'ഐ ലവ് യു മണിക്കുട്ടാ' എന്ന് സൂര്യ ; 'ആ പരിപ്പ് ഈ കലത്തില്‍ വേവില്ലെ'ന്ന് പ്രേക്ഷകര്‍!
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം. ആദ്യം ബിഗ് ബോസിനോടായിരുന്നു സൂര്യ തന്റെ മനസ് തുറന്നത്. പിന്നാലെ മോഹന്‍ലാല്‍ വന്നപ്പോള്‍ ഇതേക്കുറിച്ച് ചോദിച്ചു. അപ്പോഴും സൂര്യ തനിക്കൊരാളോട് ഇഷ്ടമുണ്ടെന്ന് പറഞ്ഞു. ഇതിന് ശേഷം സൂര്യ മണിക്കുട്ടനോട് നേരിട്ടു തന്നെ തന്റെ ഇഷ്ടം അറിയിക്കുകയായിരുന്നു.
സാരിയുടുത്ത് മഴ നനഞ്ഞ് സാക്ഷി; ഗ്ലാമറസ് ചിത്രങ്ങള്‍
കഴിഞ്ഞ കോളേജ് ടാസ്‌ക്കിനിടെ മണിക്കുട്ടന് വേണ്ടി സൂര്യ കവിതയെഴുതുകയും ചെയ്തിരുന്നു. പിന്നീടിത് മോഹന്‍ലാല്‍ എല്ലാവരും കേള്‍ക്കെ വായിപ്പിച്ചതൊക്കെ രസകരമായ മുഹൂര്‍ത്തങ്ങളായിരുന്നു. സൂര്യയുടെ വികാരത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും താന്‍ ഇനി പ്രണയിക്കുന്നുണ്ടെങ്കില്‍ അത് വിവാഹത്തിലേക്കുള്ളതായിരിക്കുമെന്നുമായിരുന്നു മണിക്കുട്ടന്റെ മറുപടി.

പിന്നീട് തനിക്ക് മണിക്കുട്ടനോട് പ്രണയമല്ലെന്നും ഇഷ്ടവും ബഹുമാനവുമാണെന്നും തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും സൂര്യ അമ്മയോടായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം സൂര്യയും മണിക്കുട്ടനും ഈ വിഷയത്തില്‍ മനസ് തുറന്നു. തന്റെ നിലപാട് എന്താണെന്ന് സൂര്യയെ അറിയിക്കുകയായിരുന്നു മണിക്കുട്ടന്‍ ചെയ്തത്.

പ്രണയിക്കാന്‍ എനിക്ക് പുറത്ത് സമയമുണ്ട്. ഇവിടെ എനിക്ക് 100 ദിവസമേയുള്ളൂ. ഇവിടെ ഞാനൊന്ന് വീക്ക് ആയാല്‍ പലര്‍ക്കും അതൊരു ഗെയിം പ്ലാനായി മാറും. അത് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇവിടെ സ്‌ട്രോങ് ആയിട്ടു തന്നെ നില്‍ക്കണം. സൂര്യയ്ക്ക് അങ്ങനെയാണെങ്കില്‍ പ്രണയിക്കാം. പക്ഷെ ഇവിടെ നൂറ് ദിവസവും നില്‍ക്കണം. നമ്മുടെ ഓരോ മിനുറ്റും വാല്യുബിള്‍ ആണ്. അതില്‍ പ്രണയം വരുന്നതില്‍ തടസം പറയാനാകില്ല. പക്ഷെ പ്രണയത്തിനായി നമുക്ക് ചെയ്യാന്‍ പറ്റത്തില്ല. എന്നായിരുന്നു മണിക്കുട്ടന്റെ പ്രതികരണം.

മണിക്കുട്ടന് പോയ ശേഷം സൂര്യ മനസ് തുറന്നു. എന്താ എന്റെ ഇഷ്ടം മനസിലാക്കാത്തത്. ഞാന്‍ ഇനി എങ്ങനെയാ പറയുകയാ ഇഷ്ടമാണെന്ന്. ഇഷ്ടമാണ്. ഇഷ്ടമാണ്. ഒത്തിരി ഇഷ്ടമാണ്. ഞാനിപ്പോ എന്താ ചെയ്യാ. ആള്‍ക്ക് എന്നോട് ഇഷ്ടമില്ല. കവിതയെഴുതി കൊടുത്തു. കണ്ണുകള്‍ കൊണ്ട് പ്രണയം പറഞ്ഞു. എന്നിട്ടും ആള്‍ക്ക് എന്നെ ഇഷ്ടമല്ല. എന്റെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കല്ലേ മണിക്കുട്ടാ, ഒത്തിരി ഒത്തിരി ഇഷ്ടമാണ്. ഐ ലവ് യു മണിക്കുട്ടാ. എന്നായിരുന്നു സൂര്യ പറഞ്ഞത്.

ഇപ്പോഴിതാ സൂര്യയുടെ തുറന്നു പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സൂര്യ വാക്കുകളിലെ മാറ്റവും ആത്മാര്‍ത്ഥയും സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നുണ്ട്. പ്രേമല്ലെന്ന് പറഞ്ഞ് അമ്മയോട് മാപ്പ് ചോദിച്ച സൂര്യ ഇന്ന് പറയുന്നു പ്രണയമാണെന്ന്. ഇത് മനസിലാകുന്നില്ലെന്ന് പ്രേക്ഷകര്‍ പറയുന്നു. പുതിയ സ്ട്രാറ്റജിയാണോ എന്നും ചിലര്‍ ചോദിക്കുന്നു. അതേസമയം സൂര്യയുടെ പ്രണയം ആത്മാര്‍ത്ഥമാണെങ്കില്‍ ബിഗ് ബോസ് കഴിയുന്നത് വരെ കാത്തിരിക്കണമെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.
Recommended Video

80 ദിവസം നില്‍ക്കാനുള്ള സൂര്യയുടെ തന്ത്രം. ആ പരിപ്പ് ഈ കലത്തില്‍ വേവില്ലെന്നാണ് പ്രേക്ഷകര്‍ കമന്റുകളിലൂടെ അറിയിക്കുന്നത്. സൂര്യയ്ക്ക് നാടകത്തില്‍ ഡയലോഗ് എഴുതാന്‍ പോകാമല്ലോ എന്നെല്ലാമാണ് പ്രേക്ഷകരുടെ കമന്റുകള്‍. മണിക്കുട്ടന്റെ തീരുമാനമാണ് ശരിയെന്നും സൂര്യയെ വേദനിപ്പിക്കാതെ കാര്യം പറഞ്ഞത് നന്നായെന്നും ചിലര്‍ പറയുന്നു. അതേസമയം സൂര്യയുടെ പ്രണയം ആത്മാര്‍ത്ഥയുള്ളതാണോ എന്നറിയാന്‍ മണിക്കുട്ടന്‍ പരീക്ഷിക്കുന്നതാകാമെന്നും ചിലര്‍ പറയുന്നുണ്ട്.


Click it and Unblock the Notifications