For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരച്ചിലും പ്രണയവും നാടകമായിരുന്നില്ല; 'പ്രപഞ്ച ശക്തി'യും 'ഒടിയനും' വേദനിപ്പിക്കുന്ന പേരുകള്‍: സൂര്യ

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയിയെ കണ്ടെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മണിക്കുട്ടന്‍, ഡിംപല്‍, സായ് വിഷ്ണു, റംസാന്‍, കിടിലം ഫിറോസ്, അനൂപ്, നോബി, റിതു മന്ത്ര എന്നിവരാണ് കിരീടത്തിനായി മത്സരിക്കുന്നത്. ബിഗ് ബോസ് വീട്ടില്‍ നിന്നും ഏറ്റവും ഒടുവിലായി പുറത്തായ മത്സരാര്‍ത്ഥി സൂര്യയായിരുന്നു. കഴിഞ്ഞ ദിവസം മറ്റ് താരങ്ങള്‍ക്കൊപ്പമാണ് സൂര്യയും നാട്ടിലേക്ക് മടങ്ങിയെത്തിയത്.

  മഞ്ഞയണിഞ്ഞ് മഞ്ഞക്കിളിയായി കാജല്‍ അഗര്‍വാള്‍; നോക്കിയാല്‍ കണ്ണെടുക്കാനാകില്ല!

  സംഭവബഹുലമായൊരു ബിഗ് ബോസ് ജീവിതമായിരുന്നു സൂര്യയുടേത്. ബിഗ് ബോസ് വീടിന് പുറത്ത് ശക്തമായ സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന താരമാണ് സൂര്യ. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് ജീവിതത്തെ കുറിച്ചും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളെ കുറിച്ചുമെല്ലാം സൂര്യ മനസ് തുറക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൂര്യ മനസ് തുറക്കുന്നത്.

  ''ഞാനായിരിക്കാം ഷോയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ട താരം. ബിഗ് ബോസിനെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് എനിക്ക് ലഭിക്കുന്നത്. ഒരു വിഭാഗം എന്നെ ശക്തമായി വിമര്‍ശിച്ചപ്പോള്‍ മറ്റൊരു വിഭാഗം എന്റെ സത്യസന്ധത മനസിലാക്കി പിന്തുണച്ചു. എന്തായാലും അധിക്ഷേപേ കമന്റുകള്‍ സങ്കടകരമാണ്. ഞാന്‍ ഫേക്ക് ആയിരുന്നില്ല. ഞാന്‍ നൂറ് ശതമാനുവം ജെനുവിനായിരുന്നു. സങ്കടം വരുമ്പോള്‍ കരയുന്നതും പൂമ്പാറ്റകളോട് സംസാരിക്കുന്നതുമൊക്കെ എന്റെ സ്വഭാവമാണ്. ഞാന്‍ പ്ലാന്‍ ചെയ്ത് ചെയ്തതല്ല'' എന്നാണ് സൂര്യ പറയുന്നത്.

  സങ്കടം വരുമ്പോള്‍ എല്ലാവരും കരയുമെന്നാണ് സൂര്യ പറയുന്നത്. ചെറിയ കാര്യങ്ങള്‍ക്ക് പോലും വൈകാരികമായി പ്രതികരിക്കുന്നയാളാണ് താന്‍. തന്റെ ഈ സ്വഭാവം ഇത്രയും വിമര്‍ശിക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും സൂര്യ പറയുന്നു. താന്‍ ഏകമകളായിരുന്നുവെന്നും ട്രെഡിഷണല്‍ രീതിയിലാണ് തന്നെ വളര്‍ത്തിയതെന്നും സൂര്യ പറയുന്നു. ഒരു പൂമ്പാറ്റയെ കണ്ടാല്‍ താന്‍ എക്‌സൈറ്റഡ് ആകുമെന്നും അതിനോട് സംസാരിക്കുമെന്നും സൂര്യ പറയുന്നു.

  ബെഡ് റൂമിലെ കണ്ണാടിയില്‍ നോക്കി സംസാരിക്കുകയായിരുന്നു തന്റെ പ്രധാന ഹോബി. അത്തരം കാര്യങ്ങളെല്ലാം ഒരു ഷോയില്‍ ഫേക്ക് ആയി ചെയ്യാന്‍ എങ്ങനെയാണ് പറ്റുകയെന്ന് സൂര്യ ചോദിക്കുന്നു. ചിലപ്പോള്‍ ഒരാഴ്ച ക്യാമറയെ കുറിച്ച് ചിന്തിക്കാനാകും. പക്ഷെ അതില്‍ കൂടുതല്‍ സാധിക്കില്ലെന്ന് സൂര്യ പറയുന്നു. അതേസമയം പുറത്ത് പോകണമെന്ന് പറഞ്ഞതിനെ കളിയാക്കുന്നവര്‍ക്കുള്ള മറുപടിയും സൂര്യ നല്‍കി. താന്‍ ഇമോഷണല്‍ ഡ്രാമ കളിച്ചതല്ല, സഹതാരങ്ങള്‍ ഒരു മണിക്കൂറോളം ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തളര്‍ന്നു പോവുകയായിരുന്നുവെന്നും സൂര്യ പറയുന്നു.

  Mani Kuttan response after Bigg Boss got postponed

  ഷോ നിര്‍ത്തി വെക്കേണ്ടി വന്നതിന് തനിക്കെതിരെ വിരല്‍ ചൂണ്ടുന്നതിനേയും സൂര്യ വിമര്‍ശിച്ചു. പ്രപഞ്ച ശക്തി, ഒടിയന്‍ എന്നൊക്കെ വിളിക്കുന്നത് ഒരു പരിധി വരെ തമാശ ആണെങ്കിലും അത് വളരെ വേദനിപ്പിക്കുന്നതാണെന്നും സൂര്യ പറഞ്ഞു. ഷോ നിര്‍ത്തിവെക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ പുറത്തായതിന് ശേഷം നേരെ നാട്ടിലേക്ക് മടങ്ങുമായിരുന്നു. എന്നാല്‍ താന്‍ അവിടെ തന്നെ തുടരുകയും ഫിനാലെയിലെ ഡാന്‍സ് പ്രാക്ടീസ് ചെയ്യുകയായിരുന്നുവെന്നും സൂര്യ ചൂണ്ടിക്കാണിക്കുന്നു.

  മണിക്കുട്ടനോടുള്ള പ്രണയത്തെ കുറിച്ചും സൂര്യ മനസ് തുറന്നു. തനിക്ക് മണിക്കുട്ടനോട് ഒരു കണക്ഷന്‍ അനുഭവപ്പെടുകയായിരുന്നു. പ്രകടിപ്പിക്കരുതെന്നാണ് കരുതിയത്, പക്ഷെ സാധിച്ചില്ല. അതേസമയം തന്റെ പ്രണയം മണിക്കുട്ടനെ ദുര്‍ബലനാക്കിയിട്ടില്ലെന്നും ഇന്നും അദ്ദേഹം ശക്തനായ മത്സരാര്‍ത്ഥിയാണെന്നും സൂര്യ പറയുന്നു. തന്റെ പ്രണയം അദ്ദേഹത്തില്‍ നെഗറ്റീവായൊരു പ്രതിഫലനം ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും സൂര്യ പറഞ്ഞു.

  English summary
  Bigg Boss Malayalam Season 3: Soorya Responded To On being Called fake, cry baby And Drama Queen, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X