For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് റംസാന്‍, ഇന്ന് സൂര്യ; റിതു സൂര്യയെ തന്റെ നിലനില്‍പ്പിനായി ഉപയോഗിക്കുന്നു എന്ന് പ്രേക്ഷകര്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3 അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി ചുരങ്ങിയ നാളുകളും ചുരുങ്ങിയ മത്സരാര്‍ത്ഥികളും മാത്രമാണ് ബിഗ് ബോസ് വീട്ടില്‍ അവശേഷിക്കുന്നത്. രസകരമായ ഭാര്‍ഗവീ നിലയം ടാസ്‌ക്കിന് ഇന്നലെ അവസാനമായി. പതിവ് പോലെ ടാസ്‌ക്കിന് ശേഷം മോശം പ്രകടനം കാഴ്ചവച്ചരെ ജയിലിലേക്ക് അയക്കുന്നതിന് ഇന്ന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കും.

  പട്ടിക്കുട്ടിക്കൊപ്പം നടക്കാനിറങ്ങി മലൈക; ഇതാണ് ഗ്ലാമറിന്റെ രഹസ്യം

  അതേസമയം തങ്ങളെ എല്ലാവരും ചേര്‍ന്ന് ടാര്‍ഗറ്റ് ചെയ്യുകയാണെന്ന റിതുവിന്റേയും സൂര്യയുടേയും വാദം ഇന്നലെയും ശക്തമായിരുന്നു. പോലീസായെത്തിയവരെ മറ്റുള്ളവര്‍ അനുസരിക്കാതിരുന്നതാണ് ആരോപണത്തിന് കാരണം. പിന്നാലെ തനിക്കെതിരെ ബോഡി ഷെയ്മിംഗ് നടത്തിയെന്നും സൂര്യ ആരോപിച്ചു. എന്നാല്‍ രാത്രി മീറ്റിംഗില്‍ ഇത് മറ്റുള്ളവര്‍ എതിര്‍ത്തു. ഒടുവില്‍ സൂര്യ പൊട്ടിക്കരയുന്നതിനാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.

  ടാസ്‌ക്കിനിടെയുണ്ടായ ആരോപണങ്ങളും വാക് പ്രയോഗങ്ങളും ചൂണ്ടിക്കാണിച്ച് റിതുവിനേയും സൂര്യയേയും മറ്റ് താരങ്ങള്‍ നേരിടുന്നതിനും ഇന്നലെ സാക്ഷ്യം വഹിച്ചു. ഇതോടെ ഇരുവരും പൊട്ടിക്കരയുകയായിരുന്നു. എന്നാല്‍ റിതു സൂര്യയെ തന്റെ നിലനില്‍പ്പിനായി ഉപയോഗിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ഇത്തരത്തിലൊരു വാദം ഉന്നയിക്കുന്നത്. കുറിപ്പ് വായിക്കാം.

  മുമ്പ് റംസാനെ ഉപയോഗിച്ചത് പോലെ റിതു ഗെയിമിനായി സൂര്യയെ ഉപയോഗിക്കുകയാണ്. നിലനില്‍പ്പിന്. ക്യാമറ സ്‌പേസ് കിട്ടാന്‍ ഓരോ നിമിഷവും ശ്രെമിക്കുന്ന സൂര്യയാണെന്നു മനസിലാക്കി. അവള്‍ ഇപ്പോളും എവിക്റ്റ് ആകാത്തത് അവള്‍ക് പുറത്തു ഫാന്‍ ബേസ് കൂടുതലാണെന്നും മനസിലാക്കി അവളെ കൂട്ടുപിടിച്ചു. ഗെയിം കളിക്കാന്‍ നോക്കുന്നു! സംശയമുണ്ടോ?നിങ്ങള്‍ നിക്ഷ്പക്ഷമായി ചിന്തിക്കൂ എന്നാണ് കുറിപ്പില്‍ പറയുന്നത്.

  ഞാന്‍ പറഞ്ഞോട്ടെ. അല്ലെങ്കില്‍ പിന്നെ, ഇതുവരെ സൂര്യയെ ഒരുപാട് തവണ നോമിനേറ്റ് ചെയ്തു കൊണ്ടിരുന്ന ഋതു. എന്നിട്ടും സൂര്യ പോണില്ലെന്ന് കണ്ട് സൂര്യ അവിടെ കാണിച്ചു കൊണ്ടിരിക്കുന്ന ഇമോഷണല്‍ പ്ലെ പുറത്തു വര്‍ക്ക് ഔട്ട് ആയെന്നു മനസിലാക്കി അത് യൂസ് ചെയ്യുന്നു രക്ഷപെടാന്‍. പിന്തുണ നേടാന്‍ എല്ലാവരും ഒറ്റപ്പെടുത്തുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു! അതാണ് സത്യം. ഇപ്പോളാണ് അഡോണി പറഞ്ഞ ഇരട്ടതാപ്പു മനസിലായത്. എന്നും കുറിപ്പില്‍ പറയുന്നു.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  ഞങ്ങള്‍ പുറത്തു ഇരിക്കുന്ന ആളുകള്‍ എല്ലാരും നീ പറയുന്നത് ചെയുന്നതും അപ്പാടെ വിഴുങ്ങാന്‍ വായും തുറന്ന് ഇരിക്കുന്നവരല്ല. നിന്റെ മെഴുകലും വിശദീകരണോം കേട്ട് മയങ്ങാന്‍, അതില്‍ മയങ്ങി നിന്നെ വാഴ്ത്താന്‍ ജനങ്ങള്‍ പൊട്ടന്മാരല്ല! നിന്റെ കളി കൊള്ളാം. പക്ഷെ ഞങ്ങളേം നീ പഴം തീറ്റിക്കാന്‍ ശ്രെമിക്കരുത്. കേട്ടോ കുഞ്ഞേ. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3 Social Media Says Rithu Is Using Soorya For Her Survival, Read More In Malayalam Here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X