രമ്യ പറഞ്ഞത് പറയാന്‍ പാടില്ലാത്തത്, ആശ്വസിപ്പിക്കാന്‍ വരുന്നവരെ പോലും അപമാനിക്കുന്നത്: പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3 അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അതിന്റെ എല്ലാ വീറും വാശിയും താരങ്ങളുടെ പ്രകടനങ്ങളിലും ഉണ്ട്. കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി ശാന്തമായിരുന്ന ബിഗ് ബോസ് വീട് കഴിഞ്ഞ ദിവസം വലിയൊരു പൊട്ടിത്തെറിക്കും കരച്ചിലുമെല്ലാം സാക്ഷ്യം വഹിച്ചു. റിതുവും സൂര്യയുമായിരുന്നു വൈകാരികമായി പ്രതികരിച്ചവര്‍.

അഴകളുവകളില്‍ ഫുള്‍ മാര്‍ക്ക്; ഗ്ലാമര്‍ ചിത്രങ്ങളുമായി സാക്ഷി അഗര്‍വാള്‍

ഇതിനിടെ കഴിഞ്ഞ ദിവസം മണിക്കുട്ടന്‍ രമ്യയ്ക്ക് എതിരെ എത്തിയതും ശ്രദ്ധേയമായ സംഭവമായിരുന്നു. കഴിഞ്ഞ ദിവസം കരഞ്ഞിരുന്ന റിതുവിനെ ആശ്വസിപ്പിക്കാനെത്തിയതുമായി ബന്ധപ്പെട്ട് രമ്യ നടത്തിയ പരാമര്‍ശമായിരുന്നു മണിക്കുട്ടന് അനിഷ്ടമുണ്ടാക്കിയത്. ഇത് ചൂണ്ടിക്കാണിച്ച് മണിക്കുട്ടന്‍ രമ്യയെ ജയിലിലേക്ക് നോമിനേറ്റ് ചെയ്യുകയും ചെയ്തിരുന്നു.

സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

എന്തായാലും സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. രമ്യയുടെ വാക്കുകള്‍ ശരിയായില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ ബിലാല്‍ എബ്രാം പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ഇത്രയ്ക്ക് ചീപ്പ് ആയിരുന്നോ?

ഇത്രയ്ക്ക് ചീപ്പ് ആയിരുന്നോ ആര്‍ട്ടിസ്റ്റ് രമ്യ.
ഒരു പെണ്ണിനെ കുറിച്ച് അവള്‍ക്ക് ആണുങ്ങള്‍ ആശ്വസിപ്പിചാലെ ആശ്വാസം വരൂ എന്ന് പറഞ്ഞ നിനക്ക് എന്ത് യോഗ്യതയാണ് പൊളി ഫിറോസിനെ പുറത്താക്കാന്‍ ഉള്ളത്. നിന്റെ വെറുപ്പിക്കല്‍ കാരണം നീ ആശ്വസിപ്പിക്കണ്ടാ എന്നു പറഞ്ഞതിന് അര്‍ത്ഥം അവര്‍ക്ക് ആണുങ്ങള്‍ ആശ്വസിപ്പിച്ചാലേ വിഷമം മാറു എന്നല്ല മണിക്കുട്ടന്‍ പറഞ്ഞതുപോലെ നിന്നെ അവര്‍ ആശ്വസിപ്പിക്കാന്‍ അടുപ്പിച്ചില്ല എന്ന് പറയാമായിരുന്നു.

അതിനുപകരം അവിടെയുള്ള ആണുങ്ങള്‍ക്ക് പോലും അപമാനം ആകുന്ന രീതിയിലുള്ള പരാമര്‍ശം മോശമായി. ഒരാള്‍ സങ്കടപ്പെട്ട് ഇരിക്കുമ്പോള്‍ ആണോ പെണ്ണോ എന്ന് നോക്കാതെ ആശ്വസിപ്പിക്കുന്നത് ഇത്ര വലിയ തെറ്റാണോ.. നീ പറഞ്ഞത് ശരിയാണ് കഴിഞ്ഞ ആഴ്ചയില്‍ ഒരുപാട് പേര്‍ സങ്കടപ്പെട്ട് ഇരുന്നപ്പോള്‍ ആശ്വസിപ്പിച്ചത് നീയാണ്.

പരാമര്‍ശം വളരെ മോശമായി


ആഴ്ചയിലെ ക്യാപ്റ്റന്‍ നീ തന്നെയാണ് നിന്റെ ഉത്തരവാദിത്വമാണ് അവിടെയുള്ളവരെ ഗെയിമിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നുള്ളത്. താന്‍ ആശ്വസിപ്പിക്കാന്‍ വരണ്ട എന്നു പറഞ്ഞതിന് ആശ്വസിപ്പിക്കാന്‍ വരുന്നവര്‍ക്ക് പോലും അപമാനമാകുന്ന രീതിയിലുള്ള പരാമര്‍ശം വളരെ മോശമായി എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നിരവധി പേരാണ് മറുപടിയുമായി എത്തിയിരിക്കുന്നത്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
രമ്യ പുറത്ത്

അതേസമയം ബിഗ് ബോസ് വീട് മറ്റൊരു എവിക്ഷന് വേണ്ടി തയ്യാറെടുക്കുകയാണ്. ഇന്ന് താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തും. രമ്യ, സായ് വിഷ്ണു, മണിക്കുട്ടന്‍, റംസാന്‍, സൂര്യ, റിതു മന്ത്ര എന്നിവരാണ് ഈ ആഴ്ച എവിക്ഷനെ നേരിടുന്നത്. എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് രമ്യ പണിക്കര്‍ പുറത്തായെന്നാണ്. അതേസമയം ഇത്തവണ ഡബിള്‍ എവിക്ഷന്‍ ആണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ രമ്യയോടൊപ്പം മറ്റൊരാള്‍ കൂടി പുറത്താകാന്‍ സാധ്യതയുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X