അവിടെ പിച്ചി, മാന്തി എന്ന കരച്ചില്‍, ഇവിടെ ഷര്‍ട്ട് വലിച്ച് കീറിയിട്ടും ചിരി; മണിക്കുട്ടന് കൈയ്യടി
ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ മറ്റൊരു വീക്കിലി ടാസ്‌ക് കൂടി അവസാനിച്ചിരിക്കുകയാണ്. ട്വിസ്റ്റുകളും തമാശകളുമെല്ലാം നിറഞ്ഞതായിരുന്നു ഇത്തവണത്തെ വീക്കിലി ടാസ്‌ക്. കുഴല്‍പ്പന്തുകളി എന്ന ടാസ്‌ക് തുടക്കത്തില്‍ മത്സരാര്‍ത്ഥികള്‍ക്കിടയിലെ സൗഹൃദവും സഹകരണവും കാണിച്ചു തന്നപ്പോള്‍ പോകെ പോകെ അടികള്‍ക്കും തന്ത്രങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും കാരണമായും മാറി.
മോണിംഗ് ലുക്കിലും ക്യൂട്ട് ആയി ജാന്‍വി; ചിത്രങ്ങള്‍ കാണാം
ഇതുവരെ ബിഗ് ബോസ് വീടിനുള്ളില്‍ ശാന്തരായി മാത്രം കണ്ടിരുന്ന സന്ധ്യ, റിതു, അഡോണി, മജിസിയ ഭാനു എന്നിവര്‍ പൊട്ടിത്തെറിക്കുന്നതിനും കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ടാസ്‌ക്കിനിടെ റിതു മാന്തിയെന്ന പരാതിയുമായി ഡിംപല്‍ എത്തുകയായിരുന്നു. പിന്നാലെ റിതു തല്ലിയെന്ന് ഭാനുവും ആരംഭിച്ചു. മൂവരും തമ്മില്‍ വലിയ തര്‍ക്കമായി. തര്‍ക്കത്തിനിടെ ഭാനുവും റിതുവും തമ്മില്‍ അടിയുമുണ്ടായി.

തങ്ങളുടെ ഗ്രൂപ്പിലുള്ളവര്‍ക്ക് വേണ്ടി സംസാരിച്ചു തുടങ്ങിയ സന്ധ്യയും അഡോണിയും തമ്മിലുള്ള വാക് പോരും വലിയ അടിയായി മാറി. തന്റെ ദേഹത്തേക്ക് കയറി വന്ന അഡോണിയെ സന്ധ്യ പിടിച്ചു തള്ളി. ഒടുവില്‍ പാടുപെട്ടാണ് രണ്ടു പേരേയും പിടിച്ചു മാറ്റിയത്. രസകരമായ മുഹൂര്‍ത്തങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. അക്ഷരാര്‍ത്ഥത്തില്‍ ത്രില്ലര്‍ മോഡിലായിരുന്നു ഓരോരുത്തരും ടാസ്‌ക് കളിച്ചത്.

എന്നാല്‍ ഗെയിമിനിടെ മറ്റൊരാള്‍ പ്രേക്ഷകരുടെ കൈയ്യടി നേടിയിരിക്കുകയാണ്. എല്ലാവരും പരസ്പരം അടിച്ചെന്നും മാന്തിയെന്നും ആരോപിക്കുകയും വെല്ലുവിളിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ചിരിച്ചു കൊണ്ട് ഗെയിമില്‍ പങ്കെടുത്ത മണിക്കുട്ടന്‍. തന്നെ വലിച്ച് നിലത്തിടുകയും ഷര്‍ട്ട് വലിച്ച് കീറുകയും ചെയ്തിട്ടും ചിരിച്ചു കൊണ്ട് മാത്രം ടാസ്‌ക്കില്‍ പങ്കെടുക്കുകയായിരുന്നു മണിക്കുട്ടന്.

സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് മണിക്കുട്ടന് കൈയ്യടിക്കുന്നത്. ഫാന്‍സ് ഗ്രൂപ്പുകളില്‍ ധാരാളം പോസ്റ്റുകള്‍ ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ബാക്കി എല്ലാരും എന്നെ പിച്ചി എന്നെ മാന്തി എന്നൊക്കെ പറഞ്ഞ് കരഞ്ഞപ്പോളും ഇവിടെ ഡ്രസ്സ് പോലും വലിച്ചു കീറിയിട്ടും ഒരക്ഷരം മിണ്ടിയില്ല. എന്നിട്ട് ഡിംപല്‍ ചോദിച്ചപ്പോള്‍ പറഞ്ഞ വാക്കുകള്‍ 'ഒരു കുഴ്പ്പവും ഇല്ല..ഞാനീ ഗെയിം എന്‍ജോയ് ചെയ്‌തോണ്ടിരിക്കാണ് എന്ന്' ഇതല്ലേ യഥാര്‍ത്ഥ ഗെയിം സ്പിരിറ്റ് എന്നാണ് ഒരാളുടെ പ്രതികരണം. ഈ വഴക്കിനിടയിലും ചിരിച്ചുകൊണ്ട് ഗെയിം കളിക്കാന്‍ മണിക്കുട്ടന് മാത്രമേ കഴിയൂവെന്ന് മറ്റൊരാള്‍ പറയുന്നു.
Recommended Video

പ്രോവൊക്കേഷനും, അനാവശ്യ വഴക്കും അടിയും, ശബ്ദമുയര്‍ത്തി ആളാകാന്‍ ശമിക്കലും, മറ്റുള്ളവരുടെ പേര്‍സണല്‍ സ്‌പേസില്‍ കയറി ഉപദേശം പറച്ചിലും, അങ്ങനെ സ്‌ക്രീന്‍ പ്രെസെന്‍സിന് വേണ്ടി കാട്ടിക്കൂട്ടലുകള്‍ ഒന്നും ഇല്ലാതെ, ജെനുവിന്‍ ആയി, സിംപിള്‍ ആയി, ഡിഗ്നിഫൈഡ് ആയി നില്‍ക്കുന്നു. എന്നിട്ടും പരാമവധി ജനങ്ങളുടെ പിന്തുണ നേടാനായി. ന്യൂട്രലായ പ്രേക്ഷകരുടെ അടക്കം, ഇതുവരെ. അങ്ങനെ പതിവ് രീതികളെ അദ്ദേഹം തകര്‍ത്തുവെന്നായിരുന്നു മറ്റൊരു പ്രതികരണം. അതേസമയം ആരെല്ലാമാണ് മോശം പ്രകടനത്തിന്റെ പേരില്‍ ജയിലില്‍ പോകുന്നതെന്ന് ഇന്നറിയാം.


Click it and Unblock the Notifications











