ടാലന്റ് ഷോയിലും മണിക്കുട്ടനോടുള്ള പ്രണയം പറഞ്ഞ് സൂര്യ; കൈയ്യടി നേടി പൊളി ഫിറോസിന്റെ വില്ലത്തരം!

ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ കഴിവുകള്‍ പുറത്ത് കാണിക്കുന്നുള്ള അവസരം ഒരുക്കുന്നതായിരുന്നു ഈ ആഴ്ചയിലെ വീക്കിലി ടാസ്‌ക്. ക്യാപ്റ്റന്‍ മണിക്കുട്ടനിലൂടെ തുടങ്ങിയ ടാസ്‌ക് ഇന്ന് സായി വിഷ്ണുവിലാണ് അവസാനിച്ചത്. പലരും ഇതുവരെ കാണാത്ത തങ്ങളുടെ കഴിവുകള്‍ കാണിച്ച് ഞെട്ടിച്ചപ്പോള്‍ ചിലര്‍ തങ്ങളുടെ കഴിവുകള്‍ക്ക് അനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ വരികയും ചെയ്തു എന്നതും വസ്തുതയാണ്.

സോഷ്യല്‍ മീഡിയ കീഴടക്കിയ സ്ലിം ബ്യൂട്ടി; സഞ്ജീത ഷെയ്ഖിന്റെ പുത്തന്‍ ചിത്രങ്ങള്‍

ഇന്ന് കഴിവ് പ്രകടിപ്പിക്കാന്‍ ആദ്യം എത്തിയത് സന്ധ്യയായിരുന്നു. പിന്നാലെ നോബി, സൂര്യ, അനൂപ്, സായ് വിഷ്ണു എന്നിവരുമെത്തി. ബിഗ് ബോസ് വീട്ടിലെ പ്രണയ നായികയാണ് സൂര്യ. ജനപ്രീയ മത്സരാര്‍ത്ഥിയായ മണിക്കുട്ടനോടുള്ള പ്രണയം സൂര്യ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുള്ളതാണ്. തനിക്ക് ലഭിക്കുന്ന മിക്ക ടാസ്‌ക്കുകളിലും സൂര്യ മണിക്കുട്ടനെ കുറിച്ച് സംസാരിക്കാറുമുണ്ട്. ഇന്നും സൂര്യ അത് ആവര്‍ത്തിച്ചു.

ബിഗ് ബോസ് ഇത് എന്റെ വീടല്ല

കഥാപ്രസംഗമായിരുന്നു സൂര്യ ആദ്യം അവതരിപ്പിച്ചത്. ബിഗ് ബോസ് വീട്ടിലെ താരങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു സൂര്യയുടെ കഥ. ഈ കഥയിലും മണിക്കുട്ടനോടുള്ള പ്രണയം സൂര്യ കരുതി വച്ചിരുന്നു. ബിഗ് ബോസ് ഇത് എന്റെ വീടല്ല എന്നായിരുന്നു തന്റെ കഥയ്ക്ക് സൂര്യ നല്‍കിയ പേര്. കഥയിലെ പ്രണയ നായകന്‍ മണിക്കുട്ടനായിരുന്നു. അയാള്‍ക്കരികെയുള്ള ശാലീന സുന്ദരിയായി കഥനായിക സൂര്യയാണെന്നും സൂര്യ പറഞ്ഞു.

മറുപടി നല്‍കി മണിക്കുട്ടന്‍

കടുത്ത ഇഷ്ടമാണ്, പ്രണയമാണ്, ആരാധനയാണ്, എന്നെങ്കിലും തന്റെ ഇഷ്ടത്തിന്റെ ആത്മാര്‍ഥത മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൂര്യ പറഞ്ഞു. പിന്നാലെ മണിക്കുട്ടന്‍ മറുപടി നല്‍കി. സൂര്യ ഇത്ര നന്നായി ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അഭിമാനമുണ്ടെന്നും മനോഹരമായിരുന്നുവെന്നും മണിക്കുട്ടന്‍ പറഞ്ഞു. സൂര്യയെ ആശ്ലേഷിക്കാനും മണിക്കുട്ടന്‍ മറന്നില്ല. പിന്നാലെ വന്ന പൊളി ഫിറോസും സൂര്യയെ അഭിനന്ദിച്ചു. മറ്റുള്ളവരേക്കാള്‍ കൂടുതല്‍ മാര്‍ക്കായിരുന്നു പൊളി ഫിറോസ് നല്‍കിയത്.

അയാം എ വില്ലന്‍

40 മാര്‍ക്കായിരുന്നു പൊളി ഫിറോസ് സൂര്യയ്ക്ക് നല്‍കിയത്. അയാം എ വില്ലന്‍ എന്നു പറഞ്ഞാണ് പൊളി ഫിറോസ് സൂര്യയ്ക്ക് 40 പോയന്റ് നല്‍കിയത്. മിക്കവരും പത്ത്, പതിനഞ്ച് പോയന്റുകളായിരുന്നു സൂര്യയ്ക്ക് നല്‍കിയത്. കൈയ്യിലുള്ള പോയന്റ് തീരുകയാണെന്നായിരുന്നു പലരും പറഞ്ഞ ന്യായം. ഇതിനെ പൊളി ഫിറോസ് ചോദ്യം ചെയ്യുകയും ചെയ്തു. 13 പേരുണ്ടെന്ന് അറിയാമായിരുന്നില്ലേയെന്നും പോയന്റ് കൃത്യമായി നല്‍കാമായിരുന്നില്ലേയെന്നും പൊളി ഫിറോസ് ചോദിച്ചു.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
വീണ്ടും ഫിറോസുമാർ

പിന്നാലെ പൊളി ഫിറോസും കിടിലം ഫിറോസും തമ്മില്‍ വാക്വാദമുണ്ടാകുന്നുണ്ട്. എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അവള്‍ പറയട്ടെ എന്നു പറഞ്ഞ കിടിലം ഫിറോസ് ചോദിക്കുമ്പോള്‍ ഇല്ലെന്നാണ് സൂര്യ പറയുന്നത്. അതേസമയം തനിക്കും പറയാനുള്ള അവകാശമുണ്ടെന്നും ഇഷ്ടമായില്ലെങ്കില്‍ ഇഷ്ടമായില്ലെന്ന് തന്നെ പറയണമെന്നും പൊളി ഫിറോസ് തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം സജ്‌നയും സൂര്യയും തമ്മില്‍ വൈകാരികമായ വാക്കുതര്‍ക്കമുണ്ടായിരുന്നതാണെന്നതും ശ്രദ്ധേയമാണ്. അതേസമയം സായ് വിഷ്ണുവിന് നല്‍കാന്‍ തന്റെ പക്കല്‍ പോയന്റില്ലെന്ന റംസാന്റെ വാക്കുകളും ഇന്നത്തെ എപ്പിസോഡില്‍ ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X