ആണുങ്ങളെല്ലാം ഇപ്പോഴും സേഫ്, പോകുന്നത് പെണ്ണുങ്ങള്‍ മാത്രം; എലിമിനേഷന്‍ ശരിയല്ലെന്ന് സന്ധ്യയും ഭാഗ്യലക്ഷ്മിയും
തീര്‍ത്തും അപ്രതീക്ഷിതമായ രംഗങ്ങള്‍ക്കാണ് ഈ കഴിഞ്ഞ ദിവസം ബിഗ് ബോസ് മലയാളം സീസണ്‍ 3 സാക്ഷ്യം വഹിച്ചത്. കരുത്തയായ മത്സരാര്‍ത്ഥി മജിസിയ ഭാനു പുറത്തായത് പ്രേക്ഷകരേയും മത്സരാര്‍ത്ഥികളേയും ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു. അതോടൊപ്പം ആക്ടീവല്ലാത്ത നോബി, കിടിലം ഫിറോസ്, ഭാഗ്യലക്ഷ്മി,സന്ധ്യ എന്നിവരെ മാന്ത്രിക കസരേയില്‍ ഇരുത്തി ചോദ്യങ്ങള്‍ ചോദിച്ചതും രസകരമായ നിമിഷങ്ങളായിരുന്നു സമ്മാനിച്ചത്.
മലയാളത്തിന്റെ 'ബോളിവുഡ് സുന്ദരി'; കലക്കന്‍ ഫോട്ടോഷൂട്ടുമായിസാനിയ ഇയ്യപ്പന്‍
മജിസിയയുടെ പുറത്താകല്‍ തന്നെയായിരുന്നു കഴിഞ്ഞ എപ്പിസോഡിലെ ഹൈലൈറ്റ്. സൂര്യ,അനൂപ്, സജ്‌ന ഫിറോസ്, ഡിംപല്‍, സായ് വിഷ്ണു എന്നിവരായിരുന്നു ഭാനുവിനൊപ്പം എലിമിനേഷനെ നേരിടാനുണ്ടായിരുന്നത്. പലരും പ്രതീക്ഷിച്ചിരുന്നത് അനൂപോ സൂര്യയോ പുറത്താകുമെന്നായിരുന്നു. എന്നാല്‍ ഇരുവരും ആദ്യം തന്നെ സുരക്ഷിതരായി. അവസാനം ഡിംപലും ഭാനുവുമായിരുന്നു ബാക്കിയായത്.

ഭാനുവിന്റെ പുറത്താകല്‍ ബിഗ് ബോസ് താരങ്ങളെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കരുത്തയായ മത്സരാര്‍ത്ഥിയായ ഭാനു നല്ല ആക്ടീവുമായിരുന്നു. അതുകൊണ്ട് തന്നെ ഭാനു പുറത്താകുമെന്ന് പലരും കരുതിയിരുന്നില്ല. എലിമിനേഷന് ശേഷം ഭാഗ്യലക്ഷ്മി, സന്ധ്യ, കിടിലം ഫിറോസ് എന്നിവര്‍ ഭാനുവിന്റെ പുറത്താകലിനെ കുറിച്ച് ചര്‍ച്ച ചെയ്തു. എലിമിനേഷന്‍ പ്രക്രിയ ശരിയല്ലെന്നായിരുന്നു ഇവരുടെ അഭിപ്രായം. ഇതുവരെ പുറത്തായതെല്ലാം സ്ത്രീകളാണെന്നായിരുന്നു ഭാഗ്യലക്ഷ്മിയും സന്ധ്യയും ചൂണ്ടിക്കാണിച്ചത്.

ഇതുവരെ പോയത് ആരായാലും മിഷേല്‍ ആയാലും ലക്ഷ്മി ആയാലും രമ്യ ആയാലും എയ്ഞ്ചല്‍ ആയാലും കാരണങ്ങളുണ്ട്. ലേസിനെസോ പ്രത്യേകിച്ച് ഒന്നും ഇല്ല എന്നോ കാരണങ്ങളെടുക്കാം. പക്ഷെ ഭാനു എന്താണ് പോയത് എന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. ഇത്രയും സ്ത്രീകള്‍ പോയതിന്റെ അര്‍ത്ഥം ആണുങ്ങള്‍ എല്ലാവരും സ്‌ട്രോംഗ് ആണെന്നാണോ പറയുന്നതെന്ന് സന്ധ്യ ചോദിച്ചു. അവര്‍ കളിക്കുന്നുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞപ്പോള്‍ എന്തുകൊണ്ട് സ്ത്രീകള്‍ ഗെയിം കളിക്കുന്നില്ലെന്ന് സന്ധ്യ ചോദിച്ചു.

നമ്മള്‍ കളിക്കുന്നില്ലെന്നതാണ് പെണ്ണുങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സേഫ് കളിച്ചിട്ട് എന്ത് കാര്യം, ഈ സേഫ് കളിക്കുന്നവര്‍ തന്നെ നമ്മളെ നോമിനേറ്റ് ചെയ്യുമെന്ന് സന്ധ്യ മറുപടി നല്‍കി. എന്നിട്ട് ഇവരുടെ മൂച്ചും തള്ളും നമ്മള്‍ കേള്‍ക്കണം. നമ്മളോട് ചോദ്യം ചോദിക്കാന്‍ പോകുന്നത് ലാല്‍ സാറും പ്രേക്ഷകരുമാണ്. ഇന്ന് ആ ചെയറില്‍ ഇരുന്നപ്പോള്‍ എന്റെയടുത്ത് ഉത്തരങ്ങളുണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടു എന്ന് സന്ധ്യ അഭിപ്രായപ്പെട്ടു. അത്ര തന്നെ എന്ന് പറഞ്ഞ് കിടിലം ഫിറോസും അതിനെ പിന്തുണച്ചു.

ഞാന്‍ ഇവിടെ രണ്ട് തവണ ആണുങ്ങളെ നോമിനേറ്റ് ചെയ്തിട്ടുണ്ട്. ആരെയാണെന്ന് പറയുന്നില്ല. ആ രണ്ട് ആണുങ്ങളും ഇവിടെ നിന്നും പോയിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ആറ് ആഴ്ചയായെന്നും ഇതുവരേയും ഒരു ആണ് പോലും പോയിട്ടില്ലെന്നും അതേസമയം നമ്മുടെ സൈഡില്‍ നിന്നും ഓരോരുത്തരായി പോയി കൊണ്ടിരിക്കുകയാണെന്നും സന്ധ്യ ചൂണ്ടിക്കാണിച്ചു. ഇതുവരെ താന്‍ ആണ്-പെണ്ണ് എന്ന് വേര്‍തിരിച്ചിരുന്നില്ലെന്നും സന്ധ്യ പറഞ്ഞു. എന്താണ് ഇതിന്റെ അര്‍ത്ഥമെന്നും നമ്മള്‍ വെറും ഗ്ലാമറിന് വേണ്ടി മാത്രമുള്ളതാണോ എന്നും സന്ധ്യ ചോദിച്ചു.
Recommended Video

അങ്ങനെയാണെങ്കില്‍ ആണുങ്ങള്‍ മാത്രം കളിച്ചോട്ടെയെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതിനിടെ സൂര്യ എല്ലാവര്‍ക്കുമുള്ള ചായയുമായി അങ്ങോട്ട് വന്നു. എന്നാല്‍ ഭാഗ്യലക്ഷ്മി സൂര്യയോട് ദേഷ്യപ്പെട്ടു. ഇനി ഇത് ചെയ്യരുതെന്നും ഇത് പ്രശ്‌നമാകാന്‍ പോകുന്നത് ഞങ്ങള്‍ക്കാണെന്നും ഇനിയൊരു അടി കാണാന്‍ വയ്യെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ചായ വേണ്ടവര്‍ അടുക്കളയില്‍ വന്നെടുത്ത് കുടിച്ചോളുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എല്ലാവരും ഒരേപോലെയാണെന്നും മത്സരാര്‍ത്ഥികളാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications