For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് തിരിച്ചെത്തുന്നു! അഞ്ച് എപ്പിസോഡുകള്‍, 3 പേര്‍ ഒരുമിച്ച് പുറത്തേക്ക്: ഫിനാലെ ഉടന്‍!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3 ഇങ്ങനെ അവസാന ഘട്ടത്തില്‍ നിര്‍ത്തേണ്ടി വന്നതോടെ ആരാധകരാകെ വിഷമത്തിലാണ്. രാത്രി എന്നും ബിഗ് ബോസ് കണ്ടു കൊണ്ട് ഉറങ്ങാന്‍ പോകുന്നത് ശീലമാക്കിയിരുന്നു മലയാളികള്‍. മത്സരം അവസാന ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു. വിജയിക്കുക ആരെന്ന് അറിയാന്‍ വെറും ദിവസങ്ങള്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഇതിനിടെയാണ് ഷോ നിര്‍ത്തി വെക്കേണ്ടി വന്നത്.

  ഹാഫ് സാരിയില്‍ ഹോട്ടായി പ്രിയങ്ക ജവാല്‍ക്കര്‍; ചിത്രങ്ങള്‍ കാണാം

  കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബിഗ് ബോസ് രണ്ടാഴ്ച കൂടി നീട്ടുകയായിരുന്നു. എന്നാല്‍ ഷോയുടെ ചിത്രീകരണം തുടരുന്നതിനെതിരെ തമിഴ്‌നാട് ആരോഗ്യവകുപ്പ് നടപടിയെടുക്കുകയായിരുന്നു. ഷോ നടക്കുന്ന സ്റ്റുഡിയോയിലെത്തി പൂട്ടിടുകയായിരുന്നു ആരോഗ്യവകുപ്പ്. അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പിഴയും ചുമത്തിയിട്ടുണ്ട്.

  ബിഗ് ബോസ് ചിത്രീകരണ സംഘത്തിലെ ആറ് പേര്‍ക്ക് കൊവിഡ് പോസിറ്റീവായതോടെയായിരുന്നു നടപടി. തുടര്‍ന്ന് താരങ്ങളെയും ക്രൂവിനേയും സമീപത്തുള്ളൊരു ഹോട്ടലിലേക്ക് മാറ്റുകയാണ്. ഇവരിവിടെ ക്വാറന്റീനില്‍ കഴിഞ്ഞു വരികയാണ്. താരങ്ങള്‍ സുരക്ഷിതരാണെന്നും കുടുംബാംഗങ്ങളുമായി സംസാരിച്ചുവെന്നുമെല്ലാം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതേസമയം ഇവര്‍ക്ക് ഫോണുകള്‍ നല്‍കിയിട്ടില്ലെന്നും ഒഫീഷ്യല്‍ ഫോണിലൂടെയാണ് സംസാരിച്ചതെന്നുമാണ് അറിയാന്‍ സാധിച്ചത്.

  ഇതിനിടെ ഷോ വീണ്ടും തുടങ്ങുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. താല്‍ക്കാലികമായി ബിഗ് ബോസ് നിര്‍ത്തുകയാണെന്നായിരുന്നു അവസാനമായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. അതുകൊണ്ട് തന്നെ ഉടനെ തന്നെ ഷോ വീണ്ടും സംപ്രേക്ഷണം തുടങ്ങുമെന്നാണ് സൂചനകള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. അഞ്ച് ദിവസത്തെ ചിത്രീകരണമാണ് ഇനി നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

  വൈകാതെ തന്നെ ചിത്രീകരണം നടത്തും. അഞ്ച് ദിവസം കൊണ്ട് ചിത്രീകരിച്ച് ഷോ പൂര്‍ത്തിയാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ തീരുമാനിച്ചതില്‍ നിന്നും കുറച്ച് ദിവസങ്ങള്‍ കൊണ്ട് ഷോ പൂര്‍ത്തിയാക്കി ഫിനാലെ നടത്താനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ഷോയില്‍ നിന്നും മൂന്നു പേരെ ഒരുമിച്ച് പുറത്താക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ ചിത്രീകരണത്തിന് അധികൃതകര്‍ അനുമതി നല്‍കിയിട്ടില്ലെന്നും ചര്‍ച്ചകള്‍ പരാജയമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല.

  ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കായിരുന്നു അവസാനിപ്പിക്കും മുമ്പ് ബിഗ് ബോസില്‍ അരങ്ങേറിയത്. ടാസ്‌ക് നിര്‍ത്തുമ്പോള്‍ ഡിംപല്‍ ആയിരുന്നു ഒന്നാമത്. നിലവില്‍ ഡിംപല്‍, മണിക്കുട്ടന്‍, സായ് വിഷ്ണു, റംസാന്‍, നോബി, കിടിലം ഫിറോസ്, റിതു മന്ത്ര എന്നിവരാണ് ബിഗ് ബോസ് വീട്ടിലുള്ളത്. ഇവരില്‍ ആരാകും പുറത്ത് പോവുക എന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. റംസാനും റിതുവുമൊഴികെ എല്ലാവരും അവസാന ആഴ്ച എവിക്ഷന്‍ പട്ടികയിലുണ്ടായിരുന്നു.

  Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

  അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ബിഗ് ബോസ് ആവേശകരമായി മാറുകയായിരുന്നു. ഷോയില്‍ നിന്നും പുറത്ത് പോയ ഡിംപല്‍ തിരികെ വന്നതോടെ മത്സരം ശക്തമായിരുന്നു. താരങ്ങള്‍ക്കിടയിലെ മത്സരബുദ്ധിയും വര്‍ധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഷോ നിര്‍ത്തിവെക്കേണ്ടി വന്നത് ആരാധകര്‍ക്ക് കടുത്ത നിരാശ പകരുന്നതായിരുന്നു.

  English summary
  Bigg Boss Malayalam Season 3 Show to Start Shooting Soon With Five Episodes And Grand Finale, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X