'ഞാന്‍ ക്വിറ്റ് ചെയ്യാം, പോയില്ലെങ്കില്‍ എല്ലാവരും ആക്രമിക്കും'; ഭാഗ്യലക്ഷ്മി പുറത്തേക്കോ?
അടികളും വഴക്കുകളുമൊന്നുമില്ലാതെ ശാന്തമായ ദിവസങ്ങളിലൂടെയാണ് ബിഗ് ബോസ് സീസണ്‍ 3 ഇപ്പോള്‍ കടന്നു പോകുന്നത്. വളരെ രസകരമായൊരു എപ്പിസോഡായിരുന്നു ഇന്നലെ ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ കണ്ടത്. മോണിംഗ് ടാസ്‌ക്കിലും ഡെയിലി ടാസ്‌ക്കിലും വീക്കിലി ടാസ്‌ക്കിലുമെല്ലാം മത്സരാര്‍ത്ഥികള്‍ വളരെ രസകരമായാണ് പങ്കെടുത്തത്.
പ്രണയാര്‍ദ്രം ഈ നിമിഷങ്ങള്‍; മനം കവരും ചിത്രങ്ങളുമായി പൂജ രാമചന്ദ്രന്‍
എന്നാല്‍ രസകരമായി പോകുന്നതിനിടെയാണ് ബിഗ് ബോസ് വീട്ടിലേക്ക് സങ്കടകരമായ ആ വാര്‍ത്ത എത്തിയത്. ബിഗ് ബോസിലെ കരുത്തയായ മത്സരാര്‍ത്ഥിയാണ് ഭാഗ്യലക്ഷ്മി. കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ് മരണപ്പെട്ടുവെന്ന സങ്കടവാര്‍ത്തയോടെയാണ് പോയ ദിവസത്തെ എപ്പിസോഡ് അവസാനിച്ചത്. ബിഗ് ബോസാണ് വാര്‍ത്ത ഭാഗ്യലക്ഷ്മിയെ അറിയിച്ചത്.

ഭാഗ്യലക്ഷ്മിയുടെ ഭർത്താവിന്റെ മരണ വാര്‍ത്ത സഹമത്സരാര്‍ത്ഥികളേയും സങ്കടത്തിലാക്കുന്നതായിരുന്നു. ഭാഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കാനായി എല്ലാവരും ഓടിയെത്തിയിരുന്നു. രമേശിനെ കുറിച്ചും അദ്ദേഹത്തിന്റെ രോഗത്തെ കുറിച്ചും ഭാഗ്യലക്ഷ്മി എല്ലാവരോടുമായി മനസ് തുറന്നു. നേരത്തെ വീട്ടിലേക്ക് പോകുന്നുണ്ടോ എന്ന് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിച്ചിരുന്നു.

തങ്ങള്‍ വിവാഹമോചിതരായിട്ട് വര്‍ഷങ്ങളായെന്നും താന്‍ അവിടെ പോയാല്‍ എന്തായിരിക്കും സംഭവിക്കുക എന്നറിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മക്കളോട് സംസാരിക്കണമെന്നും ഭാഗ്യലക്ഷ്മി ബിഗ് ബോസിനെ അറിയിച്ചിരുന്നു. ഇതിനുള്ള സംവിധാനം ഇന്ന് ഒരുക്കുമെന്നാണ് ബിഗ് ബോസ് അറിയിച്ചിരിക്കുന്നത്. രമേശിന്റെ രണ്ട് കിഡ്‌നിയും തകരാറിലായിരുന്നുവെന്നും താന്‍ കിഡ്‌നി നല്‍കാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഈഗോയായിരുന്നുവെന്നും പറഞ്ഞ് ഭാഗ്യലക്ഷ്മി കരഞ്ഞു.

പിന്നീട് സന്ധ്യയോടും കിടിലം ഫിറോസിനോടും താന്‍ വീട്ടില്‍ പോവുകയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സംഭവം ഇപ്പോള്‍ പുറത്തുള്ളവരെല്ലാം അറിഞ്ഞിരിക്കും താന്‍ ഇവിടെ തുടര്‍ന്നാല്‍ സോഷ്യല്‍ മീഡിയയും ഇവിടെയുളളവരും അറ്റാക്ക് ചെയ്യും. എല്ലാ ഭാഗത്തു നിന്നും ആക്രമണം വരുമെന്നുമായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. എന്നാല്‍ സന്ധ്യയും ഫിറോസും ഭാഗ്യലക്ഷ്മിയോട് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു.

ഇതോടെ ഭാഗ്യലക്ഷ്മി ബിഗ് ബോസില്‍ തുടര്‍ന്നുണ്ടാകുമോ എന്ന സംശയത്തിലാണ് സോഷ്യല്‍ മീഡിയ. ആദ്യം പോകില്ലെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി പുറത്ത് പോവണമെന്ന് പറഞ്ഞതോടെയാണ് ആരാധകര്‍ക്കിടയില്‍ സംശയം ഉടലെടുത്തത്. പോകണമെന്നും പോകേണ്ടതില്ലെന്നുമുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. പോകണോ നില്‍ക്കണോ എന്നത് ഭാഗ്യലക്ഷ്മിയുടെ മാത്രം തീരുമാനമെന്നും അതില്‍ അവരെ വിമര്‍ശിക്കുന്നത് ശരിയില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. നിലപാടുകള്‍ അറിയിച്ചു കൊണ്ട് പ്രേക്ഷകര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
Recommended Video

മനസ് രണ്ടായി കഴിഞ്ഞാല്‍ പിരിയും. വര്‍ഷങ്ങളായി പിരിഞ്ഞു ജീവിക്കുന്നവര്‍. പോയി കാണാന്‍ അവര്‍ക്ക് തോന്നുന്നില്ല അത് അവരുടെ മാത്രം പേര്‍സണല്‍ തീരുമാനം അല്ലെ? ഈ കുറ്റം പറയുന്നവര്‍ എല്ലാം തികഞ്ഞവര്‍ ആണല്ലോ. പോയെങ്കില്‍ ഡിവോഴ്‌സ് അല്ലെ സിമ്പതി പിടിച്ചു പറ്റാന്‍ പോയതാണ് എന്ന് പറഞ്ഞേനെ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസേമയം പോകുന്നില്ലെന്ന തീരുമാനം ബിഗ് ബോസിനോട് പറഞ്ഞ ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയ ആക്രമണമുണ്ടാകും അതിനാല്‍ പോവുകയാണെന്നും പറഞ്ഞത് ശരിയായില്ലെന്ന് മറ്റൊരു വിഭാഗവും പറയുന്നുണ്ട്.


Click it and Unblock the Notifications