നല്ല ആരോഗ്യമില്ലേ, അത് വച്ച് കളിച്ചൂടേ? ഇനി ഞാന്‍ വിട്ടു കൊടുക്കില്ല; കിടിലനെതിരെ ശപഥം എടുത്ത് മണിക്കുട്ടന്‍
ബിഗ് ബോസ് വീട്ടില്‍ പുതിയ കളികള്‍ മുറുകയിരിക്കുകയാണ്. കഴിഞ്ഞ വീക്കിലി ടാസ്‌ക്കോടെ മണിക്കുട്ടനും കിടിലം ഫിറോസും മുഖാമഖം എത്തിയിരിക്കുകയാണ്. ടാസ്‌ക്കിനിടെ ഇരുവരും കയ്യാങ്കളിയുടെ വക്കില്‍ വരെ എത്തുകയുണ്ടായി. ഇപ്പോഴിതാ രാത്രി കിടിലം ഫിറോസിനെ കുറിച്ച് മണിക്കുട്ടന്‍ സൂര്യയോട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
കിടിലന്‍ മേക്കോവറുമായി എസ്തർ; നായികയായി കാണാന്‍ കാത്തിരിക്കുകയാണെന്ന് ആരാധകർ
കിടിലം ഫിറോസിനെ ഇനി എന്തുവന്നാലും ചോദ്യം ചെയ്തിരിക്കുമെന്നാണ് മണിക്കുട്ടന്‍ പറയുന്നത്. ഡിംപിനെക്കുറിച്ച് കിടിലം ഫിറോസ് പറയുന്നത് ശരിയല്ലെന്നും ഇതിന്റെ പേരില്‍ ലാലേട്ടന്‍ പുറത്താക്കുകയാണെങ്കില്‍ പോകാന്‍ തയ്യാറാണെന്നും മണിക്കുട്ടന്‍ പറയുന്നുണ്ട്. ഫിറോസിന് ടാസ്‌ക്കുകളില്‍ മര്യാദയ്ക്ക് പങ്കെടുത്താല്‍ മതിയല്ലോയെന്നും മണിക്കുട്ടന്‍ ചോദിക്കുന്നുണ്ട്. മണിക്കുട്ടന്റെ വാക്കുകളിലേക്ക്.

''ടാസ്‌ക്കുകള്‍ ചെയ്യുക. വീക്ക് ആയിട്ടുള്ളവര്‍ തന്നെ പോയിക്കോളും. ഞാന്‍ വീക്ക് ആണെങ്കില്‍ ഞാനും പോകും. കളി ഞാനിനി വിട്ടു കൊടുക്കില്ല. എന്തൊക്കെ വന്നാലും ഇനി ഓപ്പോസിറ്റ് ഞാന്‍ കട്ടയ്ക്ക് നില്‍ക്കും. അത് നിന്റടുത്ത് കാണിച്ചാലും ശരി ആ കൊച്ചിന്റെ അടുത്ത് കാണിച്ചാലും ശരി. പോണത് വരെ നില്‍ക്കും. അങ്ങനെ ടീം പിടിച്ച് കൊണ്ടു പോവണ്ട''. മണിക്കുട്ടന്‍ പറയുന്നു.

''അതിന്റെ പേരില്‍ ലാല്‍ വഴക്ക് പറയുമായിരിക്കും. രണ്ട് വഴക്ക് കേള്‍ക്കട്ടെ. എന്നാലും ഇവര് നേടണ്ട. തെറ്റുകള്‍ ചോദിച്ചിരിക്കും. ഇയാള്‍ക്ക് നല്ല ആരോഗ്യമില്ലേ" അത് വച്ച് കളിച്ചൂടേ? അന്ന് ബോള്‍ അടിച്ച് കേറ്റിയിരുന്നേല്‍ നോമിനേഷനില്‍ വരുമായിരുന്നോ. അതൊക്കെ ചെയ്താല്‍ പോരെ. ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ നോമിനേറ്റ് ചെയ്താ പോരെ നിന്റടുത്തുള്ള സ്‌നേഹം കാണിക്കാന്‍ പറ്റില്ലേ''.

''ഡിംപല്‍ എല്ലാം ശരിയാണെന്നൊന്നും എനിക്കില്ല. ഒരു കാര്യം ശരിയല്ലെന്ന് തിരിച്ചു പറഞ്ഞാല്‍ അവള്‍ ശത്രുവാകും. അങ്ങനെ ഒരുപാട് പ്രശ്‌നമുണ്ട്. നിങ്ങള്‍ തമ്മിലുള്ള സംസാരമൊക്കെ ശരി തന്നെ. പക്ഷെ ഒരാളുടെ അസുഖം വച്ചൊന്നും കളിക്കരുത്. അത് ഗെയിം ആക്കിയെടുത്താല്‍ അതുകൊണ്ട് നമ്മള്‍ എന്താണ് നേടുക. വീട്ടില്‍ ചെല്ലുമ്പോള്‍ വിഷമമാകില്ലേ. അത് ഗെയിം ആണെങ്കില്‍ പ്രേക്ഷകര്‍ പൊളിച്ചോളും. പത്ത് ആഴ്ചയായിട്ട് എല്ലാ ആഴ്ചയും നോമിേേനഷനില്‍ വരുന്നില്ലേ. നീ എത്ര വട്ടം വന്നു. എത്രകാലം സെന്റിമെന്‍സില്‍ നില്‍ക്കാന്‍ പറ്റും. ഏറി വന്നാല്‍ രണ്ടോ മൂന്നോ തവണ.
Recommended Video

ആ കൊച്ച് കാണിക്കുന്ന എല്ലാം ശരിയാണെന്നല്ല. പക്ഷെ ഇയാള്‍ അവളോട് കാണിക്കുന്നത് തെറ്റാണ്. അത്രയേയുള്ളൂ. അതിനര്‍ത്ഥം ഡിംപലിന് പിന്തുണച്ച് ഫൈനല്‍ വരെ എത്തിക്കുമെന്നല്ല. ഡിംപല്‍ തെറ്റ് ചെയ്താല്‍ അത് പറയും. അവള്‍ ഫസ്റ്റ് ഒരു തെറ്റ് ചെയ്തപ്പോള്‍ ഞാനാണ് അവളോട് അതേക്കുറിച്ച് പറഞ്ഞത്. ഞാന്‍ പൊത്തി വച്ച് ഒന്നും നടന്നില്ല.
എനിക്കയാളോട് വ്യക്തിപരമായി പ്രശ്‌നമൊന്നുമില്ല. നാളെ മുതല്‍ ഇതുപോലുള്ള നൂലാമാലകള്‍ ഒന്നുമില്ലെങ്കില്‍ എനിക്കും സന്തോഷമേയുള്ളൂ. ആരെങ്കിലും ഒരാള്‍ വേണ്ടേ ചോദിക്കാന്‍. അയാള്‍ എന്നെ പേടിത്തൂറിയാണെന്നാണ് വിചാരിച്ചത്. ഈ ആഴ്ച ലാല്‍ സാര്‍ വന്നിട്ട് പുറത്ത് പോകാന്‍ പറയുമോ എന്തോ. അങ്ങനെ പോയാല്‍ ഇയാളേയും കൊണ്ടേ ഞാന്‍ പോകൂവെന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











