സോഷ്യല്‍ മീഡിയയിലേക്ക് സൂര്യയുടെ മാസ് തിരിച്ചുവരവ്, കിടിലന്‍ ഫോട്ടോഷൂട്ട്; ഒപ്പം ആ സന്തോഷ വാര്‍ത്തയും

ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. വോട്ടിംഗ് പൂര്‍ത്തിയായി ഒരാഴ്ച കഴിഞ്ഞിട്ടും ആരാകും വിജയി എന്നോ എന്നാകും വിജയിയെ പ്രഖ്യാപിക്കുക എന്നോ അറിയാതെ കാത്തിരിക്കുകയാണ് ആരാധകര്‍. അതുകൊണ്ട് തന്നെ ചിലര്‍ക്കിടയില്‍ നിന്നും പ്രതിഷേധങ്ങളും അമര്‍ഷങ്ങളും ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3 നിര്‍ത്തി വെക്കേണ്ടി വന്നത്.

എന്തൊരു ചേലാണ്! ഗ്ലാമറസായി ബോളിവുഡ് സുന്ദരി ജാന്‍വി കപൂര്‍

ഷോ നിര്‍ത്തി വെക്കേണ്ടി വന്നതോടെ ഇത്തവണയും വിജയിയെ കണ്ടെത്താതെ അവസാനിക്കുമോ എന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാല്‍ വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ഷോ നിര്‍ത്തിവെക്കേണ്ടി വന്നപ്പോള്‍ ബിഗ് ബോസ് വീട്ടിലുണ്ടായിരുന്നവരില്‍ നിന്നുമാണ് വിജയിയെ കണ്ടെത്തുക. മണിക്കുട്ടന്‍, ഡിംപല്‍, സായ് വിഷ്ണു, റംസാന്‍, റിതു മന്ത്ര, കിടിലം ഫിറോസ്, നോബി, അനൂപ് എന്നിവരാണ് മത്സര രംഗത്തുള്ളത്.

അവസാനം പുറത്തായ മത്സരാര്‍ത്ഥി

ബിഗ് ബോസ് വീട്ടില്‍ നിന്നും അവസാനം പുറത്തായ മത്സരാര്‍ത്ഥിയായിരുന്നു സൂര്യ. സൂര്യയുടെ പുറത്താകലിന് പിന്നാലെയാണ് ഷോ നിര്‍ത്തിവെക്കേണ്ടി വന്നത്. പിന്നീട് മറ്റ് താരങ്ങള്‍ക്കൊപ്പമാണ് സൂര്യ നാട്ടിലേക്ക് മടങ്ങിയെത്തിയത്. തുടക്കം മുതല്‍ക്കു തന്നെ ബിഗ് ബോസ് വീട്ടിലെ ഏറ്റവും ദുര്‍ബലയായ മത്സരാര്‍ത്ഥി എന്ന പേര് കേട്ട താരമാണ് സൂര്യ. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും പ്രവചനങ്ങളേയും തിരുത്തി കൊണ്ട് സൂര്യ അവസാന ഘട്ടം വരെ എത്തുകയായിരുന്നു.

വിമര്‍ശനവും അധിക്ഷേപങ്ങളും

ബിഗ് ബോസിന് പുറത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും ശക്തായ വിമര്‍ശനവും അധിക്ഷേപങ്ങളും ഏറ്റുവാങ്ങിയ താരമായിരുന്നു സൂര്യ. മണിക്കുട്ടനോടുള്ള പ്രണയവും വേഗത്തില്‍ കരയുന്ന സ്വഭാവുമായിരുന്നു സൂര്യക്കെതിരെ വിമര്‍ശനം ഉയരാന്‍ കാരണം. ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷവും സൂര്യയ്‌ക്കെതിരെ ഇത്തരം അധിക്ഷേപങ്ങള്‍ തുടര്‍ന്നിരുന്നു. പുറത്ത് വന്ന ശേഷം സൂര്യ ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ രംഗത്ത് എത്തുകയും താന്‍ നിയമപരമായി നേരിടുമെന്നും പറഞ്ഞിരുന്നു.

ഇടവേള

പിന്നാലെ സൂര്യ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുന്നതായി അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ സൂര്യ സോഷ്യല്‍ മീഡിയയിലേക്ക് തിരികെ വന്നിരിക്കുകയാണ്. കിടിലനൊരു ഫോട്ടോഷൂട്ടിലൂടെയായിരുന്നു സൂര്യയുടെ തിരിച്ചുവരവ്. ഈജിപ്ത്യന്‍ റാണിയുടെ ലുക്കിലാണ് സൂര്യയുടെ പുതിയ ഫോട്ടോഷൂട്ട്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതിനിടെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി സൂര്യ പങ്കുവെക്കുന്നുണ്ട്.

Recommended Video

Mani Kuttan response after Bigg Boss got postponed
 തിരികെ വന്നു

താന്‍ തിരികെ വന്നുവെന്നും നാല് സിനിമകള്‍ കമ്മിറ്റ് ചെയ്തുവെന്നും സന്തോഷത്തോടെ അറിയിക്കുന്നതായി സൂര്യ പറഞ്ഞു. തമിഴിലും തെലുങ്കിലുമാണ് സിനിമകള്‍. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും സൂര്യ പറയുന്നു. ആരോഗ്യകാരണങ്ങളെ തുടര്‍ന്നാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കുറച്ച് നാളത്തേക്ക് പിന്മാറുന്നതായി സൂര്യ പറഞ്ഞത്. എന്തായാലും താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകര്‍ സന്തുഷ്ടരാണ്. നിരവധി പേരാണ് കമന്റുകളിലൂടെ തങ്ങളുടെ പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X