twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രതീക്ഷകള്‍ തെറ്റിയില്ല, മണിക്കുട്ടന്‍ തന്നെ ബിഗ് ബോസ് വിജയി? രണ്ടും മൂന്നും സ്ഥാനത്ത് ഇവര്‍!

    |

    കഴിഞ്ഞ കുറേ നാളുകളായി മലയാളികള്‍ കാത്തിരിക്കുകയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരാകുമെന്ന് അറിയാനായി. ഫിനാലെയുടെ അടുത്തെത്തി നില്‍ക്കെയായിരുന്നു ഷോ നിര്‍ത്തിവെക്കേണ്ടി വന്നത്. ഇതോടെ ഇത്തവണയും വിജയിയെ കണ്ടെത്താനാകാതെ ബിഗ് ബോസ് മലയാളം സീസണ്‍ 3യും അവസാനിപ്പിക്കുമോ എന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാല്‍ ഇത്തവണ വിജയിയെ കണ്ടെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയായിരുന്നു.

    പുത്തന്‍ മേക്കോവറില്‍ ലക്ഷ്മി നക്ഷത്ര; സ്റ്റാര്‍ മാജിക്ക് താരത്തിന്റെ മാജിക്കില്‍ മയങ്ങി ആരാധകര്‍പുത്തന്‍ മേക്കോവറില്‍ ലക്ഷ്മി നക്ഷത്ര; സ്റ്റാര്‍ മാജിക്ക് താരത്തിന്റെ മാജിക്കില്‍ മയങ്ങി ആരാധകര്‍

    ഇതിന് പിന്നാലെ വിജയിയെ കണ്ടെത്താനായി വോട്ടിംഗും നടത്തി. ഷോ നിര്‍ത്തിവെക്കേണ്ടി വന്നപ്പോള്‍ ബിഗ് ബോസ് വീട്ടിലുണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ നിന്നുമായിരുന്നു വിജയിയെ കണ്ടെത്തേണ്ടിയിരുന്നത്. ഇത് പ്രകാരം മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍, കിടിലം ഫിറോസ്, റംസാന്‍, നോബി, അനൂപ്, റിതു മന്ത്ര എന്നിവര്‍ വോട്ടിംഗിലേക്ക് എത്തി. എന്നാല്‍ വോട്ടിംഗ് പൂര്‍ത്തിയായി ഒരു മാസം കഴിഞ്ഞിട്ടും ഫിനാലെ നടത്താനോ വിജയിയെ പ്രഖ്യാപിക്കാനോ കഴിഞ്ഞിരുന്നില്ല.

    കാത്തിരിപ്പ് അവസാനിക്കുകയാണ്

    എന്നാല്‍ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഫിനാലെ ചിത്രീകരണം ഇപ്പോള്‍ ചെന്നൈയില്‍ നടന്നിരിക്കുകയാണ്. വിജയി ആരെന്ന് ഉടനെ തന്നെ അറിയാന്‍ സാധിക്കും. ഇതിനിടെ ചില അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആ റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കുട്ടന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആകുമെന്നായിരുന്നു പലരുടേയും പ്രതീക്ഷ. ഇപ്പോഴിതാ ആ പ്രതീക്ഷകള്‍ വെറുതെയായില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    സീസണ്‍ 3യുടെ വിജയി

    പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയായിരിക്കുന്നത് മണിക്കുട്ടനാണ്. ബിഗ് ബോസ് ട്രോഫിയുമായി നില്‍ക്കുന്ന മണിക്കുട്ടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതോടെയാണ് മണിക്കുട്ടന്‍ വിജയി ആയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഇത് സ്ഥിരീകരിക്കണമെങ്കില്‍ ഫിനാലെയുടെ ടെലികാസ്റ്റ് നടക്കേണ്ടതുണ്ട്. അതിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.

    ഫിനാലെയുടെ ടെലികാസ്റ്റ്

    എപ്പോഴായിരിക്കും ബിഗ് ബോസ് ഫിനാലെയുടെ ടെലികാസ്റ്റ് എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഉടനെ തന്നെയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഓണം സ്‌പെഷ്യല്‍ എപ്പിസോഡും ചിത്രീകരിച്ചതായാണ് അറിയാന്‍ സാധിക്കുന്നത്. ഫിനാലെയുടെ ഭാഗമായി മോഹന്‍ലാലിനും ബിഗ് ബോസ് താരങ്ങള്‍ക്കുമൊപ്പം സുരാജ് വെഞ്ഞാറമൂട്, സാനിയ ഇയ്യപ്പന്‍, ദുര്‍ഗ കൃഷ്ണ, അനു സിത്താര, ചിത്ര, ജഗദീഷ്, ടിനി ടോം, തുടങ്ങി നിരവധി താരങ്ങളും എത്തുമെന്നാണ് സൂചനകള്‍. ഇവര്‍ക്കൊപ്പമുള്ള മത്സരാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

    ശ്രദ്ധ കിട്ടാനുള്ള 'ക്യാറ്റ് ഫൈറ്റ്' എന്ന് സന്ധ്യ മനോജ്; അല്‍പ്പമെങ്കിലും മനുഷ്യത്വം വേണമെന്ന് ആരാധകര്‍!ശ്രദ്ധ കിട്ടാനുള്ള 'ക്യാറ്റ് ഫൈറ്റ്' എന്ന് സന്ധ്യ മനോജ്; അല്‍പ്പമെങ്കിലും മനുഷ്യത്വം വേണമെന്ന് ആരാധകര്‍!

    Recommended Video

    എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ
    സായ് വിഷ്ണു രണ്ടാമത്

    പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കുട്ടന്‍ വിജയി ആയപ്പോള്‍ സായ് വിഷ്ണു രണ്ടാമതും ഡിംപല്‍ മൂന്നാമതും എത്തിയിട്ടുണ്ട്. നേരത്തെ തന്നെ ഇവര്‍ മൂന്നു പേരും തമ്മില്‍ ശക്തമായ മത്സരമായിരുന്നു അവസാന വോട്ടിംഗിലടക്കം നടന്നിരുന്നത്. അതുകൊണ്ട് തന്നെ പലരും പ്രതീക്ഷിച്ചിരുന്നതാണ് ഈ വിജയം എന്നാണ് റിപ്പോര്‍ട്ടുകളോടുള്ള സോഷ്യല്‍ മീഡിയയുടെ പ്രതികരണം വ്യക്തമാക്കുന്നത്. എന്തായാലും വസ്തുത അറിയാനായി കാത്തിരിക്കേണ്ടി വരും.

    English summary
    Bigg Boss Malayalam Season 3 Social Media Says Manikuttan Is The Winner Photos Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X