For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിക്ക് സായിയുടെ കൂടെ കിച്ചണ്‍ ടീമില്‍ നില്‍ക്കാന്‍ പറ്റില്ല; ക്യാപ്റ്റനോട് സൂര്യ

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 3 അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്കിടയിലെ മത്സരവും ശക്തമായി മാറിയിരിക്കുകയാണ്. രസകരമായ മുഹൂര്‍ത്തങ്ങള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുകയാണ്. ഇന്നലെ നടന്ന എവിക്ഷനില്‍ ആരും പുറത്താകെ വന്നതോടെ ഇനിയുള്ള എവിക്ഷനും മത്സരവുമെല്ലാം കൂടുതല്‍ കടുക്കുമെന്നുറപ്പാണ്.

    മേക്കപ്പില്ലാതെ എത്തി മനസ് കവര്‍ന്ന് തമന്ന; എന്തൊരഴക്!

    ഇന്നലെ മോഹന്‍ലാലിന് മുന്നില്‍ വച്ച് സായ് വിഷ്ണുവിനെതിരെ സൂര്യയും റിതുവും രംഗത്ത് എത്തിയിരുന്നു. ശക്തമായ വാക്‌പോരായിരുന്നു പിന്നീട് നടന്നത്. സായിക്കെതിരെ പലതരത്തിലുള്ള ആരോപണങ്ങള്‍ സൂര്യ പിന്നീട് നടത്തുന്നതും കണ്ടു. സായിയോടുള്ള തന്റെ എതിര്‍പ്പ് സൂര്യ മറ്റുള്ളവരോട് പങ്കുവെക്കുന്നുണ്ടായിരുന്നു. ഇതിനിടെ നടന്നൊരു സംഭവം ശ്രദ്ധ നേടുകയാണ്.

    ഇന്നലെ തുടര്‍ച്ചയായ രണ്ടാം വട്ടവും അനൂപ് ബിഗ് ബോസ് വീട്ടിലെ ക്യാ്പ്റ്റനായി മാറിയിരുന്നു. പിന്നാലെ ഓരോ ഡ്യൂട്ടികള്‍ക്കുമായി ടീമുകളെ തരംതിരിച്ചു. ഇതുപ്രകാരം സൂര്യയും സായ് വിഷ്ണുവും കിച്ചണ്‍ ടീമിലായിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ സൂര്യ എതിര്‍പ്പ് പ്രകടിപ്പിച്ചു. തനിക്ക് സായ് വിഷ്ണുവിനൊപ്പം ജോലി ചെയ്യാനാകില്ലെന്നാണ് സൂര്യ പറഞ്ഞത്. കിടിലം ഫിറോസിനോടായിരുന്നു സൂര്യ ആദ്യം മനസ് തുറന്നത്.

    എനിക്കത് ബുദ്ധിമുട്ടാണ്. പുള്ളിയുടെ കൂടെ മെന്റലി പറ്റില്ലെന്നായിരുന്നു സൂര്യ പറഞ്ഞത്. മുറ്റത്ത് വച്ചായിരുന്നു സൂര്യ മനസ് തുറന്നത്. നീയത് അനൂപിന്റെയടുത്ത് പറഞ്ഞിട്ട് പതിയെ അതീന്ന് മാറെന്ന് കിടിലന്‍ സൂര്യയ്ക്ക് ഉപദേശം നല്‍കി. ഇത് സൂര്യ അംഗീകരിച്ചു. ഞാന്‍ വെസലില്‍ നിക്കാം. വേണമെങ്കില്‍ ഫുള്‍ടൈം നിക്കാം. പക്ഷെ പുള്ളിയുടെ കൂടെ നിക്കാന്‍ പറ്റില്ല. വലിയ അടികളിലേക്ക് പോകും. എനിക്കാണെങ്കില്‍ അടിയുണ്ടാക്കാന്‍ താല്‍പര്യമില്ലെന്ന് സൂര്യ വ്യക്തമാക്കി.

    അങ്ങനെയെങ്കില്‍ നമുക്ക് രണ്ടാള്‍ക്കും വെസലില്‍ നിക്കാം. അനൂപിനോട് പറയാം എന്നായി കിടിലം ഫിറോസ് ഇതോടെ അങ്ങനെയാണെങ്കില്‍ പ്രശ്‌നമില്ല. ഇല്ലെങ്കില്‍ വലിയ അടികളിലേക്ക് പോകും. നേരത്തെ നിന്നതല്ലേ, കുഞ്ഞ് കുഞ്ഞ് കാര്യങ്ങള്‍ക്കുവരെ അടിയാകും എന്ന് സൂര്യ പറഞ്ഞു. ഈ സമയം അനൂപ് അവിടേക്ക് വന്നു. ഇതോടെ ഫിറോസ് അനൂപിനെ കാര്യം അറിയിച്ചു.

    സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

    എടാ ഇവള്‍ക്ക് സായിയുടെ കൂടെ കിച്ചണില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഇവള്‍ വെസലില്‍ നിക്കട്ടെ. ഞാന്‍ കിച്ചണിലും വെസലിലും നില്‍ക്കാം. എന്നായിരുന്നു ഫിറോസ് പറഞ്ഞത്. സൂര്യും ഈ അഭിപ്രായത്തെ അംഗീകരിച്ചു. താന്‍ അരിഞ്ഞു തരാമെന്നും സൂര്യ അനൂപിനെ അറിയിച്ചു. തുടര്‍ന്ന് ഈ തീരുമാനത്തെ അനൂപ് അംഗീകരിക്കുകയും ചെയ്തു.


    തങ്ങളെ സായ് ടാര്‍ജറ്റ് ചെയ്യുവെന്നായിരുന്നു നേരത്തെ സൂര്യയും റിതുവും ആരോപിച്ചത്. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ഇവര്‍ തന്നെയാണ് തങ്ങളെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുകയാണെന്ന് പറയുന്നതെന്നുമായിരുന്നു സായ് വിഷ്ണു നല്‍കിയ മറുപടി. സായിക്കെതിരെ സൂര്യ പരസ്യമായി തന്നെ രംഗത്ത് എത്തുന്നതോടെ ഇനിയെന്താണ് സംഭവിക്കുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    English summary
    Bigg Boss Malayalam Season 3: Soorya Don't Wish To Work With Sai In Kitchen Team, Social Media Slammed, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X