കിടിലന്റെ തന്ത്രത്തില്‍ വീണോ അതോ മണിയടിച്ച് രക്ഷപ്പെടാനോ? മണിക്കുട്ടന് എന്തു പറ്റിയെന്ന് പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. ടാസ്‌ക്കുകളിലെ മിന്നും പ്രകടനങ്ങളും ബിഗ് ബോസ് വീട്ടിലെ ഇടപെടലുകളുമാണ് മണിക്കുട്ടനെ ജനപ്രീയനാക്കിയത്. വീട്ടിനുള്ളിലും മണിക്കുട്ടന്‍ ഫൈനലിലുണ്ടാകുമെന്ന് പറയുന്നവരാണ് മിക്കവരും. എന്നാല്‍ ഇതേ മണിക്കുട്ടന്റെ കഴിഞ്ഞ ദിവസത്തെ നിലപാടുകള്‍ കടുത്ത വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.

ഈ ചിരിയിലാണ് രാജ്യം മയങ്ങി വീണത്; നാഷണല്‍ ക്രഷ് രശ്മികയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍

കഴിഞ്ഞ ടാസ്‌ക്കില്‍ മോശം പ്രകടനം കാഴ്ചവച്ചവരെ ജയിലില്‍ അയക്കാനുള്ള നോമിനേഷനില്‍ മണിക്കുട്ടന്‍ ആരുടേയും പേര് പറഞ്ഞിരുന്നില്ല. സന്ധ്യ ഗെയിമിന്റെ സ്പിരിറ്റിനെതിരെയാണ് കളിച്ചതെന്ന് മണിക്കുട്ടന്‍ തുറന്നടിച്ചിരുന്നു. അതേ മണിക്കുട്ടന്‍ നോമിനേഷില്‍ ആരേയും നോമിനേറ്റ് ചെയ്യാതെ മാറി നിന്നതിന് പിന്നിലെ കാരണം തിരയുകയാണ് സോഷ്യല്‍ മീഡിയ. പിന്നീട് ബിഗ് ബോസ് ഇടപട്ട് മണിക്കുട്ടനെ കൊണ്ട് നോമിനേറ്റ് ചെയ്യിപ്പിച്ചിരുന്നു.

മണിക്കുട്ടന്റെ മാറ്റം

മണിക്കുട്ടന്റെ മാറ്റം ഇരട്ടത്താപ്പാണെന്നും മാസ്‌ക് അഴിഞ്ഞു വീഴുന്നതാണ് കണ്ടതെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. മണിക്കുട്ടന്‍ മണിയടിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണെന്നും ചിലര്‍ പറയുന്നു. അതേസമയം കിടിലം ഫിറോസ് പറഞ്ഞ അഞ്ച് പേരുടെ ഗ്രൂപ്പിസം തന്ത്രത്തില്‍ വീണുവോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ആ ഗെയിമിന് താനില്ലെന്ന് മണിക്കുട്ടന്‍ ഡിംപലിനോട് വ്യക്തമാക്കിയിരുന്നു.

മീശമാത്രേ ഉള്ളു

മീശമാത്രേ ഉള്ളു. ഇപ്പോള്‍ അയല്‍ക്കൂട്ടത്തിലാണ്. മര്യാദക്ക് കളിച്ചോണ്ടിരുന്നതാ. പുല്‍ത്തകിടിയുടെ തലയിണ മന്ത്രം ഏറ്റു എന്നായിരുന്നു ഒരു കമന്റ്. മണികുട്ടന് ഇന്ന് എന്ത്പറ്റി? സന്ധ്യയോട് മാസ്സ് ഡയലോഗ് പറയുകയും സന്ധ്യ ആ ടാസ്‌കില്‍ ചെയ്ത് മോശമായി എന്ന് മറ്റുള്ളവരോട് പറയുകയും ചെയ്ത മണികുട്ടന് ജയില്‍ നോമിനേറ്റ് ചെയ്യാന്‍ ആരുമില്ലത്രേ. ക്യാപ്റ്റന്‍സി ടാസ്‌ക് റംസാന് വിട്ടുകൊടുക്കാം എന്ന് റംസാനോട് പറയുന്നു. ഇതുവരെ കണ്ട മണിക്കുട്ടന്‍ അല്ലെന്നായിരുന്നു മറ്റൊരു പ്രതികരണം.

ആരെയും പിണക്കാതെ

ഇമേജ് നോക്കി തമ്മില്‍ അടിപ്പിച്ചു വ്യക്തിത്വം ഇല്ലാത്ത മണിക്കുട്ടന്‍ ആണ് ശരിക്കും ഫേക്ക്. സ്വന്തമായി ഒരു നിലപാട് പോലും പറയാന്‍ ചങ്കൂറ്റം കാണിക്കാത്തവനെ ഒക്കെ പൊക്കി നടക്കാന്‍ ആണ് ആളുകള്‍ കൂടുതല്‍. എങ്ങും തൊടാതെ ആരെയും പിണക്കാതെ ഈ ഗെയിം വിജയിക്കാന്‍ കഴിയും എന്നാണോ ഇയാള്‍ വിചാരിച്ചിരിക്കുന്നത്. നിലപാട് ഇല്ലായ്മായുടെ ആള്‍ രൂപം അതാണ് ഇപ്പോള്‍ കാണുന്ന മണിക്കുട്ടന്‍ വെറും പുച്ഛം മാത്രം, മണിക്കുട്ടന്റെ മാസ്‌ക് അഴിഞ്ഞു വീണ ദിവസം ആയിരുന്നു ഇന്നു. എല്ലാവരേം സുഖിപ്പിച്ചു എത്രകാലം മുന്നോട്ട് പോകും ഇങ്ങനെ തുടങ്ങിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

പിന്തുണച്ചും ചിലര്‍

അതേസമയം മണിക്കുട്ടനെ പിന്തുണച്ചും ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്. കിടിലം ഫിറോസിന്റെ ഗെയിം പ്ലാനിനൊപ്പം നില്‍ക്കാന്‍ താനില്ലെന്ന് മണിക്കുട്ടന്‍ വ്യക്തമാക്കിയതാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഡിംപലുമായുള്ള സംസാരത്തിനിടെ മണിക്കുട്ടന്‍ ഇത് വ്യക്തമാക്കിയിരുന്നു.

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
എംകെ ചെയ്ത തെറ്റ്

തന്നെ പോലെ കൂടെ മത്സരിച്ച എല്ലാവര്‍ക്കും പരുക്ക് പറ്റിയത് ആ മനുഷ്യന്‍ കണ്ടതാണ് എല്ലാം കണ്ട് നടന്നിട്ടും കണ്ടില്ല എന്ന് പറഞ്ഞു കണ്ണടയ്ക്കാന്‍ എംകെയ്ക്കു കഴിഞ്ഞു കാണില്ല എല്ലാവരും മാക്‌സിമം എഫേര്‍ട്ട് എടുത്ത് തന്നെയാണ് ഗെയിം കളിച്ചത് പിന്നെ സന്ധ്യ യോട് ഉള്ള ഇഷ്യു നോക്കുവാണേല്‍ വഴക്ക് ഉണ്ടായി എന്നും പറഞ്ഞു നോമിനേറ്റ് ചെയ്യാണോ? അവിടെ കുറെ പേര് പേഴ്‌സണല്‍ ആയിട്ട് എടുത്ത് നോമിനേറ്റ് ചെയ്യുന്നുണ്ട് എംകെ അത് ചെയ്തില്ല അതാണോ എംകെ ചെയ്ത തെറ്റ് പിന്നെ കുറെ പേര് പൊന്തി വന്നിട്ടുണ്ട് നെഗറ്റീവ് പറയാന്‍ ആയിട്ട് ആദ്യമായ് നോമിനേറ്റ് ചെയ്തില്ല എന്ന ഒരു കാരണം കിട്ടിയപ്പോ അതിനെ ഇങ്ങനെ വളച്ചു ഒടിച്ചു എന്തൊക്കെയാ പറയുന്നത് എന്ത് പേടിയാണ് മക്കളെ എന്നായിരുന്നു പിന്തുണയുമായെത്തിയ ഒരാളുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X