സൂര്യ പെരുമാറുന്നത് നിന്‍റെ ഭാര്യയെ പോലെ, ചായ തരുന്നു, കപ്പെടുക്കുന്നു; മണിക്കുട്ടനോട് അനൂപ്

ബിഗ് ബോസ് പ്രേക്ഷകരെ അമ്പരപ്പിച്ച സംഭവമായിരുന്നു മണിക്കുട്ടന്റെ പിന്മാറ്റം. പിന്നീട് ആവേശം നിറച്ച കൊണ്ട് മണിക്കുട്ടന്‍ തിരികെ വന്നു. മണിക്കുട്ടനെ ഷോയില്‍ നിന്നും പിന്മാറാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത് സൂര്യയാണെന്നാണ് മിക്കയാളുകളും വിലയിരുത്തുന്നത്. ഇതേത്തുടര്‍ന്ന് സൂര്യയെ പുറത്താക്കണമെന്ന് വരെ സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടിരുന്നു.

ഹോട്ട് ലുക്കില്‍ ഫഹദ് ഫാസില്‍ ചിത്രത്തിലെ നായിക; ചിത്രങ്ങള്‍ കാണാം

ഇന്നലെയായിരുന്നു ഈ ആഴ്ചയിലെ എവിക്ഷന്‍ നടന്നത്. പലരും സൂര്യ പുറത്തു പോകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അഡോണിയാണ് ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. മത്സരാര്‍ത്ഥികളേയും അമ്പരപ്പിക്കുന്നതായിരുന്നു അഡോണിയുടെ പുറത്താകല്‍. വൈകാരിമായാണ് താരങ്ങള്‍ അഡോണിയെ യാത്രയാക്കിയത്. നല്ല മത്സരാര്‍ത്ഥിയായിരുന്ന അഡോണി പോയതിന്റെ നിരാശയും അമ്പരപ്പും എല്ലാവരിലുമുണ്ട്.

സൂര്യയുടെ ക്യാരക്ടറിലുണ്ടായ മാറ്റം

ഇതിന് പിന്നാലെ അനൂപും മണിക്കുട്ടനും തമ്മില്‍ നടത്തിയ ചര്‍ച്ച ശ്രദ്ധ നേടുകയാണ്. അഡോണി പുറത്താകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് മണിക്കുട്ടനും അനൂപും പറയുന്നത്. അതേസമയം സൂര്യ പുറത്ത് പോകുമെന്നായിരുന്നു താന്‍ പ്രതീക്ഷിച്ചിരുന്നതായി അനൂപ് പറയുന്നത്. ഇതിന്റെ കാരണമായി അനൂപ് പറയുന്നത് സൂര്യയുടെ ക്യാരക്ടറിലുണ്ടായ മാറ്റമാണ്. അനൂപിന്റെ വാക്കുകളിലേക്ക്.

പെരുമാറുന്നത് നിങ്ങളുടെ ഭാര്യയെന്ന രീതിയില്‍

''ഞാന്‍ ഇത്തവണ പ്രതീക്ഷിച്ചിരുന്നത് വേറെ ഒരാളെയായിരുന്നു. ഞാന്‍ പ്രതീക്ഷിച്ചിരുന്നത് സൂര്യയെ ആയിരുന്നു. കാരണം അവളുടെ ക്യാരക്ടര്‍ ഷിഫ്റ്റ്, നിങ്ങള്‍ പോയ സമയത്തുണ്ടായത്. അതെന്നെ ഭയങ്കരമായിട്ട് കണ്‍ഫ്യൂസ്ഡ് ആക്കിയിരുന്നു. സൂര്യ പലപ്പോഴും പെരുമാറുന്നത് നിങ്ങളുടെ ഭാര്യയെന്ന രീതിയിലാണ്. ഞാന്‍ പിന്നെ അത് മിണ്ടാതിരുന്നതാണ്. എന്തെങ്കിലും ആയിക്കോട്ടെ ആ കുട്ടിയുടെ രീതി. ഞാനത് അവളോട് പറായാനും പോയില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ് അന്ന് ആ മറ്റേ സംഭവം''. അനൂപ് പറയുന്നു.

പൊസസ്സീവ് ആകുന്നത് പോലെ

മണിക്കുട്ടന്റെ കപ്പ് ഞാന്‍ എടുത്തു കൊണ്ട് പോകും, ഞാന്‍ തന്നെ ചായ കൊണ്ടു കൊടുക്കും. ഞാന്‍ തന്നെ ഉണ്ടാക്കി കൊടുക്കണം. മണിക്കുട്ടന്‍ വരുമ്പോഴേക്കും ഞാന്‍ റെഡിയാവണം. മണിക്കുട്ടന്റെ ബാറ്ററി ഞാനേ മാറ്റാവു എന്നൊക്കെ വരുമ്പോള്‍ പൊസസ്സീവ് ആകുന്നത് പോലെയുണ്ട്.എന്നും അനൂപ് അഭിപ്രായപ്പെട്ടു.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
ഞാന്‍ സമ്മതിക്കുകയൊന്നുമില്ല

ഞാന്‍ സമ്മതിക്കുകയൊന്നുമില്ല. കോഫി എടുത്തു കൊണ്ട വന്നപ്പോള്‍ പിന്നെ ആഹാരം ആയതു കൊണ്ട് വേണ്ടെന്ന് പറഞ്ഞില്ലെന്നേയുള്ളൂ എന്ന് മണിക്കുട്ടന്‍ വ്യക്തമാക്കി. എനിക്കത് മനസിലായി. നിങ്ങളത് നെഗ്ലെക്ട് ചെയ്യില്ലെന്ന് എനിക്ക് നന്നായിട്ടറിയാം. എതിര്‍ക്കേണ്ട ആവശ്യവുമില്ലെന്നായിരുന്നു അനൂപിന്‍റെ മറുപടി.

പക്ഷെ ഈ ചിന്ത വളര്‍ത്താന്‍ അനുവദിക്കരുത്. വേറെ എവിടെ ആണെങ്കിലും കുഴപ്പമില്ലായിരുന്നു. ഇതാണ് പിന്നീടിവര്‍ ത്രി ഡോട്ട്‌സ് ആക്കിയെടുക്കുന്നത്. എന്നായിരുന്നു ഇതിന് മണിക്കുട്ടന്‍ നല്‍കിയ മറുപടി.

നിങ്ങള്‍ അന്ന് ആ ഡോട്ട് പറഞ്ഞ കാര്യം അറം പറ്റിയത് പോലെയാണ് എനിക്കന്ന് തോന്നിയതെന്നും അനൂപ് പറഞ്ഞു. പുറത്തു പോയ ദിവസം രാവിലെ മോണിംഗ് ആക്ടിവിറ്റിയില്‍ താന്‍ ഒന്നിലും ത്രി ഡോട്ട്‌സ് ഇടാറില്ലെന്നും ഇനിയൊരു പ്രണയമുണ്ടെങ്കില്‍ അത് വിവാഹത്തിലായിരിക്കുക അവസാനിക്കുക എന്നുമായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്. അതേസമയം ബിഗ് ബോസ് വീട് ഇന്ന് മറ്റൊരു നോമിനേഷന് സാക്ഷ്യം വഹിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X