മനുഷ്യനല്ലേ, ഗ്ലിസറിന്‍ ഉപയോഗിച്ച് കരഞ്ഞത് സിനിമയില്‍ ജീവിതത്തിലല്ല; വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ സൂര്യ

ബിഗ് ബോസ് മലയാളം സീസണ്‍ അതിന്റെ നിര്‍ണായകമായ ഘട്ടങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്നലെ നോമിനേഷന്‍ നടന്നു. സൂര്യ, റിതു മന്ത്ര, സായ് വിഷ്ണു, മണിക്കുട്ടന്‍, റംസാന്‍, രമ്യ എന്നിവരാണ് എവിക്ഷനെ നേരിടുന്നത്. രസകരമായൊരു എപ്പിസോഡായിരുന്നു ഇന്നലത്തേത്. ഇന്നലെ നടന്ന പ്രധാന സംഭവങ്ങളിലൊന്ന് സൂര്യയെ കുറിച്ച് അനൂപ് പരസ്യമായി ഉയര്‍ത്തിയ സംശയമായിരുന്നു.

മലയാളത്തിന്റെ 'ബോളിവുഡ് സുന്ദരി'; കലക്കന്‍ ഫോട്ടോഷൂട്ടുമായിസാനിയ ഇയ്യപ്പന്‍

സൂര്യയുടെ പെരുമാറ്റത്തിലുള്ള മാറ്റത്തെക്കുറിച്ചായിരുന്നു അനൂപ് സംശയം ഉന്നയിച്ചത്. മോണിംഗ് ടാസ്‌ക്കിലായിരുന്നു സംഭവം. രമ്യയും സൂര്യക്കെതിരെ സംശയം ഉന്നയിച്ചിരുന്നു. രാത്രി സായ് വിഷ്ണുവും രമ്യയും തമ്മിലുള്ള സംസാരത്തിലും സൂര്യയ്‌ക്കെതിരെ സംശയത്തിന്റെ ചൂണ്ടുവിരയല്‍ ഉയര്‍ത്തുകയുണ്ടായി. ഇതിനിടെ ക്യാമറയില്‍ നോക്കി സൂര്യ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ആരോപണങ്ങള്‍ക്ക് മറുപടി

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സൂര്യ. താന്‍ കരഞ്ഞത് ആത്മാര്‍ത്ഥമായാണെന്നാണ് സൂര്യ പറയുന്നത്. മണിക്കുട്ടന്റെ സംഭവം താന്‍ നേരത്തെ തന്നെ ക്ലിയര്‍ ചെയ്തതാണെന്നും സൂര്യ പറയുന്നു. സൂര്യയുടെ വാക്കുകളിലേക്ക്.

''സന്ധ്യേച്ചിയുടെ കാര്യത്തില്‍, സേഫ് ആയെന്ന് അറിഞ്ഞപ്പോള്‍ പെട്ടെന്ന് സന്തോഷം വന്നു. ആ സമയത്ത് സന്ധ്യേച്ചി പോവുകയാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് നമ്മുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ പോവുകയാണെന്ന് തിരിച്ചറിയുന്നത്. ഒരു വ്യക്തി നമ്മുടെ ജീവിതത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് പോവുകയാണ്. പെട്ടെന്ന് സങ്കടം വന്നു. ഓണ്‍ ദ സ്‌പോട്ട് കരഞ്ഞില്ല. കുറച്ച് കഴിഞ്ഞാണ് കരഞ്ഞത്''. സൂര്യ പറയുന്നു.

ഉണ്ടാക്കി കരയാന്‍ അറിഞ്ഞുകൂട

''സിനിമയില്‍ പോലും ഗ്ലിസറിന്‍ ഉപയോഗിച്ച് കരയുന്ന വ്യക്തിയാണ് ഞാന്‍. സിനിമയില്‍ പോലും ഉണ്ടാക്കി കരയാന്‍ അറിഞ്ഞുകൂട. ശരിക്കും ആത്മാര്‍ത്ഥമായാണ് അന്ന് കരഞ്ഞത്. സത്യമായിട്ടും വിഷമം വന്നിട്ടാണ്. പക്ഷെ ഇതിപ്പോ ഞാന്‍ കരയാന്‍ വൈകിപ്പോയെന്നാണ് പറയുന്നത്''. സൂര്യ പറയുന്നു. അനുപായിരുന്നു സന്ധ്യയുടെ പുറത്താകലിന് ശേഷം സൂര്യയില്‍ കണ്ട മാറ്റത്തെ കുറിച്ച് രാവിലെ സംശയം ഉന്നയിച്ചത്.

മനുഷ്യനല്ലേ, പേടിയുണ്ടാകില്ലേ?

''മണിക്കുട്ടന്റെ കേസ് ഞാന്‍ നേരത്തെ തന്നെ ക്ലിയര്‍ ചെയ്തതാണ്. ഇപ്പോ ഊണ്‍ മേശയില്‍ പറഞ്ഞ കാര്യം, സത്യമായിട്ടും നിസ്സംഗ ഭാവം ആയി. ഒരു മരവിപ്പായി. എന്നാലും നോമിനേഷന്‍ വരുമ്പോള്‍ നെഞ്ചിടിക്കും ആരാണ് ഇന്‍ ആരാണ് ഔട്ട് എന്നറിയാന്‍. മനുഷ്യനല്ലേ, പേടിയുണ്ടാകില്ലേ? എല്ലാ വികാരങ്ങളുമുണ്ടാകില്ലേ? മൃഗങ്ങള്‍ക്ക് വരെ വികാരങ്ങളുണ്ട്. പേടിയുണ്ട്. സാധാരണ മനുഷ്യരേയും മൃഗങ്ങളേയും വേര്‍തിരിക്കുന്നത് ചിന്തിക്കാനുള്ള കഴിവാണെന്നാണ് പറയുന്നത്. പക്ഷെ മൃഗങ്ങള്‍ പോലും ഇപ്പോള്‍ ചിന്തിക്കുന്നുണ്ട്''. സൂര്യ വ്യക്തമാക്കി.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
തമാശ

''പാവക്കുട്ടിയുടെ കേസ് ഞാന്‍ തമാശയ്ക്ക് പറഞ്ഞതാണ് രാവിലെ. ഞാന്‍ കരയുന്നതൊക്കെയാണ് എപ്പോഴും എന്നെ നോമിനേറ്റ് ചെയ്യുക. അപ്പോള്‍ അത് ഞാന്‍ തമാശ പോലെ പറഞ്ഞതാണ്''. എന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. അതേസമയം സൂര്യ ഇന്നലെ രാത്രി വീണ്ടും മണിക്കുട്ടനരികിലേക്ക് പ്രണയാഭ്യർത്ഥനയുമായി എത്തിയിരുന്നു. എന്നാല്‍ മണിക്കുട്ടന്‍ വീണ്ടും നിരസിക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X