പുറത്തിറങ്ങിയിട്ട് ചുറ്റുമൊന്നു നോക്കണം, പോകാന്‍ തോന്നിയാല്‍ അങ്ങ് പോകണം; സൂര്യയോട് പ്രേക്ഷകര്‍

വളരെ രസകരമായൊരു എപ്പിസോഡായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ ഇന്നലെ അരങ്ങേറിയത്. മത്സരാര്‍ത്ഥികളോട് തമാശകള്‍ പറഞ്ഞും പോയവാരം നടന്ന സംഭവങ്ങളെ കുറിച്ച് ചോദിച്ചും ഒടുവിലൊരു പ്രേതക്കഥ പറഞ്ഞുവെല്ലാം മോഹന്‍ലാല്‍ തിളങ്ങി നിന്ന എപ്പിസോഡ്. കഴിഞ്ഞ എപ്പിസോഡിലെ പ്രധാന സംഭവമായിരുന്നു സൂര്യയോട് മോഹന്‍ലാല്‍ പുറത്ത് പോകണമോ എന്ന് ചോദിച്ചത്.

അഴകളവുകളില്‍ ഫുള്‍ മാര്‍ക്ക്; ഗ്ലാമര്‍ ചിത്രങ്ങളുമായി സാക്ഷി അഗര്‍വാള്‍

നേരത്തെ തനിക്ക് പുറത്ത് പോകണമെന്ന് സൂര്യ ബിഗ് ബോസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിഗ് ബോസ് സൂര്യയെ ആശ്വസിപ്പിച്ച് തിരികെ കൊണ്ടു വരികയായിരുന്നു. പിന്നാലെയാണ് മോഹന്‍ലാലും സൂര്യയോട് പുറത്ത് പോകണമോ എന്ന് ചോദിച്ചത്. സൂര്യയുടെ കരച്ചിലിനും ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.

സൂര്യയുടെ കരച്ചിലും വാക്കുകളും

പിന്നാലെ സോഷ്യല്‍ മീഡിയയിലും സൂര്യയുടെ കരച്ചിലും വാക്കുകളും ചര്‍ച്ചയായിരിക്കുകയാണ്. താരത്തിന്റെ കരച്ചില്‍ നാടകമാണെന്നും പുറത്ത് പോകണമെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നുമെല്ലാമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതിനിടെ സൂര്യയുടെ പ്രകടനത്തെ പരിഹസിച്ചു കൊണ്ടുള്ള ധാരാളം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു ശില്‍പ്പ വിമല്‍ പങ്കുവച്ച കുറിപ്പ്. വൈറലായ കുറിപ്പ് വായിക്കാം.

സ്ത്രീകള്‍ക്കൊക്കെ നാണക്കേടാണ്

സൂര്യാ. നിങ്ങള്‍ പുറത്തേക്കിറങ്ങി കഴിഞ്ഞു ചുറ്റുമൊന്നു നോക്കണം, ഇന്നാട്ടിലെ ഇക്കാലത്തെ സ്ത്രീകളൊക്കെ എന്തു അടിപൊളിയാണെന്നു അപ്പോള്‍ മനസ്സിലായേക്കാം. എന്തിനും ഏതിനും കള്ളം പറച്ചിലും, ഞാന്‍ ഇങ്ങാനാണ് എന്നു പറയലും, എന്തു പറഞ്ഞാലും അയ്യോ എനിക്കത് പറ്റില്ല, ഇതു പറ്റില്ല എന്നുള്ള പറച്ചിലും അല്ല ബിഗ്ഗ് ബോസ് ഹൗസില്‍ വേണ്ടത്. ഒറ്റപ്പെടുത്തിയാല്‍ ഒറ്റക്ക് നിന്നു മത്സരിക്കണം. പോകണം എന്ന് തോന്നിയാല്‍ അങ്ങു തുറന്നു പറയണം, അല്ലാതെ പോണോ എന്നു ചോദിച്ചാല്‍ അയ്യോ എനിക്കറിയില്ല, അതു കഴിഞ്ഞാല്‍ ജനങ്ങളെ പറ്റിക്കാന്‍ വീണ്ടും എനിക്ക് പോണേ എന്നുള്ള കരച്ചിലും. ആളുകളെ ഇങ്ങനെ പറ്റിക്കാന്‍ നോക്കുന്ന നിങ്ങള്‍ സ്ത്രീകള്‍ക്കൊക്കെ തന്നെ നാണക്കേടാണ്. അപമാനമാണ്. എന്നായിരുന്നു ശില്‍പയുടെ കുറിപ്പ്.

സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു

സൂര്യ കരഞ്ഞു കൊണ്ട് പറഞ്ഞ വാക്കുകളോടും സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടും ശില്‍പ പ്രതികരിച്ചിരുന്നു. ഈ വാക്കുകളും ശ്രദ്ധ നേടുകയാണ്. താന്‍ പറയുന്നതല്ല പുറത്ത് പോകുന്നതെന്ന സൂര്യയുടെ വാക്കുകള്‍ക്കെതിരെയാണ് ആരാധിക ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പിലൂടെ രംഗത്ത് എത്തിയത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

പൈതല്‍ കരയുന്നത് കേട്ടില്ലേ?

പ്രിയപ്പെട്ട ഏഷ്യാനെറ്റ് എഡിറ്റര്‍മാരോട് ആണ്.
സൂര്യ ചെയ്യുന്നതൊക്കെ നിങ്ങള്‍ എന്തു മാജിക് കാണിച്ചാണ് മാറ്റി എഡിറ്റ് ചെയ്യുന്നത്? ആ പിഞ്ചു പൈതല്‍ കരയുന്നത് കേട്ടില്ലേ? ഞാന്‍ കാണിക്കുന്നത് ഒന്നുമല്ല പുറത്തു പോകുന്നത് എന്നു.എങ്ങനെ തോന്നുന്നു ഏഷ്യാനെറ്റെ നിങ്ങടെയൊക്കെ, ക... ക.. ക. അല്ലേല്‍ വേണ്ടാ കാലില്‍ ഉറുമ്പ് കടിക്കും നോക്കിക്കൊ. പിന്നെ തമാശ അല്ലാത്ത ഒരു കാര്യം കൂടിയുണ്ട്, ഇന്നലെ സായി തേച്ചു, ഇന്നിപ്പോ മണിക്കുട്ടന്റെ ടീം ആവാന്‍ ബലൂണും തേച്ചു..സൂക്ഷിച്ചോ ബിഗ്ഗ് ബോസ് ക്യാമറെ, നിനക്കിനി ഉറക്കമില്ലാത്ത രാത്രികള്‍ ആയിരിക്കും. എന്നായിരുന്നു കുറിപ്പ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X