സായി ഫൈനലില്‍ എത്താന്‍ സമ്മതിക്കില്ലെന്ന് കിടിലം ഫിറോസ്; ശരിക്കും മണ്ടനാണോ എന്ന് സോഷ്യല്‍ മീഡിയ

ഈയ്യടുത്ത് ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ ഏറ്റവും കൂടുതല്‍ ഇംപ്രൂവ്മെന്റ് ഉണ്ടായ മത്സരാര്‍ത്ഥിയായി വിലയിരുത്തപ്പെടുന്ന താരമാണ് സായ് വിഷ്ണു. തുടക്കത്തില്‍ ആക്ടീവല്ലാതിരുന്ന സായ് പിന്നെ പെട്ടെന്ന് ദേഷ്യപ്പെടുന്ന, വഴക്കാളിയായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ആഴ്ച സായി കൂടുതല്‍ പക്വതയോടെ കാര്യങ്ങളെ കാണാന്‍ ശ്രമിക്കുന്നുണ്ടെന്നും വീടിനുള്ളില്‍ ആക്ടീവായ മാറിയെന്നും എല്ലാ മത്സരാര്‍ത്ഥികളും പറയുന്നു.

പിന്നാലെ ഈ ആഴ്ചയിലെ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ ഡിംപലിനെ പരാജയപ്പെടുത്തി ക്യാപ്റ്റനാവുകയും ചെയ്തു. എന്നാല്‍ മാന്ത്രികക്കസേര ടാസ്‌ക്കില്‍ കിടിലം ഫിറോസ്, ഭാഗ്യലക്ഷ്മി, എന്നിവര്‍ക്കെതിരെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് പിന്നാലെ ബിഗ് ബോസ് വീടിനുള്ളിലെ സമവാക്യങ്ങള്‍ ആകെ തകര്‍ന്നിരിക്കുകയാണ്. ഇതുവരെ ഒന്നായിരുന്നവര്‍ക്കിടയില്‍ വിള്ളല്‍ വീണിരിക്കുകയാണ്.

Kidilam Firoz

ഇതിന്റെ ഫലമായി റംസാന്‍, അഡോണി, സായ് വിഷ്ണു എന്നിവര്‍ക്കെതിരെ കിടിലം ഫിറോസും ഭാഗ്യലക്ഷ്മിയും തിരിഞ്ഞിരിക്കുകയാണ്. തന്നെ ആദ്യം ഉപദ്രവിച്ചത് സായ് ആയിരുന്നുവെന്നും തന്റെ ആദ്യത്തെ ടാര്‍ഗറ്റ് സായിയാണെന്നും കിടിലം ഫിറോസ് പറയുന്നു. താന്‍ ഇവിടെയുള്ളിടത്തോളം കാലം സായിയെ ഫൈനലില്‍ എത്താന്‍ സമ്മതിക്കില്ലെന്നും കിടിലം ഫിറോസ് പറഞ്ഞു. അഡോണിയും റംസാനുമില്ലെങ്കില്‍ സായ് ബിഗ് സീറോയാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

എന്നാല്‍ കിടിലം ഫിറോസ് നടത്തിയ പ്രസ്താവന വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ധാരാളം പേരാണ് കമന്റുകളിലൂടെ കിടിലം ഫിറോസിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനിടെ അമ്പിളി അമ്മൂസ് എന്ന അക്കൗണ്ടില്‍ നിന്നും ഫാന്‍ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

നോക്കിയാല്‍ കണ്ണെടുക്കാനാകില്ല ഹോട്ട് ചിത്രങ്ങളുമായി മാളവിക മോഹനന്‍

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

'ഞാന്‍ കഴിഞ്ഞാ മൂന്ന് ബിഗ് ബോസ് സീസണുകളും കണ്ടിട്ടുണ്ട്, ആദ്യമായിട്ടാണ് ഒരാള്‍ മറ്റൊരു കോണ്ടെസ്റ്റന്റിനെ 'ഞാന്‍ അവനെ ഫൈനലില്‍ എത്താന്‍ സമ്മതിക്കില്ല' എന്ന് പറയുന്നത് കേള്‍ക്കുന്നത്. ഇയാള്‍ ശരിക്കും മണ്ടന്‍ ആണോ അതോ പുറത്ത് കാശ് കൊടുത്ത് നിര്‍ത്തിയിരിക്കുന്ന പിആര്‍ ടീമിന്റെ ബലത്തില്‍ ആണോ ഇതൊക്കെ പറയുന്നത്. എന്തായാലും മിസ്റ്റര്‍ കിടിലം നിങ്ങളെക്കാള്‍ 100 മടങ്ങ് ഫൈനലില്‍ എത്താന്‍ യോഗ്യത ഉള്ള ആളാണ് സായി' എന്നാണ് കുറിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X