മോള് പ്രേമിക്കാന്‍ വന്നതല്ല, കവിതയില്‍ മോശം വാക്കുകളുണ്ടെങ്കില്‍ ക്ഷമിക്കണം: അമ്മയോട് സൂര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളിലൊരാളാണ് സൂര്യ. ആദ്യ ആഴ്ചകളില്‍ പാവം പെണ്‍കുട്ടിയായ പലപ്പോഴും കരയുന്ന സൂര്യയെ ആയിരുന്നു കണ്ടതെങ്കില്‍ പിന്നീട് സൂര്യയുടെ ശക്തമായ തിരിച്ചുവരവിന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ട് കൂടുതല്‍ ആക്ടീവായി മാറിയ സൂര്യയെയാണ് പിന്നീട് കണ്ടത്.

ചൂടുപിടിപ്പിച്ച് ഗ്ലാമര്‍ റാണി അപ്‌സര റാണി; ചിത്രങ്ങള്‍

ഇതിനിടെ തനിക്ക് മണിക്കുട്ടനോട് ഇഷ്ടമുണ്ടെന്ന സൂര്യയുടെ തുറന്നു പറച്ചിലും ശ്രദ്ധ നേടിയിരുന്നു. ഇഷ്ടവും ബഹുമാനവും കലര്‍ന്ന വികാരമാണ് മണിക്കുട്ടനോട് തോന്നുന്നതെന്ന് സൂര്യ തുറന്നു പറഞ്ഞിരുന്നു. മണിക്കുട്ടനെ കുറിച്ച് മോഹന്‍ലാലിന് മുന്നിലും സൂര്യ മനസ് തുറന്നു. മണിക്കുട്ടനോടും സൂര്യ തന്റെ ഇഷ്ടം തുറന്നു പറഞ്ഞിട്ടുണ്ട്.

സൂര്യ എഴുതിയ കവിത

ഇതിനിടെ കോളേജ് ടാസ്‌ക്കില്‍ സൂര്യ എഴുതിയ കവിത ചര്‍ച്ചയായിരുന്നു. മണിക്കുട്ടന് വേണ്ടിയായിരുന്നു സൂര്യ കവിത എഴുതിയത്. ഈ കവിത മണിക്കുട്ടന് കൈമാറുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വന്നപ്പോള്‍ സൂര്യയെ കൊണ്ട് കവിത എല്ലാവരും കേള്‍ക്കെ വായിക്കാന്‍ ആവശ്യപ്പെട്ടു. സൂര്യയുടെ വികാരത്തെ ബഹുമാനിക്കുന്നു. എന്നാല്‍ ഇനിയൊരു പ്രണയമുണ്ടായാല്‍ അത് വിവാഹത്തിലേക്കുള്ളതായിരിക്കും എന്നായിരുന്നു മണിക്കുട്ടന്റെ പ്രതികരണം.

 വീട്ടുകാരോട്

ഇപ്പോഴിതാ തന്റെ വീട്ടുകാരോട് ക്ഷമ ചോദിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സൂര്യ. താന്‍ പ്രേമിക്കാന്‍ വന്നതല്ലെന്നും മണിക്കുട്ടനോട് ഇഷ്ടവും ബഹുമാനവും തോന്നിയപ്പോള്‍ കൊടുത്തതാണെന്നുമാണ് സൂര്യ പറയുന്നു. തെറ്റായിട്ടെന്തെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും സൂര്യ പറയുന്നു. ക്യാമറയ്ക്ക് മുന്നിലെത്തിയാണ് സൂര്യയുടെ ക്ഷമാപണം. ഇതിന്റെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

പ്രേമിക്കാന്‍ വന്നതല്ല

''പ്രേമിക്കാന്‍ വന്നതല്ല മോള്. മണിക്കുട്ടനോട് ഒരു ഇഷ്ടം, ബഹുമാനം തോന്നിയപ്പോള്‍ ഒരു കവിത എഴുതിയത് കൊടുത്തതാണ്. അത് വേറൊരു അര്‍ത്ഥത്തിലേക്ക് പോയെന്ന് പിന്നെയാണ് മനസിലായത്. ബാക്കിയുള്ളവരുടെ സംസാരത്തില്‍ നിന്നുമാണ് മനസിലായത്. അമ്മയ്ക്ക് വിഷമമായിട്ടുണ്ടെങ്കില്‍ സോറി. ഒന്നും മനസില്‍ വച്ച് എഴുതിയതല്ല'' സൂര്യ പറയുന്നു.

മാപ്പാക്കണം

ഒരു കവിത പോലെ എഴുതിയതാണ്. അമ്മ ആ അര്‍ത്ഥത്തിലെടുക്കണം. അച്ഛനും ആ അര്‍ത്ഥത്തിലെടുക്കണം. വാക്കുകളിലോ വരികളിലോ എന്തെങ്കിലും തെറ്റുപറ്റിയതായി തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പാക്കണം. ഇത് അമ്മയെ കാണിക്കണം എന്നും സൂര്യ ക്യാമറയില്‍ നോക്കി പറയുന്നുണ്ട്. സൂര്യയുടെ വീഡിയോയ്ക്ക് കമന്റുമായി പ്രേക്ഷകര്‍ എത്തുന്നുണ്ട്.

Recommended Video

Bigg Boss Malayalam Season 3 : ആദ്യമായി ഏറ്റുമുട്ടി ഡിംപലും സായിയും | FilmiBeat Malayalam
ലവ് സ്ട്രാറ്റജി

എയ്ഞ്ചല്‍ പുറത്ത് പോയതോടെ ലവ് സ്ട്രാറ്റജി വര്‍ക്ക് ഔട്ട് ആകില്ലെന്ന് സൂര്യയ്ക്ക് മനസിലായെന്നും അതിനാല്‍ പുതിയ ട്രാക്ക് പിടിക്കുകയാണെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. ഒറ്റയ്ക്ക് നില്‍ക്കുന്നതാണ് മണിക്കുട്ടന് സേഫെന്നും സൂര്യയ്ക്കും മണിക്കുട്ടന്‍ അടുക്കില്ലെന്ന് വ്യക്തമായെന്നും ചിലര്‍ പറയുന്നു. അതേസമയം ഇന്നലെ ഫിറോസ് ഖാനോട് ചൂടാകുന്ന സൂര്യയെയും ബിഗ് ബോസ് വീട് കണ്ടു. പൊതുവെ ശാന്തസ്വഭാവക്കാരിയായ സൂര്യയുടെ രോഷ പ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X