ഡിംപലിനെ ബിഗ് ബോസിൽ തിരികെ എത്തിച്ചത് ഈ വ്യക്തി; നയന പങ്കിട്ട വാക്കുകൾ

ഡിംപലിന്റെ തിരിച്ചുവരവോട് ബിഗ് ബോസ് വീട് ആകെ മാറിയിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലെ മിക്ക താരങ്ങളുടേയും ഗെയിം പ്ലാനുകളെ മുഴുവന്‍ പൊളിച്ചടുക്കുന്നതാണ് ഡിംപലിന്റെ തിരിച്ചുവരവ്. ഇന്നലെ ഡിംപല്‍ വന്നതിന് ശേഷമുള്ള മത്സരാര്‍ത്ഥികളുടെ സംസാരങ്ങളും പ്രതികരണങ്ങളുമെല്ലാം ഇത് വ്യക്തമാക്കുന്നതായിരുന്നു. അതേസമയം ഡിംപലിന്റെ തിരിച്ചുവരവില്‍ ആരാധകര്‍ ആവേശത്തിലാണ്.

ഹോട്ട് ലുക്കില്‍ ഫഹദ് ഫാസില്‍ ചിത്രത്തിലെ നായിക; ചിത്രങ്ങള്‍ കാണാം

ആവേശത്തോടെയായിരുന്നു ഡിംപലിനെ മറ്റ് മത്സരാര്‍ത്ഥികള്‍ സ്വീകരിച്ചത്. അടുത്ത സുഹൃത്തായ മണിക്കുട്ടനായിരുന്നു ഡിംപലിന്റെ തിരിച്ചുവരവില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്. ഇരുവരും ഒരുമിച്ചിരുന്ന് വളരെ വൈകാരികമായി സംസാരിക്കുന്നതിനും ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. തുടങ്ങിയത് പൂര്‍ത്തിയാക്കാതെ എങ്ങനെ പോകുമെന്ന് ചോദിച്ചു കൊണ്ടായിരുന്നു ഡിംപല്‍ ബിഗ് ബോസ് വീട്ടിലേക്ക് തിരികെ വന്നത്. പകുതിയ്ക്ക് വച്ച് ഇട്ടേച്ച് പോകില്ലെന്നും ഡിംപല്‍ പറഞ്ഞു.

കാത്തിരുന്ന തിരിച്ചുവരവ്

ആരാധകരെല്ലാം കാത്തിരുന്നതായിരുന്നു ഡിംപലിന്റെ തിരിച്ചുവരവ്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ ആവേശത്തോടെയാണ് ഈ തിരിച്ചുവരവിന് കാണുന്നത്. അതേസമയം ഡിംപലിന്റെ തിരിച്ചുവരവില്‍ സോഷ്യല്‍ മീഡിയ സംസാരിക്കുന്ന് സഹോദരി തിങ്കളിനെ കുറിച്ചാണ്. തിങ്കളിന്റെ ഇടപെടലുകളാണ് ഡിംപലിനെ തിരികെ കൊണ്ടുവന്നതെന്നാണ് അവര്‍ പറയുന്നത്. ഇതേക്കുറിച്ചുള്ളൊരു സോഷ്യല്‍ മീഡിയ കുറിപ്പ് ഡിംപലിന്റെ സഹോദരി നയനയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

തിങ്കള്‍ ബാല്‍ എന്ന പില്ലര്‍

ഡിംപല്‍ ഭാല്‍ എന്ന നമ്മുടെ മുത്തിനെ നമുക്ക് വീണ്ടും ബിഗ് ബോസ് വീട്ടില്‍ കാണാന്‍ കഴിഞ്ഞതിന്റെ പ്രധാന കാരണം തിങ്കള്‍ ബാല്‍ എന്ന പില്ലര്‍ ഡിംപുവിന് പിന്തുണ നല്‍കുന്നത് കൊണ്ടാണ്. ഒരു ചേച്ചി ആയിട്ടല്ല. അച്ഛന്‍ ആയിട്ടാണ് ഡിംപുവിനൊപ്പം തിങ്കള്‍ ഉണ്ടായിരുന്നത്. എന്നാണ് വൈറലായൊരു കുറിപ്പ് പറയുന്നത്. ഈ കുറിപ്പാണ് സഹോദരി നയന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

തിങ്കളിന് നന്ദി

ഡിംപല്‍ ബിഗ് ബോസില്‍ തുടരണം എന്ന് ആദ്യം തീരുമാനിച്ചുറപ്പിച്ചത് തിങ്കള്‍ ആയിരുന്നു. എല്ലാ വേദനകളും മനസില്‍ ഒതുക്കി കുടുംബത്തിന് ശക്തി ആയി നിന്നു. നമുക്കെല്ലാവര്‍ക്കും അറിയാം ആ നിമിഷങ്ങളില്‍ പോലും പുറമെ ഉള്ള പ്രശ്‌നങ്ങള്‍ ഡിംപലിനെ അറിയിക്കാതെ ഒറ്റയ്ക്ക് നേരിട്ടവള്‍ ആണ് തിങ്കള്‍ എന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഡിംപലിന് കരുത്ത് പകര്‍ന്ന് തിരികെ ബിഗ് ബോസ് വീട്ടിലെത്തിച്ചതില്‍ ആരാധകര്‍ തിങ്കളിന് നന്ദി പറയുകയും ചെയ്യുന്നുണ്ട്.

എന്തെല്ലാം മാറ്റങ്ങള്‍

അതേസമയം ഡിംപലിന്റെ തിരിച്ചുവരവ് ബിഗ് ബോസ് വീട്ടില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഡിംപലിന്റെ തിരിച്ചുവരവില്‍ മണിക്കുട്ടന്‍, സായ്, രമ്യ, അനൂപ് എന്നിവര്‍ സന്തുഷ്ടരാണെന്നാണ് അവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. അതേസമയം ഡിംപല്‍ തിരികെ വരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും തനിക്കൊരു ടെന്‍ഷനില്ലെന്നുമായിരുന്ന കിടിലം ഫിറോസ് പറഞ്ഞത്. ഡിംപല്‍ തിരികെ വന്നതില്‍ തനിക്ക് സന്തോഷവും സങ്കടവുമില്ലെന്നായിരുന്നു സൂര്യയുടെ പ്രതികരണം. ഡിംപലിന്റെ തിരിച്ചുവരവ് ബിഗ് ബോസ് വീട്ടില്‍ എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടു വരിക എന്നത് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X