For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ ചെറുപ്പക്കാരന്‍ വാക്കുകള്‍ക്ക് അതീതം; എന്തുകൊണ്ട് റംസാന്‍ വിജയം അര്‍ഹിക്കുന്നുവെന്ന് ആരാധകര്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3 ഒരു വിജയിയെ കണ്ടെത്താതെ അവസാനിക്കില്ലെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ്. വോട്ടിംഗിലൂടെയായിരിക്കും വിജയിയെ കണ്ടെത്തുക. ഇതിനായി വോട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. അവസാനമുള്ള എട്ട് പേരില്‍ നിന്നാകും വിജയിയെ കണ്ടെത്തുക. ഈ വാര്‍ത്ത പുറത്ത് വന്നതോടെ ആരാധകര്‍ വീണ്ടും സജീവമായിരിക്കുകയാണ്.

  മനം നിറച്ച് റെജീന കാസന്‍ഡ്ര; തെന്നിന്ത്യന്‍ സുന്ദരിയുടെ ചിത്രങ്ങള്‍

  തങ്ങളുടെ പ്രിയതാരത്തിന് വേണ്ടിയുള്ള വോട്ട് അഭ്യര്‍ത്ഥനകളുമായി ഫാന്‍സ് ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. ഇതിനിടെ എന്തുകൊണ്ടാണ് റംസാന്‍ മറ്റുള്ളവരില്‍ നിന്നും വിജയിയാകാന്‍ കൂടുതല്‍ അര്‍ഹനെന്നും ആരാധകര്‍ പറയുന്നുണ്ട്. താരത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും ആരാധകര്‍ മറുപടി നല്‍കുന്നുണ്ട്. ടാസ്‌ക്കുകളിലെ പ്രകടനങ്ങളിലും മറ്റും എന്നും മുന്നിലുള്ള താരമാണ് റംസാന്‍ എന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

  ഇരുപതോ ഇരുപത്തിരണ്ടോ വയസ്സുള്ള ഒരു കുട്ടിയെ അഹങ്കാരി എന്നൊരു ലേബല്‍ ഒട്ടിച്ചു താഴ്ത്തി കെട്ടന്‍ ശ്രെമിക്കുന്ന എല്ലാ ആര്‍മിക്കാരോടും. അവിടെ നടത്തിയ ഏതു ഗെയിം ഇല്‍ ആയിരുന്നു അവന്റെ പെര്‍ഫോമന്‍സ് മോശമായിരുന്നത്? ആദ്യം മുതല്‍ അവസാനം വരെ ഉള്ള ഏതു ക്യാപ്റ്റന്‍സി മത്സരത്തിലും അവന്‍ ഉണ്ടാകുമായിരുന്നു. ബെസ്റ്റ് പെര്‍ഫോമര്‍ തിരഞ്ഞെടുക്കുമ്പോഴും അവന്‍ ആയിരിക്കും മുന്നില്‍. എന്നാണ് ഒരു ആരാധകന്റെ പ്രതികരണം.

  ടോപ് ഫൈവ് കണ്ടെസ്റ്റാന്‍സിനെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാലും എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന പേരാണ് റംസാന്‍. പിന്നെ എന്ത് കൊണ്ടാണ് റംസനെ ക്യാരക്ടർ അസാസിനേഷന്‍ ചെയ്തു ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നത്. അതിനു ഒരു ഉത്തരം മാത്രമേയുള്ളു. അവര്‍ക്കു റംസനെ പെര്‍ഫോമന്‍സ് ന്റെയോ അവിടെ നടന്ന മറ്റെന്തെങ്കിലും കാര്യത്തിന്റെ പേരിലോ ഡീഗ്രേഡ് ചെയ്യാന്‍ ഒന്നുമില്ല. ബിഗ്ബോസ് ഹൌസില്‍ വിന്നര്‍ ആകുന്നത് പെര്‍ഫോമന്‍സിന്റെയും പുറത്തുള്ള സപ്പോര്‍റ്റിന്റെയും അടിസ്ഥാനത്തില്‍ ആണെങ്കില്‍ ബിഗ്ബോസ് സീസണ്‍ 3 യ്ക്കു എന്ത് കൊണ്ടും അര്‍ഹന്‍ റംസാന്‍ മാത്രമാണെന്നും കുറിപ്പില്‍ പറയുന്നു.


  എന്താണ് റംസാന്‍ മുഹമ്മദ് എന്ന മത്സരാര്‍ത്ഥിയെ മറ്റുള്ളവരില്‍ നിന്ന് ഏറെ വ്യത്യസ്തന്‍ ആകുന്നത് എന്നാണ് മറ്റൊരു കുറിപ്പില്‍ പറയുന്നത്. ഏതൊരു ടാസ്‌ക് വന്നാലും അതിന്റെ മുന്‍പന്തിയില്‍ എത്താന്‍ എടുക്കുന്ന എഫേർട്ട്. എതിരാളിയെ പോലും ആ മനോഹരമായ ചിരി കൊണ്ട് മയക്കി എടുക്കാനുള്ള കഴിവ്. താന്‍ കാരണം ഒരു പ്രശ്‌നം ഉണ്ടായി എന്നറിഞ്ഞാല്‍ അത് സോള്‍വ് ചെയ്യുന്ന രീതി. വന്ന അന്ന് മുതല്‍ താന്‍ എന്താണോ അതേ ഉറച്ച നിലപാടില്‍ തുടര്‍ന്നു പോവുന്ന അവന്റെ ശൈലി. ചടുലമായ നൃത്ത ചുവടുകളും,മറ്റാരിലും കാണാന്‍ കഴിയാത്ത എനര്‍ജിയും. റംസാന്‍ എന്ന മത്സരാർത്ഥിയെ കുറിച്ച് പറയാന്‍ ഇനിയും ഏറെ ഉണ്ടെന്നും കുറിപ്പില്‍ പറയുന്നു.

  Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

  വാക്കുകള്‍ക്ക് അതീതം ആണ് ഈ ചെറുപ്പക്കാരന്‍. ഡാന്‍സ് ഷോകളിലൂടെ എല്ലാ വീട്ടിലും പരിചിതമായ മുഖം ആണ് റംസാന്റെ. ഇന്ന് അവന്‍ ബിഗ്‌ബോസ്സ് എന്ന ഷോയില്‍ ഫൈനല്‍ സ്റ്റേജില്‍ എത്തി നില്‍ക്കുകയാണ്. നിങ്ങള് എല്ലാവരും അവനെ സ്വന്തം മകനെ പോലെ,അനിയനെ പോലെ,ചേട്ടനെ പോലെ കണ്ട് അവന്റെ കൂടെ ഉണ്ടാവണം. ഒരുപാട് സ്വപ്നങ്ങള്‍ കാണുന്ന, ഒരുപാട് ആഗ്രഹങ്ങള്‍ ഉള്ള റംസാന്‍ എന്ന എനർജറ്റിക് ചെറുപ്പക്കാരന് ആവട്ടെ നിങ്ങളുടെ വോട്ട്. ശരിയുടെ പക്ഷത്ത് ആവട്ടെ നിങ്ങളുടെ വോട്ടെന്ന് പറഞ്ഞാണ് ഈ കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3 Social Media Says Why Ramzan Is More Deserving Than Others To Win, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X