കാലില്‍ വീണ് മാപ്പ് പറഞ്ഞ് സൂര്യ; നീയെന്തിന് മാപ്പ് പറയണം? തടഞ്ഞ് മണിക്കുട്ടന്‍

വളരെ വൈകാരികമായ രംഗങ്ങള്‍ക്കായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് മലയാളം സീസണ്‍ 3 സാക്ഷ്യം വഹിച്ചത്. തന്റെ പപ്പയുടെ വാര്‍ത്തയറിഞ്ഞ് ഡിംപല്‍ പൊട്ടിക്കരയുന്നതിനും ബിഗ് ബോസ് വീട്ടില്‍ നിന്നും പോകുന്നതിനും പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു. മത്സരാര്‍ത്ഥികളേയും സങ്കടത്തിലാഴ്ത്തുന്നതായിരുന്നു ഈ രംഗങ്ങള്‍. എങ്കിലും ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന ടാഗ് ലൈന്‍ മുറുകെ പിടിച്ച് ബിഗ് ബോസ് മുന്നോട്ട് പോവുകയായിരുന്നു.

ബിഗ് ബോസ് വീട്ടില്‍ ഇന്നലെയുണ്ടായ പ്രധാന സംഭവമായിരുന്നു മണിക്കുട്ടന്റെ തിരിച്ചുവരവ്. ജനപ്രീയ താരത്തിന്റെ രണ്ടാം വരവില്‍ പ്രേക്ഷകരും മത്സരാര്‍ത്ഥികളും ആവേശത്തിലാണ്. എന്നാല്‍ മണിക്കുട്ടന്റെ വരവില്‍ സന്തോഷവും പേടിയും അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ താരമാണ് സൂര്യ. മണിക്കുട്ടന്‍ തന്നോട് പെരുമാറുക എങ്ങനെയായിരിക്കുമെന്ന ആശങ്ക സൂര്യയ്ക്കുണ്ടായിരുന്നു.

Manikuttan

തുടര്‍ന്ന് ഇന്നലെ രാത്രി സൂര്യ മണിക്കുട്ടനുമായി സംസാരിക്കാനെത്തുകയായിരുന്നു. ഞാനായിട്ട് എന്തെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം ന്നെു പറഞ്ഞുകൊണ്ട് സൂര്യ മണിക്കുട്ടന്റെ കാലില്‍ വീഴുകയായിരുന്നു. എന്നാല്‍ സൂര്യയെ മണിക്കുട്ടന്‍ തടഞ്ഞു. എന്തിനാണ് കാല്‍ വീഴുന്നതൊക്കെയെന്ന് ചോദിച്ചു കൊണ്ടായിരുന്നു മണിക്കുട്ടന്‍ സൂര്യയെ തടഞ്ഞത്. തുടര്‍ന്ന് ഇരുവരും സംസാരിച്ചു.

മണിക്കുട്ടന്‍ പോയപ്പോഴാണ് ഞാനത് മനസിലാക്കിയത്. എന്റെ ഭാഗത്തു നിന്നുമുണ്ടായ എന്തെങ്കിലും വിഷമിച്ചിട്ടുണ്ടെങ്കില്‍ സോറി. കഴിഞ്ഞ നാല് ദിവസം എന്റെ മനസ് ഏത് രീതിലായിരുന്നു പോയിക്കൊണ്ടിരുന്നത് എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. എന്ന് സൂര്യ പറഞ്ഞു.

അങ്ങനെയൊന്നുമില്ല. നീയന്ന് രണ്ട് ദിവസം എന്റടുത്ത് മിണ്ടാതിരുന്നപ്പോള്‍ ഞാന്‍ ചോദിക്കാന്‍ വന്നതാണ്. എനിക്ക് മനസിലായി നിനക്ക് എന്തോ നീരസം തോന്നിയിട്ടുണ്ടെന്ന് എന്ന് മണിക്കുട്ടന്‍ പറഞ്ഞു. നീരസമല്ല, ആകെ മൂഡ് ഓഫായിരുന്നു എന്നായിരുന്നു ഇതിന് മണിക്കുട്ടന് സൂര്യ നല്‍കിയ മറുപടി.

കടലില്‍ മുങ്ങി കാഴ്ചകള്‍ കണ്ട് പാര്‍വതി നായര്‍; അവധിക്കാല ചിത്രങ്ങള്‍

ഇതൊരു ഗെയിം ആണ്. ഇതിനകത്ത് നമ്മള്‍ നിലപാടുകള്‍ പറയും, നിന്റെ നിലപാടുകള്‍ എന്നേയും എന്റെ നിലപാടുകള്‍ നിന്നേയും വിഷമിപ്പിച്ചേക്കാം. പക്ഷെ അതില്‍ നിന്നുമൊരു പിണക്കത്തിലേക്ക് പോകരുതെന്നേയുള്ളൂ. ചില സമയത്ത് നമ്മള്‍ പരസ്പരം ഓപ്പണ്‍ ആയിട്ട് പറയേണ്ടി വരും. അതൊക്കെ മനസിലാകും. 13 പേരും ഒരുപോലെ ആകണമെന്നില്ല. എല്ലാവരും വ്യത്യസ്തരാണ്. എന്നും മണിക്കുട്ടന്‍ പറഞ്ഞു.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടയിടത്ത് എനിക്ക് നിന്നെ കാണാന്‍ സാധിക്കുന്നില്ല. ചില കാര്യങ്ങളില്‍ ഇത് ശരിയല്ല എന്ന് പറയാന്‍ പറ്റണം. അത് എല്ലാവരോടും പറയാന്‍ സാധിക്കണം. അതാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. സൂര്യ ഇതുവരെ ഗെയിമിന്റെ പൂര്‍ണതയിലേക്ക് കടന്നിട്ടില്ലെന്നും മണിക്കുട്ടന്‍ ചൂണ്ടിക്കാണിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X