മണിക്കുട്ടന്‍ പോകാന്‍ കാരണം സൂര്യ, കരച്ചില്‍ അഭിനയം മാത്രം; പുറത്താക്കണമെന്ന് പ്രേക്ഷകര്‍!

തീര്‍ത്തും അപ്രതീക്ഷിതവും വൈകാരികവുമായി രംഗങ്ങള്‍ക്കായിരുന്നു ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. പതിവ് പോലെ മോഹന്‍ലാല്‍ വന്ന് പോയ വാരത്തിലെ കാര്യങ്ങള്‍ ചോദിച്ചും ചിലര്‍ക്ക് ശിക്ഷ നല്‍കിയും ചിലരെ വിമര്‍ശിച്ചുമെല്ലാമാണ് പോയത്. ഇതിന് പിന്നാലെ നടന്ന എപ്പിസോഡില്‍ പ്രേക്ഷകര്‍ കണ്ടത് തീര്‍ത്തും അപ്രതീക്ഷിതമായ രംഗങ്ങളായിരുന്നു.

മലയാളത്തിന്റെ 'ബോളിവുഡ് സുന്ദരി'; കലക്കന്‍ ഫോട്ടോഷൂട്ടുമായിസാനിയ ഇയ്യപ്പന്‍

ബിഗ് ബോസ് വീട്ടിലെ കരുത്തനായ മത്സരാര്‍ത്ഥിയായ മണിക്കുട്ടന്‍ ഷോയില്‍ നിന്നും സ്വയം പിന്മാറുന്നതായിരുന്നു ഇന്നലെ കണ്ടത്. ഇതുവരെ മറ്റാരാളേക്കാളും മുന്നിലായിരുന്നു കിരീട പോരാട്ടത്തില്‍ മണിക്കുട്ടന്‍. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ തന്റെ മനസിനെ വല്ലാതെ തളര്‍ത്തിയെന്ന് അതിനാല്‍ ഷോ ക്വിറ്റ് ചെയ്യുകയാണെന്നുമായിരുന്നു മണിക്കുട്ടന്‍ അറിയിച്ചത്.

അമ്പരപ്പോടെ മത്സരാര്‍ത്ഥികള്‍

ബിഗ് ബോസ് മണിക്കുട്ടനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം നില്‍ക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ പോവാനുള്ള മണിക്കുട്ടന്റെ തീരുമാനത്തെ ബിഗ് ബോസ് അംഗീകരിക്കുകയായിരുന്നു. പിന്നീട് മത്സരാര്‍ത്ഥികളെ എല്ലാം ലിവിംഗ് ഏരിയയില്‍ വിളിച്ചിരുത്തിയ ശേഷമാണ് ബിഗ് ബോസ് ഇക്കാര്യം അറിയിച്ചത്. അമ്പരപ്പോടെയാണ് മത്സരാര്‍ത്ഥികള്‍ മണിക്കുട്ടന്‍ ഷോയില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്തയെ സ്വീകരിച്ചത്.

സോഷ്യല്‍ മീഡിയ സൂര്യയ്ക്ക് എതിരെ

അടുത്ത സുഹൃത്തായ ഡിംപല്‍ നിയന്ത്രിക്കാനാകാതെ പൊട്ടിക്കരയുകയായിരുന്നു. മറ്റ് മത്സരാര്‍ത്ഥികള്‍ ചേര്‍ന്ന് പാടുപെട്ടാണ് ഡിംപലിനെ ആശ്വസിപ്പിച്ചത്. അതേസമയം മണിക്കുട്ടനോട് പ്രണയമാണെന്ന് പറഞ്ഞിട്ടുള്ള സൂര്യയും പൊട്ടിക്കരയുകയായിരുന്നു. താന്‍ കാരണമാണോ മണിക്കുട്ടന്‍ പോയതെന്നും സൂര്യ ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ സൂര്യയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്.

കാരണം സൂര്യ

മണിക്കുട്ടന്‍ പോകാന്‍ കാരണം സൂര്യയാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ബിഗ് ബോസ് വീടിനുളളില്‍ സൂര്യ നിരന്തരം മണിക്കുട്ടന്റെ സമാധാനം കെടുത്തിയെന്നാണ് ചിലര്‍ പ്രതികരിക്കുന്നത്. അതേസമയം കിടിലം ഫിറോസിനൊപ്പം ചേര്‍ന്ന് മണിക്കുട്ടനെതിരെ നിന്നതും സൂര്യയ്‌ക്കെതിരെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. മണിക്കുട്ടന്‍ പുറത്ത് പോകാന്‍ കാരണമായ സൂര്യയെ ഉടനെ തന്നെ പുറത്താക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

സൂര്യയുടേത് ഇരട്ടത്താപ്പ്

മണിക്കുട്ടന്‍ പോയതിന് പിന്നാലെ സൂര്യയുടെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് ഇടയാകുന്നുണ്ട്. സൂര്യയുടേത് ഇരട്ടത്താപ്പാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മണിക്കുട്ടന്‍ പോയെന്ന് അറിഞ്ഞ സൂര്യ ക്യാമറയുടെ മുന്നിലെത്തി നാടകം കളിക്കുകയാണെന്നും യഥാര്‍ത്ഥത്തില്‍ സങ്കടമില്ലെന്നും കരഞ്ഞിരുന്ന സൂര്യ പിന്നീട് ചിരിച്ച് നടക്കുകയാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
ഓസ്‌കാര്‍ കൊടുക്കണം

പാവം വിഷമിച്ചു കരയുന്നതിന്റെ ഇടയില്‍ ഡിംപലിനെ കാട്ടിലും സ്‌നേഹം എന്നോടാര്‍ന്നു ഡിംപലിനോട് പറഞ്ഞില്ലെങ്കിലും എന്നോടാണ് സങ്കടങ്ങളൊക്കെ വന്നു പറയാറ്. ഈ കരച്ചിലില്‍ ഇത്തിരിയെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ഇങ്ങനൊരു കംപാരിസണ്‍ ചെയ്യില്ലായിരുന്നു. കിട്ടിയ അവസരം മുതലാക്കാന്‍. ഓസ്‌കാര്‍ സൂര്യേച്ചിക്ക് തന്നേ കൊടുക്കണം എന്നായിരുന്നു ഒരു പ്രതികരണം. ഒരു ഓസ്‌കാര്‍ കൊടുക്കണം അവള്‍ക്കു എന്താ ഒരു അഭിനയം. വരില്ല എന്ന് മനസ്സിലായപ്പോള്‍ ചിരിയും കളിയും. എന്നിട്ട് എന്റെ നിലനില്‍പ്പിനെ ബാധിക്കുമോ എന്ന്. തുടങ്ങിയ തരത്തിലാണ് കമന്റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X