സായിയെ മാത്രം ഒഴിവാക്കി, ഇരട്ടത്താപ്പിന്റെ രാജകുമാരന്‍ നീയാണ്; അഡോണിക്കെതിരെ സോഷ്യല്‍ മീഡിയ

വളരെ വൈകാരികമായ രംഗങ്ങളായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. ഡിംപലിന്റെ പപ്പയുടെ മരണവാര്‍ത്തയുടെ ആഘതത്തില്‍ നിന്നും പൂര്‍ണമായും മുക്തമാകും മുമ്പ് തന്നെ മറ്റൊരു എവിക്ഷന് കൂടി ബിഗ് ബോസ് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. മത്സരാര്‍ത്ഥികളെയെല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു അഡോണിയാണ് ഈ ആഴ്ച പുറത്താകുന്നതെന്ന് അറിയിച്ചത്.

സമാന്തയുടെ വിവിധ ഭാവങ്ങള്‍; സിമ്പിള്‍ ലുക്കില്‍ മനം കവര്‍ന്ന് താരസുന്ദരി

ടാസ്‌ക്കിലൂടെയായിരുന്നു ഈ ആഴ്ച പുറത്താകുന്ന വ്യക്തിയുടെ പേര് വെളിപ്പെടുത്തിയത്. നല്‍കിയിരിക്കുന്ന അക്ഷരങ്ങളുടെ ചാര്‍ട്ടില്‍ നിന്നും ഓരോരുത്തരും പേരുകള്‍ കണ്ടെത്താനായിരുന്നു ടാസ്‌ക്. ഇങ്ങനെ കണ്ടെത്തുന്ന പേരുകളുള്ളവര്‍ മാത്രം സുരക്ഷിതരാകും. അങ്ങനെ ഒടുവില്‍ അഡോണിയുടെ പേര് മാത്രം കണ്ടെത്താനാകാതെ വന്നതോടെ അഡോണി പുറത്തായെന്ന് വ്യക്തമാവുകയായിരുന്നു.

പ്രതീക്ഷിച്ചിരുന്നില്ല

വളരെ വൈകാരികമായിട്ടായിരുന്നു മിക്കവരും അഡോണിയെ യാത്രയാക്കിയത്. അഡോണി പുറത്താകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. തനിക്കാരോടും ദേഷ്യമില്ലെന്നും ആരോടും മത്സരമില്ലെന്നും തന്നോട് തന്നെയാണ് മത്സരിച്ചിരുന്നതെന്നുമായിരുന്നു അഡോണി പറഞ്ഞത്. തന്റെ പക്കലുണ്ടായിരുന്ന നീതിമാന്‍ കോയിന്‍ റംസാനും നോബിയ്ക്കും വീതിച്ചു നല്‍കിയാണ് അഡോണി പുറത്തേക്ക് പോയത്.

സായിയോട് മാത്രം ഒന്നും പറഞ്ഞില്ല

എല്ലാവരോടും യാത്ര പറഞ്ഞ് ചിരിച്ചു കൊണ്ടായിരുന്നു അഡോണി പുറത്തേക്ക് വന്നത്. പുറത്ത് വന്ന ശേഷം അവസാനമായി ഒരിക്കല്‍ കൂടി അഡോണിയെ മറ്റുള്ളവരുമായി സംസാരിക്കാന്‍ മോഹന്‍ലാല്‍ അനുവദിച്ചു. എന്നാല്‍ ഈ സമയം എല്ലാവരോടും പേരെടുത്ത് സംസാരിച്ച അഡോണി സായിയോട് മാത്രം ഒന്നും പറഞ്ഞില്ല. ഇതിനെതിരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

പുറത്തു പോകാന്‍ കാരണം

സായിയോട് നീ കാണിക്കുന്ന ഈ അവഗണന ആണ് നീ പുറത്തു പോകാന്‍ കാരണം. നിന്റെ തനി സ്വഭാവം നീ പുറത്തിറങ്ങിയിട്ടും കാണിച്ചു. അടുത്തത് റംസാന്‍ ആണ്. ഇറങ്ങാന്‍ നേരം അഡോണി സായിയോട് മാത്രം ഒന്നും പറഞ്ഞില്ല വളരെ നല്ലത്. അഡോണി നമനസുകളില്‍ സായിക്ക് ഉള്ള സ്ഥാനം താങ്കളേക്കാള്‍ എത്രയോ മുകളിലാണ്.അത് താങ്കള്‍ ഇപ്പോള്‍ മനസിലാക്കി കാണുമെന്നു വിശ്വസിക്കുന്നു. എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നത്.

സായിയോട് ഒന്നും പറഞ്ഞില്ല്യ. ബാക്കി എല്ലാവരോടും യാത്രപറഞ്ഞു ഇവനും റംസനും ആദ്യം സായി പോകും എന്ന് കരുതിയിരുന്നു. സായി അവരുടെ സപ്പോര്‍ട് ഉള്ളത് കൊണ്ടാണ് നില്കുന്നത് എന്ന തോന്നല്‍ ഇവര്‍ക്കു ഉണ്ടായിരുന്നു അടുത്തത് റംസാന്‍. ഫ്രണ്ട്ഷിപ്പ് എന്താണെന്ന് ഒന്നര പേജില്‍
കവിയാതെ പ്രസംഗം എഴുതി പറയാനേ അഡോണിക്കറിയൂ പ്രവര്‍ത്തിയില്‍ പ്രണ്ട്ഷിപ്പിന്റെ മൂല്യം കാട്ടാന്‍ അറിയില്ല എന്നെല്ലാമാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
അനുകൂലിച്ചും ചിലര്‍

അതേസമയം അഡോണിയെ അനുകൂലിച്ചും ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ബിഗ് ബോസ് വീടിന് പുറ്തത് പോകും മുമ്പ് തന്നെ സായിയെ കെട്ടിപ്പിടിച്ചാണ് അഡോണി സംസാരിച്ചതെന്നും തനിക്കാരോടും ദേഷ്യമില്ലെന്നും അഡോണി പറഞ്ഞതുമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. പേരെടുത്ത് സംസാരിക്കാതിരുന്നത് മനപ്പൂര്‍വ്വമാകില്ലെന്നും അവര്‍ വാദിക്കുന്നു. അതേസമയം അഡോണിയ്ക്ക് ശേഷം ബിഗ് ബോസ് വീടിനോട് യാത്ര പറയുന്നത് ആരെന്ന് അറിയുന്നതിന് മുന്നോടിയായുള്ള നോമിനേഷന്‍ എപ്പിസോഡാണ് ഇന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X