നോബി ചേട്ടാ, ഇതിലും നല്ലത് സ്വയം ഇറങ്ങി പോകുന്നത്; സോഷ്യല്‍ മീഡിയ പറയുന്നു, കാരണം ഇതാണ്!

ബിഗ് ബോസ് മലയാളം സീസണ്‍ 3 തുടങ്ങുമ്പോള്‍ പ്രേക്ഷകരുടെ മനസിലെ ജനപ്രീയനായ മത്സരാര്‍ത്ഥി നോബി മാര്‍ക്കോസ് ആയിരുന്നു. തുടക്കത്തില്‍ തന്നെ നോബി ഏറെനാള്‍ ബിഗ് ബോസിലുണ്ടാകുമെന്നും ശക്തനായൊരു മത്സരാര്‍ത്ഥിയായി മാറുമെന്നും പ്രേക്ഷകരും മത്സരാര്‍ത്ഥികളുമെല്ലാം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മത്സരം മുന്നോട്ട് പോകെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുകയാണ്.

ബിഗ് ബോസ് മലയാളം സീസണ്‍ 3 75 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ നോബിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. തന്റെ ജനപ്രീതി കൊണ്ടൊന്ന് മാത്രമാണ് നോബി ബിഗ് ബോസ് വീട്ടില്‍ തുടരുന്നതെന്നും ഒരു മത്സരാര്‍ത്ഥിക്ക് വേണ്ട യാതൊരു മത്സര ബുദ്ധിയും നോബി ഇതുവരേയും പ്രകടിപ്പിച്ചിട്ടില്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

Bigg Boss Malayalam

നോബി ഒരു ഗ്രൂപ്പിനെ മാത്രം ഫേവര്‍ ചെയ്താണ് ബിഗ് ബോസ് വീട്ടില്‍ നില്‍ക്കുന്നതെന്ന വിമര്‍ശനം വീടിന് അകത്തും പുറത്തും ശക്തമായിരിക്കുകയാണ്. വളരെ ചുരുക്കം തവണ മാത്രമാണ് നോബി നോമിനേഷനില്‍ വന്നത്. ഇപ്പോഴിതാ നോബി സ്വയം ബിഗ് ബോസില്‍ നിന്നും പിന്മാറണമെന്ന് വരെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നുണ്ട്.

മനംകവരും ലുക്കില്‍ ദീപിക പദുക്കോണ്‍; കാഴ്ച കവര്‍ന്ന് ആ കമ്മലുകള്‍

കഴിഞ്ഞ ദിവസത്തെ നോമിനേഷനാണ് ഇതിന് കാരണമായിരിക്കുന്നത്. കഴിഞ്ഞ ടാസ്‌ക്കില്‍ നന്നായി പെര്‍ഫോം ചെയ്ത റിതു മന്ത്ര, സൂര്യ എന്നിവരെയായിരുന്നു നോബി മോശം പ്രകടനത്തിന്റെ പേര് പറഞ്ഞ് നോമിനേറ്റ് ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ നോബിയാണ് ബിഗ് ബോസ് വീട്ടില്‍ ഒട്ടും ആക്ടീവ് അല്ലാത്ത മത്സരാര്‍ത്ഥിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

ബിഗ്ഗ്ബോസ്സില്‍ ഉറങ്ങി ഫൈനല്‍ വരെ എത്തിയ മത്സരാര്‍ഥി നോബിയാണ്. എന്നിട്ട് റിതു വീക്ക് മത്സരാര്‍ത്ഥി ആണ് എന്ന് പറഞ്ഞു നടക്കുന്നു. നോബി ആകെ വായ തുറക്കുന്നത്, റംസാനെ ന്യായീകരിക്കാനും ഭക്ഷണം കഴിക്കാനും ആണ്. പിന്നെ വല്ലപ്പോഴും ഇങ്ങനത്തെ തഗ് അടിക്കാനും. എന്റെ നോബി ചേട്ടാ നിങ്ങള്‍ സ്വയം ഇറങ്ങി പോകു, നിങ്ങള്‍ റിതു ആന്‍ഡ് സൂര്യയെ നോമിനേറ്റ് ചെയ്ത കാര്യം കേട്ടു ചിരിച്ചു ചത്തു. വീക്കിലി ടാസ്‌ക്കില്‍ നന്നായി പെര്‍ഫോം ചെയ്തില്ലെന്ന്. എന്തു യോഗ്യത യുണ്ട് അത് പറയാന്‍. മറ്റുള്ളവര്‍ കടം കൊടുത്തിട്ടാണ് 60 പോയിന്റ് എങ്ങാണ്ട് കിട്ടിയത് ആ ആളാണ് നന്നായികളിച്ച റിതു, സൂര്യ കുറ്റം പറയുന്നത്, എന്നെല്ലാമാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X