For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടന്‍ പോയത് എന്നെ നെഗറ്റീവ് ആയി ബാധിക്കുമോ? അഡോണിയോട് സൂര്യ!

  |

  ബിഗ് ബോസ് വീടിനെയാകെ പിടിച്ചുലച്ചിരിക്കുകയാണ് മണിക്കുട്ടന്റെ വിട വാങ്ങല്‍. തീര്‍ത്തും അപ്രതീക്ഷിതമായാണ് താന്‍ സ്വയം പിന്മാറുകയാണെന്ന തീരുമാനം മണിക്കുട്ടന്‍ ബിഗ് ബോസിനെ അറിയിച്ചത്. മറ്റ് മത്സരാര്‍ത്ഥികളോട് അവസാനമായി ഒരു വാക്കു പോലും പറയാതെയാണ് അദ്ദേഹം പോയത്. ഇതോടെ ബിഗ് ബോസ് വീട്ടിലുള്ളവര്‍ ആകെ തകര്‍ന്നിരിക്കുകയാണ്.

  പഴയതിനേക്കാള്‍ സുന്ദരിയായി തനുശ്രീ ദത്ത; മേക്കോവര്‍ ചിത്രങ്ങള്‍

  മണിക്കുട്ടന്‍ ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തുമെന്ന് വിശ്വസിക്കാന്‍ മിക്കവര്‍ക്കും സാധിച്ചിട്ടില്ല. മണിക്കുട്ടന്റെ പിന്മാറ്റത്തില്‍ തകര്‍ന്നിരിക്കുന്ന രണ്ടു പേരാണ് ഡിംപലും സൂര്യയും. ഡിംപലും മണിക്കുട്ടനും തമ്മിലുള്ള സൗഹൃദം ഷോയുടെ അകത്തും പുറത്തുമെല്ലാം കൈയ്യടി നേടിയതാണ്. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി മണിക്കുട്ടന്‍ പോയെന്ന വാര്‍ത്ത കേട്ട ഡിംപല്‍ ആകെ തകര്‍ന്നിരിക്കുകയാണ്.

  മണിക്കുട്ടനോടുള്ള പ്രണയം തുറന്നു പറഞ്ഞ മത്സരാര്‍ത്ഥിയാണ് സൂര്യ. ഇതിന്റെ പേരില്‍ പലപ്പോഴും മണിക്കുട്ടനും സൂര്യയും മറ്റുള്ളവര്‍ക്ക് മുന്നില്‍ മറുപടി നല്‍കേണ്ടി വന്നിട്ടുമുണ്ട്. അതേസമയം മണിക്കുട്ടന്റെ പിന്മാറ്റത്തിന് പിന്നില്‍ സൂര്യയുടെ നിലപാടുകളും വാക്കുകളുമാണെന്നാണ് ചിലരുടെ വാദം. ഇതിനിടെ മണിക്കുട്ടന്‍ പോയതിന് പിന്നാലെ അഡോണിയുമായി സൂര്യ നടത്തിയ സംഭാഷണം ശ്രദ്ധ നേടുകയാണ്.

  മണിക്കുട്ടന്‍ പോയത് തന്നെ ബാധിക്കുമോ എന്നാണ് സൂര്യ അഡോണിയോട് ചോദിക്കുന്നത്. എന്നാല്‍ ഇത് സോഷ്യല്‍ മീഡിയയെ സൂര്യയ്ക്ക് എതിരെ തിരിച്ചിരിക്കുകയാണ്. മണിക്കുട്ടന് പോയതിന് പിന്നാലെ പൊട്ടിക്കരയകയും തിരികെ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അതേ സൂര്യ തന്നെ തൊട്ടടുത്ത നിമിഷം തന്റെ നിലനില്‍പ്പിനെ കുറിച്ച് ആശങ്കപ്പെടുന്നത് ഇരട്ടത്താപ്പും ആത്മാര്‍ത്ഥയില്ലായ്മയാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

  മണിക്കുട്ടന്‍ വിടവാങ്ങിയത് എനിക്ക് നെഗറ്റീവ് അടിക്കുമോ എന്നാണ് സൂര്യ അഡോണിയോട് ചോദിക്കുന്നത്. ഇതിന് അങ്ങനെ ചിന്തിക്കേണ്ട ആവശ്യമില്ല. കാരണം ഇന്നലത്തെ എപ്പിസോഡില്‍ നീയത് ക്ലിയര്‍ ചെയ്തിട്ടുണ്ട്. മണിക്കുട്ടന്‍ എന്നെ ചതിച്ചിട്ടില്ല എന്ന് സൂര്യ സ്‌റ്റേറ്റ്‌മെന്റ് കൊടുത്തു. അത് നിന്നെ നെഗറ്റീവ് ആയിട്ട് ബാധിക്കില്ലെന്നായിരുന്നു അഡോണി നല്‍കിയ മറുപടി. ലാല്‍ അത് എടുത്തു പറയുകയും ചെയ്തു, ആ അതെ വെരി ഗുഡ് എന്ന് പറഞ്ഞിരുന്നു.

  ഞാന്‍ ഇന്നലെ കരഞ്ഞില്ലേ, സെക്കന്റ് എപ്പിസോഡായപ്പോള്‍ ലാല്‍ സാര്‍ കണ്‍സിഡറേഷന്‍ തന്നു. ഒരുപാട് തന്നുവെന്ന് സൂര്യ ചൂണ്ടിക്കാണിക്കുന്നുണ്ട്. അപ്പോള്‍ അതാണ് സാറിന് അറിയാം. നമ്മള്‍ കരയുന്നതും നമ്മുടെ മുഖം പോകുന്നതും എങ്ങനെയാണെന്ന് ആ മനുഷ്യന് അറിയാം എന്നാണ് അഡോണി നല്‍കിയ മറുപടി. അതേസമയം സൂര്യയുടെ വാക്കുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം ശക്തമായിരിക്കുകയാണ്.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  നല്ല ബെസ്റ്റ് വ്യക്തി. ഇവളുടെ കരച്ചില്‍ പോലും തട്ടിപ്പ് ആണല്ലോ ബിഗ്ഗ് ബോസ്സ്, മണിക്കുട്ടന്‍ പോയതിലുള്ള സൂര്യയുടെ വിഷമം നമ്മള്‍ കണ്ടതല്ലേ . എന്താരുന്നു അഭിനയം. കരച്ചില്‍. ചോക്ലേറ്റ്. പുറത്തുള്ള തന്റെ ഇമേജ്. എല്ലാത്തിലും ഉപരി മണിക്കുട്ടന് ടിമ്പലിനെക്കാളും തന്നെയാണ് കൂടുതല്‍ ഇഷ്ട്ടം എന്ന് വരുത്തിതീര്‍ക്കാനുള്ള പെടാപ്പാട്. പരമകഷ്ടം, ഇവള്‍ ഫേക്ക് ആണെന്ന് പൊളി ഫിറോസ് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല .. 5 മിനിറ്റ് മുന്‍പ് കരഞ്ഞോണ്ടിരുന്നവള്‍ ചോക്ലേറ്റ് വന്നപ്പോള്‍ അഡോണി താടാ എന്നും പറഞ്ഞ് കെഞ്ചുന്നു എന്നെല്ലാമാണ് കമന്റുകള്‍. അടുത്ത ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും പോകുന്നത് സൂര്യയായിരിക്കണമെന്നും ചിലര്‍ പറയുന്നു.

  English summary
  Bigg Boss Malayalam Season 3 Soorya Is Worried About How People Will React To Her After Manikuttan Quits The Show, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X