ലക്ഷ്മി, റിതു, സന്ധ്യ; ബിഗ് ബോസില്‍ നിന്നും പുറത്ത്? എലിമിനേഷന്‍ രഹസ്യം പുറത്ത്!

മൂന്നാം വാരത്തിലേക്ക് എത്തിയ ബിഗ് ബോസ് മലയാളം സീസണ്‍ 3 രസകരമായ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഇതിനോടകം തന്നെ രണ്ട് തവണയാണ് വൈല്‍ഡ് കാര്‍ഡിലൂടെ പുതിയ മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. മിഷേല്‍, ഫിറോസ്-സജ്‌ന ദമ്പതികളായിരുന്നു കഴിഞ്ഞ വാരം ബിഗ് ബോസിലെത്തിയത്. ഇവരുടെ വരവോടെ വന്‍ പൊട്ടിത്തെറികളാണ് ബിഗ് ബോസ് വീട്ടിലുണ്ടായത്.

ഗ്ലാമര്‍ താരം യഷികയുടെ പുത്തന്‍ ചിത്രങ്ങള്‍

ഈ വാരവും മോഹന്‍ലാല്‍ എത്തിയത് രണ്ട് കിടിലന്‍ സര്‍പ്രൈസുകളുമായിട്ടായിരുന്നു. രണ്ടു പേരാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി ഇന്നലെ ബിഗ് ബോസ് വീട്ടിനുള്ളിലേക്ക് എത്തിയത്. എയ്ഞ്ചല്‍ തോമസും രമ്യ പണിക്കരുമാണ് ബിഗ് ബോസിലെ പുതിയ മത്സരാര്‍ത്ഥികള്‍. പുതിയ അംഗങ്ങളുടെ വരവ് മാത്രമല്ല, ആദ്യത്തെ പുറത്താക്കലിനും ബിഗ് ബോസ് സാക്ഷ്യം വഹിക്കുകയാണ്.

ആരായാരിക്കും

ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, റിതു മന്ത്ര, സായ് വിഷ്ണു, അഡോണി, ഡിംപല്‍, ലക്ഷ്മി ജയന്‍, സന്ധ്യ മനോജ് എന്നിവരാണ് എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടവര്‍. മത്സരാര്‍ത്ഥികള്‍ തന്നെയാണ് വോട്ടിങ്ങിലൂടെ പുറത്തേക്ക് പോകുന്നവരെ തിരഞ്ഞെടുത്തത്. ഏഴ് വോട്ടുകളുമായി മുന്നിലുള്ളത് റിതു മന്ത്രയാണ്. ആരായാരിക്കും പുറത്താക്കപ്പെടുക എന്ന ആകാംഷയിലാണ് ബിഗ് ബോസ് പ്രേക്ഷകര്‍.

ആദ്യം ഗുഡ് ബൈ പറയുക

ഇന്നലെ സായ് വിഷ്ണുവിന്റെ ജന്മദിനമായിരുന്നു. അതിനാല്‍ ആരാണ് പുറത്ത് പോവുക എന്ന് ഇന്ന് പറയുന്നില്ലെന്നു പറഞ്ഞാണ് മോഹന്‍ലാല്‍ ഇന്നലെ മടങ്ങിയത്. ഇന്നത്തെ എപ്പിസോഡിലാണ് ആരായിരിക്കാം ബിഗ് ബോസ് വീടിനോട് ആദ്യം ഗുഡ് ബൈ പറയുക എന്നറിയുക. ബിഗ് ബോസില്‍ നിന്നും പുറത്താകുന്നത് ആരൊക്കെയാണെന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചില പ്രചരണങ്ങള്‍ നടക്കുകയാണ് ഇപ്പോള്‍.

 സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്

മൂന്ന് പേരുടെ പേരുകളാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ലക്ഷ്മി ജയന്‍, സന്ധ്യ മനോജ്, റിതു മന്ത്ര എന്നിവരുടെ പേരുകളാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. ഇതില്‍ റിതു, സന്ധ്യ, ലക്ഷ്മി ജയന്‍ എന്നിവര്‍ പുറത്താക്കപ്പെട്ടുവെന്നാണ് കാണുന്നത്.

മൂന്നു പേര്‍ ഒരുമിച്ച്

ഇതോടെ മൂന്നു പേര്‍ ഒരുമിച്ച് പുറത്താക്കപ്പെട്ടുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതോടെ ബിഗ് ബോസ് ആരാധകര്‍ ആശങ്കയിലായിരിക്കുകയാണ്. പ്രചരിക്കുന്നത് സത്യമാണോ, എങ്ങനെയാണ് ഇത്രയും രഹസ്യ സ്വഭാവമുള്ള ഷോയുടെ വിവരങ്ങള്‍ പുറത്തായത് എന്നെല്ലാമാണ് ആരാധകര്‍ ചിന്തിക്കുന്നത്. മൂന്ന് പേര്‍ ഒരേസമയം പുറത്താക്കപ്പെടുന്നു എന്നതും വിശ്വസിക്കാന്‍ സാധിക്കാത്താതെയാണ് ആരാധകര്‍ വാര്‍ത്തകളെ കാണുന്നത്.

ലക്ഷ്മി പറഞ്ഞത്

അതേസമയം, കഴിഞ്ഞ എപ്പിസോഡില്‍ ലക്ഷ്മി പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. തനിക്ക് അത്ര പെട്ടെന്ന് ആളുകളുടെ പിന്തുണ ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നായിരുന്നു ലക്ഷ്മി മോഹന്‍ലാലിനോട് പറഞ്ഞത്. നേരത്തെ ലക്ഷ്മി ജയനായിരിക്കും ആദ്യം പുറത്താകുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ആരൊക്കെയായിരിക്കും രക്ഷപ്പെടുക, ആരായിരിക്കും പുറത്താക്കപ്പെടുക എന്നറിയുന്നതിനായി ഇന്നു രാത്രി വരെ കാത്തിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X