സൂര്യയുടെ കഥ കേട്ട് കണ്ണ് തള്ളി മണിക്കുട്ടന്‍; ടൈറ്റാനിക് സ്വപ്നത്തെ ട്രോളി ലാലേട്ടനും

രസകരമായൊരു വീക്കെന്റ് എപ്പിസോഡായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ കഴിഞ്ഞ ദിവസം എത്തിയത്. പതിവ് പോലെ പോയ ആഴ്ചയിലെ കാര്യങ്ങള്‍ ഓരോരുത്തരോടായി അദ്ദേഹം ചോദിച്ചറിഞ്ഞു. പിന്നാലെ ബിഗ് ബോസ് വീട്ടില്‍ ആക്ടീവല്ലാതിരുന്നവര്‍ക്കായി മാന്ത്രിക കസേര എന്ന കിടിലന്‍ ടാസ്‌ക്കും ലാലേട്ടന്‍ നല്‍കി.

തെന്നിന്ത്യയാകെ നിറഞ്ഞ മലയാളിപ്പെണ്ണ്; അനുപമയുടെ സ്റ്റെെലന്‍ ചിത്രങ്ങള്‍

മത്സരാര്‍ത്ഥികളുടെ സ്വപ്‌നങ്ങളെ കുറിച്ച് മോഹന്‍ലാല്‍ തിരക്കിയതും രസകരമായിരുന്നു. ഓരോരുത്തരും ഈയ്യിടെ കണ്ട സ്വപ്‌നങ്ങളെ കുറിച്ച് പറഞ്ഞു. നേരത്തെ മണിക്കുട്ടന്‍ തന്റെ കഴുത്തിന് പിടിക്കുന്നതായി സ്വപ്‌നം കണ്ടുവെന്ന് പൊളി ഫിറോസ് സജ്‌നയോട് പറഞ്ഞിരുന്നു. ഇത് ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു മോഹന്‍ലാല്‍ താരങ്ങളുടെ സ്വപ്‌നങ്ങളെ കുറിച്ച് ചോദിച്ചത്. വളരെ രസകരമായിട്ടാണ് ഓരോരുത്തരും തങ്ങളുടെ സ്വപ്‌നങ്ങള്‍ വിവരിച്ചത്.

മണിക്കുട്ടന്‍ കണ്ട സ്വപ്‌നം

തന്റെ കല്യാണമായിരുന്നു മണിക്കുട്ടന്‍ കണ്ട സ്വപ്‌നം. ''ഞാനത് വെളുപ്പാന്‍ കാലത്താണ് കണ്ടത്. നാലര അഞ്ച് മണിയായിട്ടുണ്ടാകും. അപ്പോഴാണ് അനൂപ് ചായ വെക്കാന്‍ വിളിക്കാന്‍ വന്നത്. ഞാന്‍ കണ്ടത് എന്റെ കല്യാണം ആയിരുന്നു. പെണ്‍കുട്ടിയെ ഞാന്‍ കണ്ടില്ല ആരാണെന്ന്. ലാല്‍ സാറാണ് താലി എടുത്ത് കൈയ്യില്‍ തന്നത്''. മണിക്കുട്ടന്റെ സ്വപ്‌നം കേട്ടതും എല്ലാവരും പൊട്ടിച്ചിരിച്ചു. ബിഗ് ബോസ് പരിപാടി കഴിഞ്ഞാല്‍ ഇതെന്റെ ജോലിയായി മാറുമെന്നാണ് തോന്നുന്നതെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

ടൈറ്റാനിക് സ്പ്‌നം

പിന്നാലെ സൂര്യയുടെ സ്വപ്‌നത്തെ കുറിച്ചും മോഹന്‍ലാല്‍ തിരക്കി. പ്രതീക്ഷിച്ചത് പോലെ തന്നെ മണിക്കുട്ടനുമായി ബന്ധപ്പെട്ട സ്വപ്‌നം തന്നെയായിരുന്നു സൂര്യയും കണ്ടത്. ബിഗ് ബോസ് വീട്ടില്‍ പൊട്ടിച്ചിരി പടര്‍ത്തിക്കൊണ്ട് തന്റെ ടൈറ്റാനിക് സ്പ്‌നം സൂര്യ വിവരിച്ചു.

''ബിഗ് ബോസിലുള്ളവരെല്ലാം കൂടെ ഒരു കപ്പലില്‍ യാത്ര പോവുകയാണ്. അങ്ങനെ പോകുമ്പോള്‍ വലിയ കൊടുങ്കാറ്റും പേമാരിയുമൊക്കെ വന്നു. അപ്പോള്‍ ഷിപ്പിന്റെ ഉള്ളില്‍ മൊത്തം വെള്ളം കയറയാന്‍ തുടങ്ങി. കപ്പലിലെ ഓരോ ക്യാബിനിലായി ഓരോരുത്തരുണ്ട്. അവരോട് ഓരോരുത്തരോടായി ഞാന്‍ രക്ഷപ്പെടാന്‍ വിളിച്ചു പറഞ്ഞു കൊണ്ട് പോവുകയാണ്. ലാസ്റ്റ് മണിക്കുട്ടന്റെ ക്യാബിന്റെ മുന്നിലെത്തി. അതിത്തിരി പൈങ്കിളിയാണ് എന്നാലും പറയാം''. എന്നു പറഞ്ഞു കൊണ്ട് സൂര്യ തുടര്‍ന്നു.

ഇങ്ങനെ നില്‍ക്കുന്നത് കണ്ടോ?

എന്തായാലും നമ്മള്‍ മരിക്കാന്‍ പോവുകയാണ്. എന്റെ കൈയ്യിലൊന്ന് പിടിക്കുമോ എന്ന് ഞാന്‍ മണിക്കുട്ടനോട് പറയുന്നതാണ് കണ്ടത്. ഇത് കേട്ടതും എല്ലാവരും പൊട്ടിച്ചിരിച്ചു. മണിക്കുട്ടന്റെ മുഖത്തും ഞെട്ടലുണ്ടായിരുന്നു. ഇത് ടെറ്റാനിക് ആണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പിന്നാലെ കൈകള്‍ വിരിച്ചു പിടിച്ച് ഇങ്ങനെ നില്‍ക്കുന്നത് കണ്ടോ എന്ന് മോഹന്‍ലാല്‍ സൂര്യയെ ട്രോളുകയും ചെയ്തു. അതേസമയം സോഷ്യല്‍ മീഡിയയിലും സൂര്യയുടെ കഥ ചര്‍ച്ചയായിട്ടുണ്ട്.

ചുമ്മാ തള്ളി മറിക്കുവാ

ഈ സൂര്യ എന്തിനാ ഇങ്ങനെ പൈങ്കിളി ആകുന്നെ ഒരു മാതിരി സ്‌കൂളില്‍ പഠിക്കുന്ന പിള്ളേരെ പോലെ ചുമ്മാ തള്ളി മറിക്കുവാ. അതിനിടയില്‍ ലാലേട്ടന്‍ പൊളിച്ചു കയ്യില്‍ കൊടുത്തു, കഴിച്ചാല്‍ മണിക്കുട്ടന്‍, ക്യാമറയുടെ മുമ്പില്‍ പോയാല്‍ മണിക്കുട്ടന്‍, ജയിലില്‍ പോയാല്‍ മണിക്കുട്ടന്‍, നാളെ അവള്‍ പുറത്തു പോയാലും വാ മണിക്കുട്ട നമ്മുക്ക് ഒരുമിച്ച് പോകാം. ഇതാണ് ഇപ്പൊ സ്ഥിതി, സൂര്യ അടിപൊളി ആയി ടൈറ്റാനിക് സിനിമ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു. എന്നിങ്ങനെയാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X