയങ്കില്‍ വോട്ടിംഗിലൂടെ പുറത്തേക്കു പോകുന്ന ആദ്യ പുരുഷ മത്സരാര്‍ത്ഥിയായി അഡോണി മാറുമോ എന്ന സംശയമാണ് ആരാധകര്‍ ഉന്നയിക്കുന്നത്.

കരഞ്ഞു കൊണ്ട്

പലരും അവിടെ സംസാരിക്കുന്നുണ്ട് ഞങ്ങള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു. ഫീമെയില്‍ ഇഗോ ആയിരിക്കാം കാരണമെന്ന് ഡിംപല്‍ എന്തോ ചോദ്യത്തിന് മറുപടി നല്‍കുന്നുണ്ട്. ഇതൊരു ജെന്റര്‍ ഗെയിം ആയിട്ട് ഒരിക്കലും തോന്നിയിട്ടില്ലെന്ന് അഡോണി പറയുന്നുണ്ട്. ഇതുവരെ എത്ര പേര്‍ പുറത്ത് പോയിട്ടുണ്ടെന്ന് അറിയാമോ എന്ന് ലാലേട്ടന്‍ ചോദിക്കുന്നതും കരഞ്ഞു കൊണ്ട് സഹ മത്സരാര്‍ത്ഥികളെ കെട്ടിപ്പിടിക്കുന്ന സന്ധ്യയേയും അഡോണിയേയുമാണ് പിന്നീട് കാണുന്നത്.

പോകുന്നത് അഭിമാനത്തോടെ

രണ്ടു പേരോടും പുറത്തേക്ക് വരാനാണ് ലാലേട്ടന്‍ പറഞ്ഞതെന്ന് റംസാന്‍ അറിയിക്കുന്നുണ്ട്. റംസാന്‍ ആണ് നിലവിലെ ക്യാപ്റ്റന്‍. തുടര്‍ന്ന് ഞാനിവിടെ നിന്നും പോകുന്നത് അഭിമാനത്തോടെയാണെന്ന് പറയുന്ന അഡോണിയെ കാണാം. എല്ലാവരും നന്നായിട്ട് ഗെയിം കളിക്കുക ബി സ്‌ട്രോംഗ് എന്ന ഉപദേശം നല്‍കുന്ന സന്ധ്യയേയും തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഫോട്ടോ എടുക്കുന്നതും സന്ധ്യയും അഡോണിയും വാതില്‍ തുറന്ന് പുറത്തേക്ക് പോകുന്നതായും വീഡിയോയില്‍ കാണാം.

സീക്രട്ട് റൂമിലേക്ക്

വീഡിയോ ആരാധകര്‍ക്കിടയില്‍ ആകാംഷ സൃഷ്ടിച്ചിരിക്കുകയാണ്. കമന്റുകൡലൂടെ അവര്‍ തങ്ങളുടെ പ്രതീക്ഷകളും വിലയിരുത്തലുകളും പങ്കുവെക്കുന്നുണ്ട്. രണ്ടാളും പോകില്ല വോട്ട് ചെയ്ത പ്രേക്ഷകരെ മണ്ടന്മാരാക്കും. ഇത് ഇന്നലെ ലാലേട്ടന്‍ പറഞ്ഞ തമാശ ആണെന്ന് എത്ര പേര്‍ക്ക് മനസിലായി. സീക്രട്ട് റൂം ആയിരിക്കും ഇതുവരെ ഒരു പ്രെമോ യിലും ഔട്ട് ആകുന്നവരെ കാണിച്ചിട്ടില്ല. ഒരാള്‍ സീക്രട്ട് റൂമിലേക്കാണ് പോകുന്നത്. ലാലേട്ടന്‍ ഇന്നലെ പറഞ്ഞ സര്‍പ്രൈസ് അതാണ്. അഡോണി സന്ധ്യ ഇവര്‍ ആരു പുറത്ത് പോയാലും സന്തോഷം. രണ്ടു പേരും പോയാല്‍ അതിലും സന്തോഷം, എന്നെല്ലാമാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X